1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ, സൗദിയും ഇറാനും ഉരസുന്നു, ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്ന് സൗദി
ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ, സൗദിയും ഇറാനും ഉരസുന്നു, ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്ന് സൗദി
സ്വന്തം ലേഖകന്‍: ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ, സൗദിയും ഇറാനും ഉരസുന്നു, ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്ന് സൗദി. കഴിഞ്ഞ ദിവസമാണ് തീവ്രവാദ ബന്ധം ആരോപിച്ച് 47 പേരെ സൗദി വധശിക്ഷക്ക് വിധേയരാക്കിയത്. ഇതേതുടര്‍ന്ന് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ സൗദി എംബസി ആക്രമിച്ചിരുന്നു. ഇതോടെ ഇറാനും സൗദിയും തമ്മിലുള്ള …
സാഫ് ഫുട്‌ബോളില്‍ ഇന്ത്യ രാജാക്കന്മാര്‍, ഫൈനലില്‍ അഫ്ഗാനിസ്ഥാനെ കെട്ടികെട്ടിച്ചു
സാഫ് ഫുട്‌ബോളില്‍ ഇന്ത്യ രാജാക്കന്മാര്‍, ഫൈനലില്‍ അഫ്ഗാനിസ്ഥാനെ കെട്ടികെട്ടിച്ചു
സ്വന്തം ലേഖകന്‍: സാഫ് ഫുട്‌ബോളില്‍ ഇന്ത്യ രാജാക്കന്മാര്‍, ഫൈനലില്‍ അഫ്ഗാനിസ്ഥാനെ കെട്ടികെട്ടിച്ചു. തിരുവനന്തപുരത്ത് ഗാലറികളുടെ പിന്തുണക്കൊപ്പം ഇന്ത്യന്‍ കളിക്കാര്‍ നിറഞ്ഞാടിയപ്പോള്‍ നീലത്തിരമാലക്കു മുന്നില്‍ അഫ്ഗാന്‍ കളിക്കാര്‍ കളി മറന്നു. കിരീടം നിലനിര്‍ത്താന്‍ എത്തിയ അഫ്ഗാനിസ്താന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സുനില്‍ ഛേത്രിയും സംഘവും ദക്ഷിണേഷ്യന്‍ ഫുട്ബാളിലെ രാജാക്കന്മാര്‍ ഇന്ത്യതന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റെ തന്ത്രങ്ങളുടെ കൂടി …
പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി തന്നെ കാണാനെത്തിയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി
പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി തന്നെ കാണാനെത്തിയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി
സ്വന്തം ലേഖകന്‍: പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി തന്നെ കാണാനെത്തിയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പത്മ ഭൂഷണ്‍ അവാര്‍ഡിന് തന്നെ ശുപാര്‍ശ ചെയ്യണമെന്ന അപേക്ഷയുമായാണ് ആശാ പരേഖ് തന്നെ കാണാന്‍ വന്നതെന്ന് ഗഡ്കരി പറയുന്നു. തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള ലിഫ്റ്റ് തകരാറിലായിരുന്നു. എന്നിട്ടും തന്നെ സ്വകാര്യമായി സന്ദര്‍ശിക്കാന്‍ 12 …
ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമായി പരിമിതപ്പെടുത്താന്‍ ജര്‍മ്മനിയില്‍ ആവശ്യം ഉയരുന്നു
ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമായി പരിമിതപ്പെടുത്താന്‍ ജര്‍മ്മനിയില്‍ ആവശ്യം ഉയരുന്നു
സ്വന്തം ലേഖകന്‍: ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമായി പരിമിതപ്പെടുത്താന്‍ ജര്‍മ്മനിയില്‍ ആവശ്യം ഉയരുന്നു. രാജ്യത്ത് ഒരുവര്‍ഷം ‘സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി അഭയാര്‍ഥികളുടെ എണ്ണം രണ്ടു ലക്ഷമാക്കി പരിമിതപ്പെടുത്തണമെന്ന് ബവാരിയയിലെ ഗവര്‍ണര്‍ ഹോസ്റ്റ് സിയോഫര്‍ ആവശ്യപ്പെട്ടു. അഭയാര്‍ഥി പ്രശ്‌നത്തിന് ഭാഗികമായ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു വര്‍ഷം ഒരു …
ചരിത്രത്തിലെ ഏറ്റവും അനുചിതമായ സെല്‍ഫി, ദുബായ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത ദമ്പതിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ചരിത്രത്തിലെ ഏറ്റവും അനുചിതമായ സെല്‍ഫി, ദുബായ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത ദമ്പതിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും അനുചിതമായ സെല്‍ഫി, ദുബായ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത ദമ്പതിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ദുബായ് പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിനിടയില്‍ സെല്‍ഫി എടുത്ത് ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. പുതുവര്‍ഷ ആഘോഷത്തിന് തൊട്ടു മുന്‍പായി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇതില്‍ 16 പേര്‍ക്ക് …
