സ്വന്തം ലേഖകന്‍: പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍, കേരളത്തിന്റെ ചരിത്രത്തിലാദ്യം. നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലേറുകയായിരുന്നു. ചെയര്‍പേഴ്‌സണായി പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് മത്സരിച്ച പ്രമീള ശശിധരനെ തിരഞ്ഞെടുത്തു. 52 അംഗ കൗണ്‍സിലില്‍ പ്രമീളയ്ക്ക് 24 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയയ്ക്ക് 19 വോട്ടും സിപിഎമ്മിന്റെ …
സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ചുംബന സമത്തിന്റെ നായകരല്ല, കിസ്സ് ഓഫ് ലൗവിന്റെ ഔദ്യോഗിക വിശദീകരണം. രാഹുലും രശ്മിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ കിസ്സ് ഓഫ് ലവൗം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചുംബന സമരമുന്നേറ്റത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ നിലപാട് വിശദമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, …
സ്വന്തം ലേഖകന്‍: പാരീസിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ സംഘടനകള്‍, ലക്ഷ്യം കേരളവും ബംഗാളും മഹാരാഷ്ട്രയും. കേരളമുള്‍പ്പെടെ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും ബംഗാളും ഐ.എസ്. ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണവൃത്തങ്ങള്‍ സംശയിക്കുന്നത്. ഐ.എസ്. ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കി. രാജ്യത്ത് അതീവ ജാഗ്രതപാലിക്കാനും സുരക്ഷാ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം …
സ്വന്തം ലേഖകന്‍: ശബരിമല നട തുറന്നു, ഇനി ശരണം വിളിയുടെ മണ്ഡല കാലം. പതിവുപോലെ വൃശ്ചിക പുലരിയില്‍ ശബരിമലയിലെയും മാളികപ്പുറത്തും പതിവ് പൂജകള്‍ തുടങ്ങി. ഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധത്തില്‍ ശബരിമല മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല …
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ബോളിവുഡില്‍ രഹസ്യ ഭാര്യയും ബംഗുളുരുവില്‍ രഹസ്യ മകനും, പുതിയ വെളിപ്പെടുത്തല്‍. പ്രശസ്തയായ ഒരു ബോളിവുഡ് നടിയെയാണ് ദാവൂദ് രഹസ്യമായി വിവാഹം കഴിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഈ ബന്ധത്തില്‍ ഉണ്ടായ മകനാണ് ബംഗുളുരുവില്‍ വളരുന്നത്. ദില്ലി മുന്‍ പോലീസ് കമ്മീഷണരും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറും ആയിരുന്ന നീരജ് കുമാര്‍ …
സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വിവാദം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്. കോളേജിലെ ക്ലാസ്സ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതായിരുന്നു ഫറൂഖ് കോളേജില്‍ വിവാദമായത്. ഇതേ തുടര്‍ന്ന് ഒമ്പത് കുട്ടികളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഫറൂഖ് കോളേജിലെ വിവാദങ്ങളെ കുറിച്ച് …
സ്വന്തം ലേഖകന്‍: അമേരിക്കയും സൗദിയും തമ്മില്‍ 8,500 കോടിയുടെ ബോംബ് കച്ചവടം, ലക്ഷ്യം യെമന്‍ അതിര്‍ത്തിയിലെ ഹൗതികളെന്ന് സൂചന. ഹൗത്തി വിമതര്‍ക്കും ഐസിസിനെതിരെയുമുള്ള ആക്രമണങ്ങള്‍ സൗദിയുടെ ആയുധപ്പുര കാലിയാക്കിയതായും അതിനാലാണ് ബോംബുകള്‍ക്കായി അമേരിക്കയെ സമീപിച്ചതെന്നുമാണ് നിരീക്ഷികര്‍ കരുതുന്നത്. ഏതാണ്ട് 85,00 കോടി ഇന്ത്യ രൂപയുടെ ബോംബുകളാണ് അമേരിക്ക സൗദിക്ക് വില്ക്കുക. സൗദിയുടെ വ്യോമ സേനയ്ക്ക് വേണ്ടിയാണ് …
സ്വന്തം ലേഖകന്‍: സച്ചിന്റെ കേരളാ ബ്ലാസ്റ്റര്‍ക്കെതിരെ വിമര്‍ശനവുമായി ഐഎം വിജയന്‍, മലയാളി കളിക്കാരെ അവഗണിക്കുന്നതായി ആരോപണം. മലയാളികളായ കളിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാനോ പരിഗണിക്കാനോ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും കേരളത്തിന്റെ കറുത്തമുത്ത് ആരോപിച്ചു. ആദ്യ സീസണിലെ മികച്ച മലയാളി താരങ്ങളെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ലായിരുന്നുവെന്നാണ് ഐഎം വിജയനും പറയുന്നത്. നോര്‍ത്ത് ഈസ്റ്റിനോട് പൊരുതി ജയിച്ച കേരള …
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ തോളോടുതോള്‍ ചേര്‍ന്ന് ജി20 രാജ്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കും. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കാനും സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജി20 ഉച്ചകോടിയില്‍ ആഹ്വാനം. മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ഉച്ചകോടി വിലയിരുത്തി. ഭീകരാക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്. …
സ്വന്തം ലേഖകന്‍: ഇറാന്‍ സ്ത്രീ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു, പര്‍ദ്ദയണിയാതെ കാര്‍ ഓടിച്ചാല്‍ വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തും. സ്ത്രീകള്‍ക്കെതിരെയുള്ള നിയമപരമായ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം പലകേന്ദ്രങ്ങളില്‍ ഉയരുന്ന സമയത്താണ് സ്ത്രീകള്‍ വാഹനമോടിക്കുമ്പോള്‍ പര്‍ദ്ദ അണിഞ്ഞിരിക്കണമെന്ന പുതിയ നിയമം രംഗത്തെത്തിയത്. നിയമം പാലിച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. പര്‍ദ്ദ ഇടാതെ …