1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ നാണം കെടുത്തി, അടിച്ചു കയറ്റിയത് നാലു മിന്നും ഗോളുകള്‍
ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ നാണം കെടുത്തി, അടിച്ചു കയറ്റിയത് നാലു മിന്നും ഗോളുകള്‍
സ്വന്തം ലേഖകന്‍: ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ നാണം കെടുത്തി, അടിച്ചു കയറ്റിയത് നാലു മിന്നും ഗോളുകള്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ റയല്‍ മഡ്രിഡിനെ അക്ഷരാര്‍ഥത്തില്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ നാണംകെടുന്നത് അപൂര്‍വ സംഭവമാണ്. ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കു മാറി …
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാരുള്‍പ്പെടെ 143 ബന്ദികളെ മോചിപ്പിച്ചു
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാരുള്‍പ്പെടെ 143 ബന്ദികളെ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാരുള്‍പ്പെടെ 143 ബന്ദികളെ മോചിപ്പിച്ചു. മാലിയിലെ ഡിസ്സണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന തീവ്രവാദി ആക്രമണത്തിലാണ് 170 പേരെ ബന്ദികളാക്കിയത്. 40 ആളുകളെയും 30 ഹോട്ടല്‍ ജീവനക്കാരേയും രണ്ടു പേര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ ബന്ദികളാക്കിയതായി ഹോട്ടലുടമ വെളിപ്പെടുത്തി. സുരക്ഷാ സേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. …
രാഹുല്‍ പശുപാലനെതിരെ ആരോപണവുമായി പിതാവ് രംഗത്ത്, പാലക്കാട്ടും പെണ്‍വാണിഭം നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചു
രാഹുല്‍ പശുപാലനെതിരെ ആരോപണവുമായി പിതാവ് രംഗത്ത്, പാലക്കാട്ടും പെണ്‍വാണിഭം നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചു
സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലനെതിരെ ആരോപണവുമായി പിതാവ് രംഗത്ത്, പാലക്കാട്ടും പെണ്‍വാണിഭം നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെ വിമര്‍ശിച്ചു കൊണ്ട് പിതാവ് പശുപാലന്‍ രംഗത്തെത്തിയത്. മകന്‍ തന്നെ ഉപദ്രവിച്ചിരുന്നതായും തന്റെ മകനെ ഇങ്ങനെയാക്കി മാറ്റിയത് ഭാര്യ രശ്മി ആര്‍ നായരാണെന്നും പിതാവ് ആരോപിക്കുന്നു. കര്‍ണാടകയിലെ ജയിലിലുള്ള …
ബിഹാറില്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, നിറചിരിയും പിന്തുണയുമായി ലാലു പ്രസാദ് യാദവ്
ബിഹാറില്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, നിറചിരിയും പിന്തുണയുമായി ലാലു പ്രസാദ് യാദവ്
സ്വന്തം ലേഖകന്‍: ബിഹാറില്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, നിറചിരിയും പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കന്നിയങ്കം ജയിച്ചെത്തിയ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. നിതീഷ് കുമാര്‍ ഉള്‍പ്പെടെ 28 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പട്‌നയിലെ ഗാന്ധി …
കുവൈത്തില്‍ വന്‍ ആയുധവേട്ട, ഇസ്ലാമിക് സ്റ്റേറ്റിന് ആയുധം കടത്തുന്ന 10 പേരുടെ സംഘം പിടിയില്‍
കുവൈത്തില്‍ വന്‍ ആയുധവേട്ട, ഇസ്ലാമിക് സ്റ്റേറ്റിന് ആയുധം കടത്തുന്ന 10 പേരുടെ സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വന്‍ ആയുധവേട്ട, ഇസ്ലാമിക് സ്റ്റേറ്റിന് ആയുധം കടത്തുന്ന 10 പേരുടെ സംഘം പിടിയില്‍. പിടിയിലായവര്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ എത്തിക്കുകയും ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നതായാണ് വിവരം. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന മേഖല സുരക്ഷാ സേന വളയുകയായിരുന്നു. സംഘത്തില്‍ അഞ്ച് സിറിയക്കാരും രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്‍മാരും …
തീവ്രവാദ ഭീഷണി, ഇന്ത്യക്ക് ആറാം സ്ഥാനം, രാജ്യം ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നത് ഇതാദ്യം