ആഗ്രയിലെ ബാങ്കില്‍ പുതുവര്‍ഷം ആശംസിച്ചെത്തിയ കള്ളന്മാര്‍ അടിച്ചുമാറ്റിയത് 27 ലക്ഷം രൂപ
ആഗ്രയിലെ ബാങ്കില്‍ പുതുവര്‍ഷം ആശംസിച്ചെത്തിയ കള്ളന്മാര്‍ അടിച്ചുമാറ്റിയത് 27 ലക്ഷം രൂപ
സ്വന്തം ലേഖകന്‍: ആഗ്രയിലെ ബാങ്കില്‍ പുതുവര്‍ഷം ആശംസിച്ചെത്തിയ കള്ളന്മാര്‍ അടിച്ചുമാറ്റിയത് 27 ലക്ഷം രൂപ. പകല്‍ സമയത്താണ് ആറംഗ സംഘം ബാങ്കില്‍ കടന്നുകയറി മോഷണം നടത്തി മുങ്ങിയത്. 27 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും സംഘം മോഷ്ടിച്ചത്. ആഗ്രയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം, മോഷ്ടാക്കള്‍ പണം തട്ടിയെടുത്തു കടന്നു കളയുന്ന …
മുതിര്‍ന്ന സിപിഐ നേതാവ് എബി ബര്‍ദാന്‍ അന്തരിച്ചു. അന്ത്യം ഡല്‍ഹിയില്‍
മുതിര്‍ന്ന സിപിഐ നേതാവ് എബി ബര്‍ദാന്‍ അന്തരിച്ചു. അന്ത്യം ഡല്‍ഹിയില്‍
സ്വന്തം ലേഖകന്‍: മുതിര്‍ന്ന സിപിഐ നേതാവ് എബി ബര്‍ദാന്‍ അന്തരിച്ചു. അന്ത്യം ഡല്‍ഹിയില്‍. 92 വയസുണ്ടായിരുന്ന ബര്‍ദാന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴാം തിയതി മുതല്‍ ഡല്‍ഹിയിലെ ജിബി പാന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അര്‍ദേന്തു ഭൂഷണ്‍ ബര്‍ദാന്‍ എന്ന എബി ബര്‍ദാന്‍ 1924 സെപ്തംബര്‍ 24 ന് ബംഗ്ലാദേശിലുള്ള സിലിഹട്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. …
സിറിയയിലെ വടക്കന്‍ പ്രദേശത്ത് തീവ്രവാദികള്‍ക്കെതിരെ ഔദ്യോഗിക സേനക്ക് തകര്‍പ്പന്‍ മുന്നേറ്റം
സിറിയയിലെ വടക്കന്‍ പ്രദേശത്ത് തീവ്രവാദികള്‍ക്കെതിരെ ഔദ്യോഗിക സേനക്ക് തകര്‍പ്പന്‍ മുന്നേറ്റം
സ്വന്തം ലേഖകന്‍: സിറിയയിലെ വടക്കന്‍ പ്രദേശത്ത് തീവ്രവാദികള്‍ക്കെതിരെ ഔദ്യോഗിക സേനക്ക് കനത്ത മുന്നേറ്റം. സിറിയയുടെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലെ അസാസ് പ്രദേശത്തെ ടാത്ത് മറാഷ്, തനാബ് ഗ്രാമങ്ങളാണ് സിറിയന്‍ ജനാധിപത്യ സേനയും കുര്‍ദിഷ് സേനയും ഉള്‍പ്പെടുന്ന സഖ്യം കീഴടക്കിയത്. അല്‍നുസ്‌റ ഫ്രണ്ട് ഉള്‍പ്പെടുന്ന തീവ്ര സംഘടനകളുമായുള്ള പോരാട്ടത്തില്‍ നിന്നാണ് സഖ്യം പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചതെന്ന് സിറിയന്‍ …
ചെറുപ്പത്തില്‍ കശാപ്പുകാരനാകാന്‍ ആഗ്രഹിച്ചിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍
ചെറുപ്പത്തില്‍ കശാപ്പുകാരനാകാന്‍ ആഗ്രഹിച്ചിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ചെറുപ്പത്തില്‍ കശാപ്പുകാരനാകാന്‍ ആഗ്രഹിച്ചിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് ഒരു മികച്ച കശാപ്പുകാരനാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത്. വത്തിക്കാനില്‍ വിവിധ കുട്ടി ഗായക സംഘങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തോളം കുട്ടി ഗായകര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുട്ടിക്കാലത്ത് താനൊരു കശാപ്പുകാരനാകുമെന്നായിരുന്നു തന്റെ ചിന്ത. …
കോഴിക്കോട് ചുംബന സമരത്തില്‍ ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും തമ്മില്‍ തെരുവുയുദ്ധം, 32 പേര്‍ അറസ്റ്റില്‍
കോഴിക്കോട് ചുംബന സമരത്തില്‍ ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും തമ്മില്‍ തെരുവുയുദ്ധം, 32 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: കോഴിക്കോട് ചുംബന സമരത്തില്‍ ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും തമ്മില്‍ തെരുവുയുദ്ധം, 32 പേര്‍ അറസ്റ്റില്‍. സവര്‍ണ ഫാസിസത്തിനെതിരെ ‘ഞാറ്റുവേല’യുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിലാണ് ഇരു വിഭാഗങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടിയത്. സമരക്കാരേയും പ്രതിഷേധക്കാരേയും ഒടുവില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിയ്ക്കുകയായിരുന്നു. ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയായിരുന്നു ചുംബന സമരം ആഹ്വാനം ചെയ്തത്. …