സ്വന്തം ലേഖകൻ: എക്‌സ്‌പോ 2020യിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ-വ്യവസായ മന്ത്രി പി.രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കേരള ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായം) എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായ്യിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, മുതിര്‍ന്ന സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രാ ചെലവ് കുത്തനെ കുറയാൻ സാധ്യത. യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകുന്ന തരത്തിലുള്ള മത്സരത്തിനാണ് ആഭ്യന്തര വിമാന സർവീസ് വിപണി സാക്ഷ്യംവഹിക്കാൻ പോകുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഇതോടെ മറ്റ് കമ്പനികളും പുതിയ മാറ്റങ്ങളുടെ ഭാഗമാകാൻ നിർബന്ധിതരാകുമെന്നുറപ്പ്. ഓഹരി …
സ്വന്തം ലേഖകൻ: 68 വർഷത്തെ ഇടവേളയ്ക്കുശേഷം എയർ ഇന്ത്യ തിരിച്ചുപിടിച്ചതിനു പിറകെ വിമാനസേവനങ്ങളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്. വിമാനത്തിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം ഇനി പഴയ പോലെയാകില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന. ഭക്ഷണസേവനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഇന്നുതന്നെ നാല് വിമാനങ്ങളിൽ ഇതിന്റെ മാറ്റം കാണാമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിൽനിന്നുള്ള …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച 10.15ന് ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഹൈകോടതി രജിസ്ട്രാർക്കാണ് മൂന്ന് ഫോണുകൾ കൈമാറേണ്ടത്. ഫോൺ കൈമാറാൻ കൂടുതൽ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. ഫോണുകൾ മുംബൈയിലാണ് ഉള്ളതെന്നും അതിനാൽ എത്തിക്കാൻ കൂടുതൽ സമയം വേണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാൽ …
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ ഫോക്സ് ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അസഭ്യം പറയുന്നത് ലൈവായി ജനം കേട്ടു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഫോക്‌സ് ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം …
സ്വന്തം ലേഖകൻ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുറോപ്പിലെ തിരക്കേറിയ ഇസ്തംബുൾ വിമാനത്താവളം തിങ്കളാഴ്ച അടച്ചു. കിഴക്കൻ മെഡിറ്ററേനിയനിലുണ്ടായ മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഏഥൻസിലെ സ്തൂളുകളും, വാക്സിനേഷൻ ക്യാമ്പുകളും അടച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിമാനത്താവളവും അടച്ചത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്‍റെ കാർഗോ ടെർമിനലിന്‍റെ മേൽക്കൂര നിലംപതിച്ചിരുന്നു. ആളപായമില്ല. വിമാനത്താവളം അടച്ച സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്കും, …
സ്വന്തം ലേഖകൻ: കാബൂളിൽ 10 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ട യുഎസ് ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. 20 വർഷം നീണ്ട അഫ്ഗാൻ അധിനിവേശത്തിന് ഒടുവിൽ ഓഗസ്റ്റ് 29 നു യുഎസ് സൈന്യം പിന്മാറുന്നതിന്റെ അവസാന മണിക്കൂറുകളിലാണ് ചാവേറുകളെന്നാരോപിച്ചു ഡ്രോൺ ആക്രമണം നടത്തിയത്. വിവരാവകാശ നിയമപ്രകാരം ദ് ന്യൂയോർക്ക് ടൈംസ് പത്രം ആവശ്യപ്പെട്ടതു പ്രകാരമാണു യുഎസ് …
സ്വന്തം ലേഖകൻ: സിംഗപ്പൂരില്‍ അപൂര്‍വ്വമായ ന്യൂറോ മസ്‌കുലാര്‍ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജനായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. 16 കോടി രൂപ വിലമതിക്കുന്ന മരുന്ന് നല്‍കിയതോടെ രണ്ട് വയസുകാരനായ ദേവ്ദാന്‍ ദേവരാജിന് നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. സിംഗപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ദേവ്ദാന് നടക്കാനായത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏകദേശം …
സ്വന്തം ലേഖകൻ: ഉയര്‍ന്ന ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് ഏഴര ലക്ഷം പ്രവാസികള്‍ സൗദി വിട്ടെന്ന് റിപ്പോര്‍ട്ട്. 2018 ന്റെ ആരംഭം മുതല്‍ 2021 ന്റെ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള 45 മാസത്തെ കണക്കാണ് പുറത്തുവിട്ടത്. 10.12 ശതമാനം വിദേശ തൊഴിലാളികളാണ് സൗദി വിട്ടത്. 2018 ല്‍ ആരംഭിച്ച പ്രവാസി ഫീസ് ചുമത്തിയാണ് വിദേശികളുടെ കൂട്ട …
സ്വന്തം ലേഖകൻ: ആർടിപിസിആർ പരിശോധനാ ഫലങ്ങൾക്കായി കൊവിഡ് ഹെൽപ്പ്ലൈൻ നമ്പറുകളിൽ വിളിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആർടിപിസിആർ പരിശോധനാ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഫലം എസ്എംഎസ് സന്ദേശമായി ലഭിക്കും. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ 16000 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കരുതെന്നും അധികൃതർ അറിയിച്ചു. ഈ ഹെൽപ്പ് ലൈൻ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും …