സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും ബീഫ് വില്ലനാകുന്നു, മാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം ആക്രമിച്ച പതിനാറുകാരന്‍ മരിച്ചു, സംഘര്‍ഷം. ജമ്മു കാശ്മീരിലെ ഉദ്ധംപൂരിലാണ് ദാദ്രി കൊലപാതകത്തിന് സമാനമായ സംഭവം നടന്നിരിക്കുന്നത്. പശുവിനെ കടത്തിയെന്നാരോപിച്ച് പതിനാറുകാരനെ കാശ്മീര്‍ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ഡ്രൈവര്‍ ആക്രമിക്കപ്പെട്ടത്. സാഹിദ് അഹമ്മദും യുവാവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അക്രമികള്‍ ബോംബ് എറിയുകയായിരുന്നു. …
സ്വന്തം ലേഖകന്‍: സ്വന്തം അച്ഛനെ വര്‍ഷങ്ങളോളം പട്ടിക്കൂട്ടില്‍ അടച്ച മകള്‍, ക്രൂരതയുടെ പുതിയ വീഡിയോ ശ്രീലങ്കയില്‍ നിന്ന്. കൂട്ടില്‍ കിടക്കേണ്ട പട്ടികള്‍ വീട്ടില്‍ സുഖമായി കഴിയുമ്പോള്‍ ഈ അച്ഛന്‍ വീടിന്റെ മൂലയിലുള്ള കൂട്ടില്‍ തണ്ണുത്തു വിറച്ച് കഴിയുകയായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് എത്തി വൃദ്ധനെ കൂട്ടില്‍ നിന്നും മോചിപ്പിച്ചു. വര്‍ഷങ്ങളായി കൂട്ടില്‍ കഴിയുന്നത് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നവര്‍ക്ക് പ്രതിഫലമായി നല്‍കുന്നത് ആറര ലക്ഷത്തോളം രൂപയെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇസ്ലാനിക് സ്റ്റേറ്റ് പ്രതിഫലമായി ആറര ലക്ഷത്തോളം രൂപ നല്‍കുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ പഠനവിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ബെല്‍ജിയത്തില്‍നിന്നാണ് സംഘടനയിലേക്ക് കൂടുതല്‍ പേര്‍ ചേരുന്നതെന്നും പഠനത്തില്‍ പറയുന്നു. സമൂഹ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന വന്‍ സംഘം പിടിയില്‍, ഇടപാടുകാരെ ചാക്കിട്ടിരുന്നത് വെബ്‌സൈറ്റും ഫേസ്ബുക്കും വഴി. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയായിരുന്നു വാണിഭം. സംഘത്തിലെ പ്രധാനിയും ഒന്നാം പ്രതിയുമായ കൊട്ടാരക്കര പുത്തൂര്‍ സ്വദേശി പ്രവീണ്‍ (27), അടൂര്‍ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (34), പേരൂര്‍ക്കട സ്വദേശി ഷജീബ് …
സ്വന്തം ലേഖകന്‍: ഭീകര പരിശീലന ക്യാമ്പുകള്‍ നടത്തി, ബ്രിട്ടീഷ് മതപ്രഭാഷകന്റെ അനുയായിയായ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 തടവ്. യുഎസിലെ ഒറെഗോണില്‍ അല്‍ ഖായിദയ്ക്കുവേണ്ടി ഭീകരപരിശീലന ക്യാംപുകള്‍ നടത്തിയെന്ന കുറ്റത്തിനു ബ്രിട്ടനിലെ മതപ്രഭാഷകന്‍ അബു ഹംസ അല്‍ മസ്‌റിയുടെ കൂട്ടാളിയും ഇന്ത്യന്‍ വംശജനുമായ ഹാറൂണ്‍ അസ്‌വതിനാണ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി 20 വര്‍ഷം തടവു ശിക്ഷ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ഷിയ പള്ളിയില്‍ തീവ്രവാദി ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം. സൈഹത്തിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. 20 കാരനായ അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. ഷിയകളുടെ പ്രാര്‍ത്ഥനയും മറ്റും നടക്കുന്നതിനിടെയാണ് ആക്രമണം. അഷൂറ ആഘോഷങ്ങള്‍ക്ക് വേണ്ടി പള്ളയില്‍ ഒത്ത് ചേര്‍ന്നതായിരുന്നു …
സ്വന്തം ലേഖകന്‍: കഴക്കൂട്ടത്ത് റസ്റ്റോറന്റ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും കത്തിക്കുത്ത് നടത്തുകയും ചെയ്ത യുവനടനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, വീഡിയോ കാണാം. ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ അഭിനയിച്ച തൃശൂര്‍ സ്വദേശി സിദ്ധു സന്തോഷ് റാമിനെയാണ് നാട്ടുകാര്‍ ക്രൂരമായി തല്ലിച്ചതച്ചത്. ആദ്യം റസ്റ്റോറന്റ് ജീവനക്കാരോട് മോശമായി പെരുമാറിയ സിദ്ധു റസ്‌റ്റൊറന്റിലെ രണ്ട് ജീവനക്കാരെ കുത്തി …
സ്വന്തം ലേഖകന്‍: സംസാരിക്കുമ്പോള്‍ കോള്‍ മുറിഞ്ഞാല്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം. എന്നാല്‍ ഒരുദിവസം പരമാവധി മൂന്നു തവണയേ ഇതു ലഭിക്കൂ. ജനുവരി ഒന്നു മുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ സേവനദാതാക്കളോടു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദേശിച്ചു. കോള്‍ ഡ്രോപ് ഉണ്ടായാല്‍ നാലു മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ …
സ്വന്തം ലേഖകന്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റ് ചാപ്പലില്‍ സ്ഥാപിച്ചു. കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പിന് ഇനി പോളണ്ട് പാര്‍ലമെന്റിന്റെ ചാപ്പലില്‍ അന്ത്യവിശ്രമം. കത്തോലിക്കാ വിശ്വാസികളായ പാര്‍ലമെന്റ് അംഗങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചത്. ‘ഇതു …
സ്വന്തം ലേഖകന്‍: സൈബര്‍ കുറ്റവാളികള്‍ ജാഗ്രതൈ! രാജ്യത്തെ ഏറ്റവും വലിയ ഹാക്കര്‍ സേനയുമായി കേരളാ പോലീസ് തയ്യാര്‍. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സൈബര്‍ ഡോമുമായി ബന്ധപ്പെട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. വര്‍ഷങ്ങളായി പ്രഖ്യാപനത്തിലും ഫയലിലും ഒതുങ്ങികിടന്ന പദ്ധതിയാണ് നവംബര്‍ 14 ന് യാഥാര്‍ത്യമാകുന്നത്. എത്തിക്കല്‍ ഹാക്കര്‍മാരും ഐടി പ്രഫഷനലുകളും ഈ സേനയില്‍ അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും വലിയ …