സ്വന്തം ലേഖകന്‍: ജയലളിതയുടെ ഭരണത്തെ പാട്ടിലൂടെ വിമര്‍ശിച്ചു, നാടന്‍പാട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കള്‍ കലൈ ഇളക്കിയ കഴകം ( ജനകീയ കലാസാഹിത്യ വേദി) സ്ഥാപകനും നാടന്‍പാട്ട് കാലാകാരനും ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കോവാന്‍ എന്ന ശിവദാസിനെയാണ് മുഖ്യമന്ത്രിരെ വിമര്‍ശിച്ചതിന് അറസ്റ്റ് ചെയ്തത്. കോവന്റെ അറസ്റ്റ് തമിഴ്‌നാടിനെ മാത്രമല്ല ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോ വ്യക്തിയേയുമാണ് ഞെട്ടിച്ചത്. …
സ്വന്തം ലേഖകന്‍: ദില്ലി കൂട്ടബലാത്സംഗ കേസിലെ കൗമാരക്കാരനായ പ്രതിയെ വിട്ടയക്കുന്നു, എന്നാല്‍ തന്നെ വിട്ടയക്കരുതെന്ന് പ്രതി. 2012 ഡിസംബര്‍ 16 ന് ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ കാലാവധിയാണ് തീരുന്നത്. പ്രയാപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ജുവനൈല്‍ ഹോമിലേക്ക് വിടുകയായിരുന്നു. നിലവില്‍ ഇയാള്‍ക്ക് 20 വയസുണ്ട്. പ്രതിക്കെതിരെ അക്രമണമുണ്ടാകുമെന്ന ആശങ്കയില്‍ …
സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതികാനന്ദയുടെ മരണം, പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച്. സ്വാമിയുടെ മുങ്ങി മരണം സംബന്ധിച്ച് ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകളും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു വിവിധ കോണുകളില്‍നിന്നുയര്‍ന്ന ആവശ്യവും പരിഗണിച്ചാണിതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പരിശോധിച്ചശേഷം തുടരന്വേഷണത്തിനു …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഗ്രാമങ്ങളെ വൈ ഫൈ ആക്കാന്‍ ഫേസ്ബുക്കും ബിഎസ്എന്‍എലും ഒരുമിക്കുന്നു. വിദൂര ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത 100 സ്ഥലങ്ങളിലാണ് ബിസ്എന്‍എലും ഫെയ്‌സ്ബുക്കും സഹകരിച്ച് വൈ ഫൈ ലഭ്യമാക്കുക. ഇതിനായി 5 കോടി രൂപ പ്രതിവര്‍ഷം ഫെയ്‌സ്ബുക്ക് ബിഎസ്എന്‍എലിനു നല്‍കും. സാങ്കേതിക സൗകര്യം ഒരുക്കാന്‍ ക്വാഡ് സെന്‍, ട്രിമാക്‌സ് തുടങ്ങിയ ഐടി …
സ്വന്തം ലേഖകന്‍: 224 യാത്രക്കാരുമായി ഈജിപ്തിനു മുകളില്‍ കാണാതായ റഷ്യന്‍ വിമാനം ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തെതെന്ന് അവകാശവാദം. ഈജിപ്തിലെ സിനായിലാണ് വിമാനം തകര്‍ന്നു വീണത്. ഈജിപ്ത് പ്രധാനമന്ത്രിയുടെ ഓഫീസാണ് വിമാനം തകര്‍ന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈജിപ്തില്‍ നിന്നും റഷ്യയിലേക്ക് പോയ എ321 വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 217 യാത്രക്കാരും, ഏഴ് ജീവനക്കാരും ഉണ്ടായതായാണ് വിവരം. റഷ്യന്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ യുകെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ തകൃതി, വിരുന്നൊരുക്കാന്‍ രാജ്ഞിയും. അടുത്ത മാസമാണ് മോദിയുടെ യുകെ സന്ദര്‍ശനം. പത്ത് വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുകെയില്‍ എത്തുന്നത്. 2006 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ഇംഗ്ലണ്ട് സന്ദര്‍ശിച്ചിരുന്നു. ആദ്യമായി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര …
സ്വന്തം ലേഖകന്‍: തുര്‍ക്കിയുടെ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്നു ദിവസത്തിനിടെ മരിച്ചത് അമ്പതോളം അഭയാര്‍ഥികള്‍. ഗ്രീസിലേക്കു പോകുകയായിരുന്ന സിറിയന്‍ അഭയാര്‍ഥികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു വയസിനു താഴെ പ്രായമുള്ള നാലു കുഞ്ഞുങ്ങള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 19 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇതിനിടെ, ഗ്രീസിന് സമീപം ഇന്നലെ മറ്റു രണ്ടു ബോട്ടുകളും …
സ്വന്തം ലേഖകന്‍: വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല, ഉപയോഗിക്കാത്ത 400 ചെറു വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി. പുതുക്കിയ വ്യോമയാന കരടു നയത്തിലാണ് ഹ്രസ്വദൂര യാത്രകള്‍ക്കു നികുതിയടക്കം ടിക്കറ്റ് നിരക്കു 2500 രൂപയില്‍ താഴെയായി നിജപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. എന്നാല്‍ ചെറു ആഭ്യന്തര വിമാന പദ്ധതിക്കുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ഇതര ആഭ്യന്തര, …
സ്വന്തം ലേഖകന്‍: കൊല്ലം ശാസ്താംകോട്ട ധര്‍മശാസ്ത്രാ ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമരത്തില്‍ ക്ലാവ്, വന്‍ അഴിമതിയെന്ന് ആരോപണം. സംഭവം വന്‍ വിവാദമായതോടെ സ്വര്‍ണ്ണത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വര്‍ഷം മുന്‍പാണ് ക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിച്ചത്. 1.65 കോടി ചിലവഴിച്ചാണ് കൊടിമരം സ്വര്‍ണ്ണം പൊതിഞ്ഞത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലാവ് കാണപ്പെട്ട സാഹചര്യത്തില്‍ ഭക്തര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. …
സ്വന്തം ലേഖകന്‍: പുരസ്‌കാരം തന്നത് സര്‍ക്കാരല്ല, രാജ്യം, അത് തിരിച്ചു നല്‍കാന്‍ ഉദ്ദേശമില്ലെന്ന് നടി വിദ്യാ ബാലന്‍. എഴുത്തുകാരും ചലചിത്ര പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമ്പോള്‍ തനിക്കു കിട്ടിയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍ വ്യക്തമാക്കി. തനിക്ക് പുരസ്‌കാരം നല്‍കിയത് രാജ്യമാണെന്നും, സര്‍ക്കാരല്ലെന്നും വിദ്യാ ബാലന്‍ പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചു …