1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറ്റാലിയൻ മാഫിയയുടെ “ദിവ ഓഫ് ക്രൈം“ ഇനി ഓർമ്മ; അധോലോക നായിക അസ്സുന്ത അന്തരിച്ചു
ഇറ്റാലിയൻ മാഫിയയുടെ “ദിവ ഓഫ് ക്രൈം“ ഇനി ഓർമ്മ; അധോലോക നായിക അസ്സുന്ത അന്തരിച്ചു
സ്വന്തം ലേഖകൻ: ഇറ്റലിയിലെ കമോറ കുറ്റവാളിസംഘത്തിന്റെ ആദ്യ വനിതാനേതാവും മുന്‍ സൗന്ദര്യറാണിയുമായ അസ്സുന്ത മരെസ്‌ക തന്റെ 86-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞതോടെ ‘ദിവ ഓഫ് ക്രൈം’ എന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ച മരെസ്‌കയുടെ പഴയകാല കഥകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമാക്കഥകളെ പോലും വെല്ലുന്നതായിരുന്നു അസ്സുന്ത മരെസ്‌കയുടെ ജീവിതം. പതിനെട്ടാം വയസ്സില്‍ ഭര്‍ത്താവിന്റെ കൊലപാതകിയെ നേപ്പിള്‍സ് …
വിമാന യാത്രക്കിടെ കോവിഡ് പോസിറ്റീവ്; യുവതിയ്ക്ക് ടോയ്ലറ്റിൽ 3 മണിക്കൂര്‍ ക്വാറന്റീൻ
വിമാന യാത്രക്കിടെ കോവിഡ് പോസിറ്റീവ്; യുവതിയ്ക്ക് ടോയ്ലറ്റിൽ 3 മണിക്കൂര്‍ ക്വാറന്റീൻ
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ച യുവതി വിമാനത്തിലെ ശൗചാലയത്തില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞത് മൂന്ന് മണിക്കൂര്‍. ചിക്കാഗോയില്‍ നിന്ന് ഐസ്ലാന്‍ഡിലേക്ക് ഐസ്ലാന്‍ഡ് എയര്‍ വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മാരിസ ഫോറ്റിയോ എന്ന അധ്യാപിയ്ക്കാണ് ഈ അനുഭവമുണ്ടായത്. വിമാനത്തിനുളളില്‍ യാത്രക്കിടെ സ്വയം നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയതോടെയാണ് യുവതി ഈ മുന്‍കരുതല്‍ സീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
കുവൈത്ത് ഏറ്റവും ചെലവേറിയ ഗള്‍ഫ് രാജ്യം; തൊട്ടുപിന്നിൽ സൗദിയും ബഹ്‌റൈനും
കുവൈത്ത് ഏറ്റവും ചെലവേറിയ ഗള്‍ഫ് രാജ്യം; തൊട്ടുപിന്നിൽ സൗദിയും ബഹ്‌റൈനും
സ്വന്തം ലേഖകൻ: 2011 – 2020 വരെയുള്ള കാലയളവില്‍ ജീവിതചെലവ് ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യമായി കുവൈത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ പണപ്പെരുപ്പം, ഉയര്‍ന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ജീവിതച്ചെലവില്‍ കുവൈത്ത് ഒന്നാമതെത്തിയത്. കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവിതച്ചെലവ് കൂടുതല്‍ വര്‍ദ്ധിച്ചതായി അല്‍- …
കുവൈത്തില്‍ നിയമലംഘനം നടത്തിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാവില്ല
കുവൈത്തില്‍ നിയമലംഘനം നടത്തിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാവില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിയമലംഘനം നടത്തിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാവില്ല. മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഓണ്‍ലൈന്‍ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഈയിടെ പുനരാരംഭിച്ചിരിക്കുകയാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കുമെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല. പ്രധാന ഷോപ്പിങ് …
കുവൈത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; വികസന പാതയിൽ മുന്നോട്ടെന്ന് പ്രഖ്യാപനം
കുവൈത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; വികസന പാതയിൽ മുന്നോട്ടെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയും ‌മന്ത്രിമാരും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് മുൻപാകെ ‌സത്യപ്രതിജ്ഞ ചെയ്തു. ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ് (ഉപപ്രധാനമന്ത്രി, പ്രതിരോധം), ഷെയ്ഖ് അഹമ്മദ് മൻസൂർ അൽ …
17 പെട്ടികൾ നിറയെ ഡോളറു കളും ആഭരണങ്ങളുമായി സദ്ദാം ഹുസൈൻ്റെ ഒളിവാസം; നിർണായക വെളിപ്പെടുത്തൽ
