സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ആംസ്റ്റര്‍ഡാം വിമാനത്താവളത്തെ വിറപ്പിച്ച് ബോംബ് ഭീഷണി, ബ്രിട്ടീഷുകാരനായ യുവാവ് പിടിയില്‍. യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആംസ്റ്റര്‍ഡാമിലെ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിനാണ് ബ്രിട്ടീഷ് യുവാവിനെ ഡച്ച് പോലീസ് പിടികൂടിയത്. പിടിയിലായ യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 29 കാരനായ പ്രതി സ്‌കിപോള്‍ വിമാനതാവളത്തില്‍ എത്തി താന്‍ ബോംബ് വഹിച്ചാണ് നില്‍ക്കുന്നതെന്ന് വിളിച്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ 50,000 രൂപക്ക് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പത്തുലക്ഷം രൂപക്ക് മുകളില്‍ സ്വത്ത് വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇനി പാന്‍ കാര്‍ഡ് കൂടിയേ തീരൂ. ഹോട്ടല്‍ ബില്ലുകളും, വിദേശ യാത്രാ ബില്ലുകളുമുള്‍പ്പെടെ 50,000 രൂപക്ക് മുകളിലുള്ള പല പണമിടപാടുകള്‍ക്കും ജനുവരി ഒന്നു മുതല്‍ പാന്‍കാര്‍ഡ് നമ്പര്‍ നല്‍കേണ്ടി വരും. രണ്ടുലക്ഷം …
സ്വന്തം ലേഖകന്‍: പാക് ഗായകന്‍ അഡ്‌നാന്‍ സമി ഇന്നു മുതല്‍ ഇന്ത്യന്‍ പൗരന്‍, നീണ്ടകാലത്തെ പരിശ്രമത്തിനു ശേഷം പൗരത്വം. ജനുവരി ഒന്നു മുതല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പൗരനായി ഇന്ത്യയില്‍ താമസിക്കാം. കേന്ദ്രസര്‍ക്കാരിന് സമി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പൗരത്വം നല്‍കിയത്. മൂന്ന് മാസത്തെ പ്രത്യേക വിസയിലാണ് സമി ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്നത്. മാനുഷിക പരിഗണന നല്‍കി …
സ്വന്തം ലേഖകന്‍: മലയാളി യുവതിയെ കൊന്ന സംഭവത്തില്‍ മുംബൈ സ്വദേശിയായ ഭര്‍ത്താവിന് ദുബായ് കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ വിധി പരമോന്നത കോടി ശരി വക്കുകയായിരുന്നു. മലയാളിയായ മിനി ധനഞ്ജയന്‍ എന്ന ബുഷ്‌റയെ 2013 മാര്‍ച്ച് 13 നാണ് അല്‍ ഫുക്വയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുഷ്‌റയെ വധിച്ചത് ഭര്‍ത്താവ് ആതിഫ് ആണെന്ന് പിന്നീട് …
സ്വന്തം ലേഖകന്‍: സൗദിയില്‍ യമന്‍ വിമതരുടെ ഷെല്ലാക്രമണം, കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. വ്യാഴാഴ്ച യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ജീസാനിലെ കടലോര പ്രദേശമായ മുവമ്മയിലാണ് യമന്‍ വിമതരുടെ ഷെല്ലാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കൊല്ലം മുണ്ടക്കല്‍ സ്വദേശി ജരീഷ് മത്തായിയാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു നാല്പത്തിയഞ്ചുയാരനായിരുന്ന ജരീഷ്. ജരീഷ് അടക്കം മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ഇനി മുതല്‍ സ്വാമി വിവേകാനന്ദനും ബിആര്‍ അംബേദ്കറും. ഇന്ത്യന്‍ രൂപാ നോട്ടുകളില്‍ അംബേദ്കറുടേയും വിവേകാനന്ദന്റേയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ആര്‍ബിഐയുടെ മുന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ നരേന്ദ്ര ജാദവ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. യുകെയിലും യുഎസിലും കറന്‍സി നോട്ടുകളില്‍ പല പ്രമുഖരുടേയും …
സ്വന്തം ലേഖകന്‍: പുതുവത്സര ദിനത്തില്‍ കോഴിക്കോട് വീണ്ടും ചുംബന സമരം, സവര്‍ണ ഫാസിസത്തിനെതിരെ ചുംബനത്തെരുവെന്ന് സംഘാടകര്‍. ആദ്യ തവണത്തെ ചുംബന സമരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചാണു ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകസംഘം പുതുവത്സര ദിനത്തില്‍ വേറിട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്. സവര്‍ണഫാസിസത്തിനെതിരെ ചുംബനത്തെരുവ് എന്ന പ്രഖ്യാപനവുമായി നാളെ രാവിലെ ഒമ്പതു മുതല്‍ പബ്ലിക് ലൈബ്രറി പരിസരത്താണു സമരം. കൊച്ചിയില്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വനിതാ ഡോക്ടറെയും പ്രതിചേര്‍ത്തു. പുത്തന്‍ വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ അനിതയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിക്കാത്തതാണ് ഡോക്ടര്‍ക്കെതിരെയുള്ള കുറ്റം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമത്തിലെ 19 മത്തെ വകുപ്പ് പ്രകാരമാണ് കേസ്. പുത്തന്‍ …
സ്വന്തം ലേഖകന്‍: പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തതിന്റെ പേരില്‍ വിവാഹ വിലക്ക് നേരിട്ട റാഹേലിന്റെ കുടുംബത്തിനു മുന്നില്‍ ഒടുവില്‍ പള്ളി മുട്ടുമടക്കി. റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം പളളിയില്‍ തന്നെ വച്ച് നടത്താന്‍ ധാരണയായി. ഓല്ലൂര്‍ ഫൊറാന പള്ളിയിലെ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച കരിമരുന്ന്പ്രയോഗത്തിനെതിരെയാണ് റാഫേലിന്റെ കുടുംബം കോടതിയെ സമീപിച്ചത്. ഇതോടെയാണ് പള്ളി അധികൃതരും ഇടവകയും ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ നാലു മലയാളികളെന്ന് റിപ്പോര്‍ട്ട്, പേരു വിവരങ്ങള്‍ പുറത്തായി. ഗള്‍ഫ് മലയാളികളില്‍ ചിലര്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനത്തില്‍പ്പെട്ട് നാടുകടത്തപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് നാല് മലയാളികള്‍ കൂടി ഐസിസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതില്‍ ഒരാള്‍ കോഴിക്കോടുകാരിയായ വനിതയാണ്. കോഴിക്കോട് സ്വദേശിനി ഹുദ റഹീം, റിയാസുര്‍ റഹ്മാന്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് റിഷാല്‍, …