സ്വന്തം ലേഖകന്‍: ചൊവ്വയില്‍ വെള്ളം മാത്രമല്ല, ബുദ്ധ പ്രതിമയുമുണ്ട്, പുതിയ അവകാശവാദവുമായി യുഎഫ്ഒ സൈറ്റിങ് ഡെയ്‌ലി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതു കൊണ്ട് ഒരു ഫോട്ടോയും തെളിവായി യുഎഫ്ഒ നല്‍കിയിട്ടുണ്ട്. ബുദ്ധന്റെ പ്രതിമയാണ് ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് അവകാശവാദം. ഒരു കുന്നിന്റെ മുകളില്‍ ചരിഞ്ഞാണ് ബുദ്ധന്റേതെന്ന് തോന്നുന്ന പ്രതിമയുള്ളത്. വീഡിയോ സഹിതം യുഎഫ്ഒ ഇത് വ്യക്തമാക്കുന്നുണ്ട്. …
സ്വന്തം ലേഖകന്‍: കോടതി ശരിവച്ചു, ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സിവിഷന്‍ ബഞ്ച് ശരിവച്ചതോടെയാണിത്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബഞ്ചാണ് വിധി സ്റ്റേ ചെയ്യേണ്ടതില്ല എന്ന് അറിയിച്ചത്. പിന്‍സീറ്റ് …
സ്വന്തം ലേഖകന്‍: കേന്ദ്രം സമ്മതിച്ചാല്‍ ഒരാഴ്ചക്കകം കോഴിക്കോട് സര്‍വീസ് തുടങ്ങുമെന്ന് ഫ്‌ലൈ ദുബായ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് സര്‍വീസ് തുടങ്ങാന്‍ ഒരേയൊരു തടസം. ഈ വിഷയത്തില്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നു ഫ്‌ലൈദുബായ് സിഇഒ ഗെയ്ത് അല്‍ ഗെയ്തുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഗ്രേറ്റ് മലബാര്‍ ഇനിഷ്യേറ്റീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, …
സ്വന്തം ലേഖകന്‍: ഒമാനിലെ അര്‍ ഷര്‍ഖിയ പ്രവിശ്യയില്‍ വെള്ളപ്പൊക്കം, കനത്ത നാശവഷ്ടവും ജാഗ്രതാ നിര്‍ദ്ദേശവും. ഒട്ടേറെ വാഹനങ്ങളും കടകളിലെ സാധനങ്ങളും ഒഴുകിപ്പോയി. നാലുപേര്‍ വാഹനങ്ങളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ചില ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍നിന്നും താമസസ്ഥലങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം മുതല്‍ മസ്‌കറ്റ് ഒഴികെയുള്ള സ്ഥലങ്ങളില്‍ മഴ ശക്തമാണ്. ബെഹല മേഖലയില്‍ ഇന്നലെ …
സ്വന്തം ലേഖകന്‍: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, രണ്ടാം ഘട്ട പോളിങ് തുടങ്ങി, മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ. 32 മണ്ഡലങ്ങളിലാണ് പോളിംഗ്. ജനവിധി തേടുന്ന 456 സ്ഥാനാര്‍ഥികളില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജീതന്‍ റാം മാഞ്ചി, മകന്‍ സന്തോഷ് കുമാര്‍ സുമന്‍, നിയമസഭാ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി, ബിജെപിയുടെ മുഖ്യമന്ത്രി …
സ്വന്തം ലേഖകന്‍: ഫ്‌ലിപ്കാര്‍ട്ടില്‍ മൊബൈല്‍ കച്ചവടം പൊടിപൊടിക്കുന്നു, പത്തു മണിക്കൂറില്‍ വിറ്റത് അഞ്ച് ലക്ഷം ഫോണുകള്‍. കടുത്ത എതിരാളികളായ സ്‌നാപ്ഡീലിനെ മറികടന്നാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ നേട്ടം. ഉത്സവ സീസണ്‍ പ്രമാണിച്ച് ബിഗ് ബില്യണ്‍ ഡേ എന്ന പേരിലാണ് ഫ്‌ലിപ്കാര്‍ട്ട് ഉപഭോക്താക്കളെ കൈയിലെടുത്തിരിക്കുന്നത്. പത്ത് മണിക്കൂറിനുള്ളില്‍ ഫ്‌ലിപ്കാര്‍ട്ട് വിറ്റത് അഞ്ച് ലക്ഷം ഫോണുകളാണെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണ്‍ പ്രമാണിച്ച് …
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുടെ സംഹാര താണ്ഡവം കണ്ട് അന്തംവിട്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നാല്‍പത് കേന്ദ്രങ്ങള്‍ക്ക് മുകളിലാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന് കൃത്യമായി കണക്കുകള്‍ ലഭ്യമല്ല. ഐസിസ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്ന ശൃംഗല റഷ്യ …
സ്വന്തം ലേഖകന്‍: ഞാന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറി, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വൈറലായ തന്റെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ് എന്ന പേരില്‍ കെ സുരേന്ദ്രന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഗോവധത്തെ എതിര്‍ക്കുകയും ബീഫ് തിന്നുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എന്ന് കളിയാക്കി സുരേന്ദ്രനെതിരെ ട്രോള്‍ പ്രവാഹവുമുണ്ടായി. …
സ്വന്തം ലേഖകന്‍: ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. വിമര്‍ശകരുടെ നാവടപ്പിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്തായത്. 86 ബോളില്‍ നിന്നും ഏഴ് ഫോറുകളുടെയും …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളെ കണ്ടു, തിരോധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് ഉറപ്പു നല്‍കി. നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയത്. ആദ്യഘട്ട രേഖകള്‍ നേതാജിയുടെ ജന്മവാര്‍ഷികദിനമായ 2016 ജനവരി 23ന് പരസ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ രഹസ്യമാക്കി വെക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്ന് ഔദ്യോഗികവസതിയില്‍ കൂടിക്കാഴ്ചയ്ക്കിടെ …