തീവ്രവാദ ഭീഷണി, ഇന്ത്യക്ക് ആറാം സ്ഥാനം, രാജ്യം ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നത് ഇതാദ്യം
സ്വന്തം ലേഖകന്‍: തീവ്രവാദ ഭീഷണി, ഇന്ത്യക്ക് ആറാം സ്ഥാനം, രാജ്യം ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നത് ഇതാദ്യം. ആഗോള തീവ്രവാദത്തിന്റെ ദോഷം ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യങ്ങളെ കണ്ടെത്തുന്ന ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സ് 2015 ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ ഇന്ത്യ ആറാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനമാക്കി നിര്‍മിച്ച റിപ്പോര്‍ട്ട് പ്രകാരം ഐസിസ്, ബൊക്കോ ഹറാം …
യു.കെയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം കൂടി രാജ്യത്തു തുടരാം, പുതിയ കോമണ്‍വെല്‍ത്ത് തൊഴില്‍ വിസ വരുന്നു
യു.കെയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം കൂടി രാജ്യത്തു തുടരാം, പുതിയ കോമണ്‍വെല്‍ത്ത് തൊഴില്‍ വിസ വരുന്നു
സ്വന്തം ലേഖകന്‍: യു.കെയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം കൂടി രാജ്യത്തു തുടരാം, പുതിയ കോമണ്വെല്‍ത്ത് തൊഴില്‍ വിസ വരുന്നു. വിദ്യാര്‍ഥികളെ പഠനശേഷം ബ്രിട്ടനില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കാനാണ് പ്രത്യേക വിസ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. ബ്രിട്ടീഷ് സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതോടെ രണ്ടു വര്‍ഷം കൂടി രാജ്യത്തു …
എച്ച്‌ഐവി ബാധിതനെന്ന് ആരോപണം, പശ്ചിമ ബംഗാളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി
എച്ച്‌ഐവി ബാധിതനെന്ന് ആരോപണം, പശ്ചിമ ബംഗാളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി
സ്വന്തം ലേഖകന്‍: എച്ച്‌ഐവി ബാധിതനെന്ന് ആരോപണം, പശ്ചിമ ബംഗാളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. മാതാവില്‍ നിന്നും എച്ച്‌ഐവി ബാധിച്ച ഒന്നാം ക്ലാസ്സുക്കാരനെയാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ സ്‌ക്കൂളിലാണ് സംഭവം . ജൂണ്‍ മുതല്‍ ക്ലാസ്സില്‍ ഹാജരാവാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സഹപാഠികളും …
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ഷൂട്ടിംഗിനിടെ കാര്‍ അപകടം, വീഡിയോ വൈറലാകുന്നു
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ഷൂട്ടിംഗിനിടെ കാര്‍ അപകടം, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ഷൂട്ടിംഗിനിടെ കാര്‍ അപകടം, വീഡിയോ വൈറലാകുന്നു. അപകടത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് മരണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചിത്രത്തിലെ ഒരു കാര്‍ ചേസ് രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംവിധായകനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ മുന്നോട്ട് പോകുമായിരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ …
ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന് വേണ്ടി മൊഴിമാറ്റി, നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കും
ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന് വേണ്ടി മൊഴിമാറ്റി, നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കും
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന് വേണ്ടി മൊഴിമാറ്റി, നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കും. പ്രോസിക്യൂഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമലിന് വിചാരണ കോടതി കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചു. കേസില്‍ നിസാമിന് അനുകൂലമായാണ് അമല്‍ മൊഴിമാറ്റി പറഞ്ഞത്. ഇത് പ്രൊസിക്യൂഷന്‍ വാദം ദുര്‍ബലമാക്കുമെന്നും നിസാമിന്റെ മോചനത്തിനു വരെ വഴിതെളിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. ചന്ദ്രബോസ് വധക്കേസില്‍ …