ടോ ജോസ് തടിയമ്പാട്: മകളുടെ കണ്ണീരില്‍ മുക്കിയെഴുതിയ കവിത ചൊല്ലിക്കൊണ്ട് ലിവര്‍പൂള്‍ അനില്‍ പോത്തന് വിടനല്‍കി, സാക്ഷ്യം വഹിക്കാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും വന്‍ ജനാവലി. ലണ്ടനില്‍നിന്നുമെത്തിയ അനിലിന്റെ സഹപാഠിയായിരുന്ന ഫ്രാഞ്ചി സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്നതിനും വിടവാങ്ങല്‍ ചടങ്ങ് സാക്ഷ്യം വഹിച്ചു. ലിവര്‍പൂളില്‍ അന്തരിച്ച തിരുവല്ല സ്വദേശി അനില്‍ പോത്തന് അന്തിമോപചാരം അര്‍പ്പിക്കാന്‍ UK യുടെ …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടണ്ടെന്ന ബഹുമതി പതിനെട്ടുകാരനായ ഇന്ത്യക്കാരന്. ദുബൈ വാസിയായ പതിനെട്ടുകാരന്‍ രാംകുമാര്‍ രാമനാണ് അപൂര്‍വ നേട്ടത്തിന് ഉടമയായത്. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ രാംകുമാര്‍ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റന്‍സ് പരീക്ഷ ജയിച്ചാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കഠിനാധ്വാനമാണു തനിക്ക് വിജയം …
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ നിയമത്തിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 14 ന് നിലവില്‍ വരും, തൊഴില്‍ മേഖലയിലെ നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വ്യവസ്ഥകള്‍. സൗദിയില്‍ ജോലി ചെയ്യുന്ന വിവിധ മതസ്ഥരും സംസ്‌കാരക്കാരുമായ വിദേശികളെയും സ്ത്രീപുരുഷ തൊഴിലാളികളെയും പരിഗണിച്ചാണ് പരിഷ്‌കരണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2015 മാര്‍ച്ച് 23ന് സൗദി മന്ത്രിസഭ അംഗീകരിച്ച പരിഷ്‌കരണമനുസരിച്ച് …
സ്വന്തം ലേഖകന്‍: ഒന്നും രണ്ടുമല്ല, തിരിച്ചടക്കാനുള്ളത് 900 കോടി വായ്പ, പ്രമുഖ വ്യവസായി വിജയ് മല്യയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന. ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ വിജയ് മല്യയുടെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്താന്‍ കാരണമായത്. ഗോവ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ …
സ്വന്തം ലേഖകന്‍: യുപി സ്ത്രീ പീഡനത്തിന്റെ രാജ്യ തല്‍സ്ഥാനം, രണ്ടാം ക്ലാസുകാരിക്ക് മധ്യവയസ്‌കനില്‍ നിന്ന് ക്രൂര പീഡനം. ഉത്തര്‍പ്രദേശ് ബല്ലിയയിലുള്ള ഒരു ഗ്രാമത്തിലാണ് 55 വയസ് പ്രായം വരുന്ന മധ്യവയസ്‌കന്‍ രണ്ടാം ക്ലാസുകാരിയെ മൃഗീയമായി പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശ് ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഒടുവിലത്തെ സംഭവം. ശനിയാഴ്ചയാണ് എഴു വയസുകാരി പീഡനത്തിനിരയായത്. വീട്ടില്‍ …
സ്വന്തം ലേഖകന്‍: കേരത്തില്‍ 28,000 ത്തോളം എയ്ഡ്‌സ് ബാധിതരെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്, സ്വയം വെളിപ്പെടുത്താത്തവര്‍ പുറമെ. സംസ്ഥാനത്തെ ജ്യോതിസ്സ് കേന്ദ്രങ്ങള്‍ മുഖേന നടത്തിയ പരിശോധന അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍, പരിശോധനക്ക് വിധേയരാവാത്ത നിരവധി എച്ച്.ഐ.വി ബാധിതര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് തലസ്ഥാനമായ തിരുവനന്തപുരത്തും സാംസ്‌കാരിക തലസ്ഥാനമായ …
സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതികാനന്ദയുടെ മുങ്ങിമരണം വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക്, സ്വാമിയുടേത് കൊലപാതകമെന്ന് ബിജു രമേശ്. ശിവഗിരിമഠം മേധാവി ശാശ്വതികാനന്ദയുടേത് ആസൂത്രിത കൊലപാതകമായിരുന്നു എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് പത്തു വര്‍ഷം മുമ്പ് നടന്ന മരണത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിപ്പിച്ചത്. അതോടെ, ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കുര്‍ദുകളുടെ സമാധാന റാലിക്കിടെ രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ചു, 30 പേര്‍ മരിച്ചു. 126 പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. തുര്‍ക്കിയില്‍ നവംബര്‍ ഒന്നിനു പൊതു തിരഞ്ഞെടുപ്പു നടക്കാനിരിക്കേയാണു രാജ്യത്തെ നടുക്കിയ സ്‌ഫോടനം. അങ്കറയിലെ മുഖ്യ റയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങള്‍. കുര്‍ദിഷ് …
സ്വന്തം ലേഖകന്‍: സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’ നോവലിന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് ‘മനുഷ്യന് ഒരു ആമുഖം’. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പുരസ്‌കാരം വയലാറിന്റെ ചരമ വാര്‍ഷിക ദിനമായ 27 നു തിരുവനന്തപുരത്തു സമ്മാനിക്കും. കഴിഞ്ഞവര്‍ഷം വരെ 25,000 രൂപയായിരുന്നു അവാര്‍ഡ് തുക. ഏറെ ശ്രദ്ധ …
സ്വന്തം ലേഖകന്‍: എഴുത്തുകാര്‍ക്ക് നേരെ കൂടിവരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം മലയാളത്തിലേക്കും, സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനങ്ങള്‍ രാജിവച്ചു, സാറാ ജോസഫ് പുരസ്‌കാരം മടക്കി നല്‍കി. കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുറഗിയുടെ കൊലപാതകവും തുടര്‍ന്ന് സംഭവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി തുടരുന്ന സംശയകരമായ മൗനവുമാണ് രാജ്യ വ്യാപകമായ പ്രതിഷേധത്തിന് വഴി തെളിച്ചത്. നേരത്തെ പ്രമുഖ …