17 പെട്ടികൾ നിറയെ ഡോളറു കളും ആഭരണങ്ങളുമായി സദ്ദാം ഹുസൈൻ്റെ ഒളിവാസം; നിർണായക വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ഇറാഖിലെ മുൻ ഏകാധിപതി സദ്ദാംഹുസൈനെ പിടികൂടിയ നിമിഷത്തെ കണ്ടെത്തലുകൾ പുറത്തുവിട്ട് പരിഭാഷകൻ. ഇറാഖിൽ അമേരിക്കൻ കമാന്റോകളുടെ റെയ്ഡിലാണ് സദ്ദാം ഹുസൈൻ പിടിക്കപ്പെട്ടത്. അതുറപ്പാക്കിയ ഇറാഖി പൗരനും അമേരിക്കൻ സൈന്യത്തിന് ഇറാഖിലെ പരിഭാഷകനുമായിരുന്ന പേര് വെളിപ്പെടുത്തിയ വ്യക്തിയാണ് രഹസ്യങ്ങൾ വെളിപ്പെടുത്തിയത്. 17 പെട്ടികൾ നിറയെ ഡോളറുകളുമായി രഹസ്യ അറയിലാണ് സദ്ദാംഹുസൈനിനെ കണ്ടെത്തിയത്. ആട്ടിൻ പറ്റങ്ങളെ …
ടേസ്റ്റ് ദി ടിവി: രുചി അറിയുന്ന ടിവി യുമായി ജപ്പാനിലെ പ്രൊഫസര്‍; സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റ്
ടേസ്റ്റ് ദി ടിവി: രുചി അറിയുന്ന ടിവി യുമായി ജപ്പാനിലെ പ്രൊഫസര്‍; സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റ്
സ്വന്തം ലേഖകൻ: കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍കാര്‍ എന്നും മുന്നിലാണ്. രുചിയറിയുന്ന ടി.വിയാണ് ഇപ്പോഴത്തെ ട്രെന്റ്. ജപ്പാനിലെ ഒരു പ്രൊഫസറാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. ടേസ്റ്റ് ദി ടിവി എന്നാണ് ഈ ടി.വിയുടെ പേര്. 10 വ്യത്യസ്ത ഫ്ളേവറുകളിലുള്ള കാനിസ്റ്ററുകളുപയോഗിച്ച് സ്പ്രേ ചെയ്ത് കാഴ്ചക്കാരന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥത്തിന്റെ രുചി സ്‌ക്രീനില്‍ നിന്നും ലഭ്യമാവുന്നു. ശേഷം ഫ്ളേവറിന്റെ …
ഭക്ഷണം കഴിക്കാൻ മാസ്‌ക് മാറ്റി; വിമാനത്തിനുള്ളിൽ വൃദ്ധന്റെ മുഖത്ത് അടിച്ചും തുപ്പിയും യുവതി
ഭക്ഷണം കഴിക്കാൻ മാസ്‌ക് മാറ്റി; വിമാനത്തിനുള്ളിൽ വൃദ്ധന്റെ മുഖത്ത് അടിച്ചും തുപ്പിയും യുവതി
സ്വന്തം ലേഖകൻ: ഭക്ഷണം കഴിക്കുന്നതിന് വേണ്ടി മാസ്‌ക് അഴിച്ചു മാറ്റിയ വൃദ്ധനെ വിമാനത്തിനുള്ളിൽ വച്ച് ശാരീരികമായി ആക്രമിച്ച് യുവതി. 80 വയസ്സുള്ള വൃദ്ധന്റെ മുഖത്തേക്ക് യുവതി തുപ്പുകയും അടിക്കുകയും ചെയ്തു. അതേസമയം ഈ യുവതിയും മാസ്‌ക് ധരിച്ചിരുന്നില്ല. മുഖത്ത് നിന്ന് താഴ്‌ത്തി താടിയിലായാണ് യുവതി മാസ്‌ക് ഇട്ടിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരാളാണ് പകർത്തിയത്. കഴിഞ്ഞയാഴ്ച …
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് നടപടികള്‍ ഇനി മൂന്ന് മിനുട്ടിനുള്ളില്‍
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് നടപടികള്‍ ഇനി മൂന്ന് മിനുട്ടിനുള്ളില്‍
സ്വന്തം ലേഖകൻ: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് നടപടികള്‍ക്ക് അതിവേഗം. പരിശോധനാ നടപടികള്‍ രണ്ടോ മൂന്നോ മിനുട്ടുകള്‍ക്കകം പൂര്‍ത്തിയാവുമെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍ കാപ്റ്റന്‍ സായിദ് റാഷിദ് അല്‍ നുഐമി അറിയിച്ചു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാലും …
ക്യാന്‍സറിനും പ്രതിരോധ വാക്സിന്‍ തയ്യാർ; 2022ൽ രോഗികൾക്ക് ലഭ്യമായേക്കും
ക്യാന്‍സറിനും പ്രതിരോധ വാക്സിന്‍ തയ്യാർ; 2022ൽ രോഗികൾക്ക് ലഭ്യമായേക്കും
സ്വന്തം ലേഖകൻ: ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ളവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി കാന്‍സര്‍ പ്രതിരോധ വാക്സിന്‍ 2022 ല്‍ പുറത്തിറങ്ങും. പതിറ്റാണ്ടുകളായി, ഗവേഷകര്‍ നടത്തിവന്ന ഗവേഷണം ഒടുവില്‍ ഫലം കണ്ടിരിയ്ക്കയാണ്. ക്യാന്‍സറിനെതിരെ ഒരു വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള അവസാന ഘട്ടത്തിലാണു ഗവേഷകരെന്നു ജര്‍മ്മന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. തോമസ് സെഫര്‍ലിന്‍ വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ആദ്യ ക്യാന്‍സര്‍ പ്രതിരോധ വാക്സിന്‍ …