സ്വന്തം ലേഖകന്‍: കൂലി ചോദിച്ചതിന് മൂന്നു തൊഴിലാളികളെ ചുട്ടുകൊന്ന കരാറുകാരന് വധശിക്ഷ. തൂത്തുക്കുടി സ്വദേശി തോമസ് ആല്‍വ എഡിസനാണ് കോടതി വധശിക്ഷ വിധിച്ചത്. കൂലി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നു തമിഴ്‌നാട് സ്വദേശികളായ മൂന്നു തൊഴിലാളികളെ ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ചു തീവച്ചു കൊന്നുവെന്നതാണ് കേസ്. പ്രതി ചെയ്ത കുറ്റം അതിക്രൂരവും അത്യപൂര്‍വവുമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച ജില്ലാ …
സ്വന്തം ലേഖകന്‍: ബൈബിള്‍ നഗരമായ സോദോമിന്റെ അവശിഷ്ടങ്ങള്‍ ജോര്‍ദാനില്‍ കണ്ടെത്തിയതായി ഗവേഷകര്‍. വര്‍ഷങ്ങള്‍ നീണ്ട ഖനന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജോര്‍ദാനിലെ ഹമ്മാം മേഖലയില്‍ വെങ്കലയുഗത്തില്‍നിന്നുള്ള പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദൈവകോപത്താല്‍ നശിപ്പിക്കപ്പെട്ട സോദോം നഗരത്തെപ്പറ്റി ഉല്‍പത്തി പുസ്തകത്തിലെ വിവരണങ്ങളോട് ഇണങ്ങുന്നതാണ് ഈ പ്രാചീന നഗരാവശിഷ്ടങ്ങളെന്നു ഗവേഷകര്‍ അവകാശപ്പെടുന്നു. ജോര്‍ദാന്‍ നദിക്കു കിഴക്കാണു ബിസി 3500–1540 വരെ …
സ്വന്തം ലേഖകന്‍: 6000 കോടിയുടെ ഹവാല ഇടപാട്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ജീവനകകര്‍ അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡയുടെ അശോക് വിഹാര്‍ ശാഖ വഴി 6000 കോടി രൂപ നിയമവിരുദ്ധമായി ഹോങ്കോങ്ങിലേക്ക് അയച്ചുവെന്നതാണ് കേസ്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമ്യുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ട് …
സ്വന്തം ലേഖകന്‍: ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോന്‍ ജയിംസിന് ബുക്കര്‍. സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്ങ്‌സ്’ എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്. ഇന്ത്യന്‍–ബ്രിട്ടീഷ് എഴുത്തുകാരന്‍ സുന്‍ജീവ് സഹോട്ടയുടെ ‘ദ ഇയര്‍ ഓഫ് റണ്‍വേയ്‌സ്’ എന്ന പുസ്തകത്തെയാണ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന യസീദി പെണ്‍കുട്ടികള്‍ പീഡനം സഹിക്കാതെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതായി വെളിപ്പെടുത്തല്‍. ഇറാഖി മുന്‍ നിയമ നിര്‍മാണസഭാഗം അമീന ഹസനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഭീകരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് അമീന ഹസന്‍. സിറിയയില്‍ കുട്ടികളെ രക്ഷപെടുത്തുന്നതിന് അധോലോക ശൃംഖലതന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വ്യവസായി അബു …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഹിജ്‌റ പുതുവര്‍ഷ അവധി ഒക്ടോബര്‍ 15 ന്, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകം. ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൂര്‍ണ വേതനത്തോടെ അവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രി സ്വഖ്ര്! ഗബ്ബാഷ് അറിയിച്ചു. 2012 ലെ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള നിയമഭേദഗതിയെ തുടര്‍ന്നാണു അറബ് വര്‍ഷാരംഭ ദിനാവധി വ്യാഴാഴ്ച?യായി നിജപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: ബിഹാര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്, അക്രമ സംഭവങ്ങള്‍ വ്യാപകം. 57 ശതമാനമാണ് രേഖപ്പെടുത്തിയ പോളിങ് ശതമാനം. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും ജെ.ഡി.യു, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. പാര്‍ട്ടികളടങ്ങിയ മഹാസഖ്യവും തമ്മിലാണ് പ്രധാനമത്സരം. 249 സീറ്റില്‍ 49 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. തീവ്ര ഇടതുപക്ഷക്കാര്‍ക്ക് വേരോട്ടമുള്ള മണ്ഡലങ്ങളാണ് ഇവ. നിരീക്ഷണത്തിനായി പൈലറ്റില്ലാ …
സ്വന്തം ലേഖകന്‍: കൈനീട്ടി കൈക്കൂലി വാങ്ങി ഒളിക്യാമറയില്‍ കുടുങ്ങി, ബിഹാര്‍ മന്ത്രിയുടെ ജോലി പോയി. നഗരവികസന മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ അവദേശ് പ്രസാദ് കുശ്‌വാഹയാണു കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പിടിച്ചതോടെ രാജിവച്ചത്. മുംബൈ സ്വദേശിയായ കെട്ടിടനിര്‍മാണ കരാറുകാരനില്‍ നിന്നു നാലുലക്ഷം രൂപ മന്ത്രി കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ബിഹാര്‍ നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പു …
സ്വന്തം ലേഖകന്‍: കുവൈത്ത് വിസക്കായുള്ള ആരോഗ്യ പരിശോധന ഉദ്യോഗാര്‍ഥികളെ വലക്കുന്നു, കൊച്ചിയിലെ ഖദാമത്ത് ഓഫീസില്‍ തിക്കും തിരക്കും പ്രതിഷേധവും. ആരോഗ്യ പരിശോധനാകേന്ദ്രമായ ഖദാമത്തിന്റെ കൊച്ചിയിലെ ഓഫിസ് അമിത ഫീസ് ഈടാക്കിയെന്ന പരാതിയെത്തുടര്‍ന്നു പൂട്ടികയും ആഴ്ചകള്‍ക്കു ശേഷം വീണ്ടും തുറക്കുകയും ചെയ്തപ്പോഴാണ് തിരക്കും പ്രതിഷേധവുമുണ്ടായത്. ദക്ഷിണേന്ത്യയില്‍ ഖദാമത്തിന്റെ ഏക പരിശോധനാകേന്ദ്രമാണു കൊച്ചിയിലേത്. അതിനാല്‍ വൈദ്യ പരിശോധനയ്ക്കായി ഞായറാഴ്ച …
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഐവി ശശിക്ക് ജെസി ഡാനിയേല്‍ പുരസ്‌കാരം. നാല്പതു വര്‍ഷത്തോളം ശശി മലയാള സിനിമക്കു നല്‍കിയ സര്‍ഗാത്മക സംഭാവനകള്‍ പരിഹണിച്ചാണ് പുരസ്‌കാരം. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഒരു ലക്ഷം രൂപ സമ്മാന തുകയുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം. കലാസംവിധായകനായി സിനിമാ രംഗത്തെത്തിയ ശശി നൂറ്റി അന്‍പതോളം …