സ്വന്തം ലേഖകന്‍: ബിഹാറില്‍ വിധിയെഴുത്ത് പൂര്‍ണം, ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന നാല് സര്‍വ്വേ ഫലങ്ങളും വിരല്‍ ചൂണ്ടുന്നത് മഹാസഖ്യം ഇത്തവണ ബിഹാര്‍ പിടിക്കുമെന്നാണ്. 243 സീറ്റില്‍ മഹാസഖ്യം 122 സീറ്റ് നേടുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു. മഹാസഖ്യത്തിന് 124 വോട്ടു വരെ നേടാനാകുമെന്നാണ് ന്യൂസ് …
സ്വന്തം ലേഖകന്‍: പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി അരുന്ധതി റോയിയും, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ലോക പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ് 1989 ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരമാണ് തിരിച്ചു നല്‍കുന്നത്. പുരസ്‌കാരം തിരിച്ചു നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആശയപരമായ ദുഷ്‌ചെയ്തികള്‍ക്കും പൊതുബോധത്തിനുനേരെയുള്ള അതിക്രമത്തിനും എതിരെ പുരസ്‌കാരം തിരികെ നല്‍കി …
സ്വന്തം ലേഖകന്‍: ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍, യാചകനെ പിടികൂടിയ സൗദി പോലീസിന്റെ കണ്ണുതള്ളി. യാചകര്‍ക്ക് കര്‍ശന നിരോധനമുള്ള സൗദി അറേബ്യയില്‍ സൗദി പോലീസ് പിടികൂടിയ വൃദ്ധനായ യാചകനാണ് തന്റെ വരുമാനം കൊണ്ട് അധികൃതരെ ഞെട്ടിച്ചത്. വൃദ്ധ യാചകന്റെ ഒരു ദിവസത്തെ വരവ് 11000 സൗദി റിയാല്‍ ( ഏകദേശം 192307.7 ലക്ഷം ഇന്ത്യന്‍ രൂപ) …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ അടിതെറ്റി വീണ കഴുതയാണ് താനെന്നും ഫേസ്ബുക്കിനെ പേടിയാണെന്നും ചെറിയാന്‍ ഫിലിപ്പ്. സ്വന്തം ഫേസ് ബുക്ക് പേജിലാണ് ഫിലിപ്പ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നേരത്തെ കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനാലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. വനിതകളെ …
സ്വന്തം ലേഖകന്‍: പശുവിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന യുവതി, ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യം വിവാദമാകുന്നു. സംസ്ഥാനത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കേയാണ് ബിജെപിയുടെ പരസ്യം വിവാദമായത്. ഒരു യുവതി പശുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രവുമായാണ് ബി ജെ പി പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ബീഫ് വിവാദത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മൗനം ചോദ്യം ചെയ്യുകയാണ് …
സ്വന്തം ലേഖകന്‍: പ്രസിഡന്റിനെതിരായ വധശ്രമം, മാലിദ്വീപില്‍ 30 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയുടെ ഭാഗമായാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 253 പ്രകാരം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച 12 മണിയ്ക്ക് ആരംഭിച്ച അടിയന്തിരാവസ്ഥ 30 ദിവസത്തേക്ക് നീണ്ടു നില്‍കും. പ്രസിഡന്റ് അബ്ദുള്ള ഗയൂമിന്റെ വസതിക്ക് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ബോംബ് കണ്ടെടുത്തതാണ് പെട്ടെന്നുള്ള അടിയന്തിരാവസ്ഥ …
സ്വന്തം ലേഖകന്‍: സിറിയയില്‍ വിമതര്‍ കവചമായി ഉപയോഗിക്കുന്നത് കൂട്ടിലടച്ച സ്ത്രീ പുരുഷന്മാരെ, നേതൃത്വം നല്‍കുന്നത് ഇസ്ലാമിക് സ്റ്റേറ്റ്. സിറിയന്‍ സൈന്യത്തിന്റെ രൂക്ഷമായ വ്യോമാക്രമണത്തെ ചെറുക്കാനാണ് സിറിയയിലെ വിവിധ മുസ്ലീം വിമത ഗ്രൂപ്പുകള്‍ മനുഷ്യ കവചം തീര്‍ക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയില്‍ അകപ്പെട്ട സിറിയന്‍ സൈനികരേയും ബാഷര്‍ അല്‍ അസദിന്റെ അനുകൂലികളേയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. വലിയ ഇരുമ്പ് …
സ്വന്തം ലേഖകന്‍: ഹീത്രൂ വിമാനത്താവളത്തിലേക്ക് കാറോടിച്ചു പോയ കാസര്‍ഗോഡ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് കളനാട് സ്വദേശി ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക് വിമാനത്താവളത്തിനു സമീപത്തുവച്ചാണ് ഭാസ്‌കരന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളം എത്തുന്നതു തൊട്ടുമുമ്പ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭാസ്‌കരന്റെ കാര്‍ ടെര്‍മിനല്‍ അഞ്ചിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ഭാസ്‌കരനെ …
സ്വന്തം ലേഖകന്‍: ഒരു കാരണവശാലും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ല, കമല്‍ഹാസനും നയം വ്യക്തമാക്കുന്നു. തനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ ഒരു കാരണത്തിന്റെ പേരിലും മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉലകനായകന്‍ വ്യക്തമാക്കിയത്. പ്രമുഖരില്‍ പലരും അവാര്‍ഡുകള്‍ തിരികെ നല്‍കുന്നു. അതിനോട് തനിക്ക് യോജിപ്പില്ല, അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ …
സ്വന്തം ലേഖകന്‍: കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളും തീവ്രവാദികളും, കോഴിക്കോട് ബോഡോ തീവ്രവാദി പിടിയില്‍. നിരോധിത തീവ്രവാദ സംഘടനയായ ബോഡോയുടെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി.എല്‍ ദിന്‍ഗയാണ് പിടിയിലായത്. കോഴിക്കോട് കക്കോടിയില്‍ ഒരുമാസമായി ഒരുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പട്ടിണി കാരണം ഉത്തരേന്ത്യയില്‍ നിന്നും പലായനം ചെയ്ത ദിന്‍ഗ ഇവിടെ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു എന്നാണ് …