1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചിത്രത്തിലെ വളഞ്ഞ വര കണ്ടെത്താമോ? വൈറൽ പസിലിന് പിന്നാലെ സമൂഹ മാധ്യമങ്ങൾ
ചിത്രത്തിലെ വളഞ്ഞ വര കണ്ടെത്താമോ? വൈറൽ പസിലിന് പിന്നാലെ സമൂഹ മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വളരെയധികം പ്രചാരം ലഭിക്കുന്ന ഒന്നാണ് പസിലുകളും കടങ്കഥകളുമെല്ലാം. തലകുത്തി കിടന്ന് ആലോചിച്ചാകും പല ചോദ്യങ്ങളുടേയും ഉത്തരം കണ്ടെത്തുക. ചോദ്യം എത്രത്തോളം കട്ടിയാകുന്നുവോ, അത്രത്തോളം ആളുകളുടെ ശ്രദ്ധയും നേടും. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചെയ്യാനായിരിക്കും എല്ലാവർക്കും ഇഷ്ടം. ഒപ്ടിക്കൽ ഇല്യൂഷൻ വിഭാഗത്തിൽ പെടുന്ന ഒരു പസിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി …
ആറു കോടി വർഷം പഴക്കമുള്ള വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ദിനോസർ ഭ്രൂണം; അപൂർവ കണ്ടെത്തൽ
ആറു കോടി വർഷം പഴക്കമുള്ള വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ദിനോസർ ഭ്രൂണം; അപൂർവ കണ്ടെത്തൽ
സ്വന്തം ലേഖകൻ: ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം കണ്ടെത്തിയതായി ഗവേഷകര്‍. തെക്കൻ ചൈനയിലെ ഗാൻഷൗവിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണം നാശം സംഭവിക്കാതെയുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പല്ലുകളില്ലാത്ത തെറോപോഡ് ദിനോസറിന്‍റെയോ ഒവിറാപ്റ്റോറൊസർ ദിനോസറിന്‍റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം. ‘ബേബി യിങ് ലിയാങ്’ …
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനവുമായി ഇന്ത്യന്‍ രൂപ; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനവുമായി ഇന്ത്യന്‍ രൂപ; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടായതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി ഇന്ത്യന്‍ രൂപ. ഡിസംബര്‍ പാദത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് 30,250 കോടി രൂപ(400 കോടി ഡോളര്‍)യുടെ നിക്ഷേപം പിന്‍വലിച്ചതോടെ കറന്‍സിയുടെ മൂല്യത്തില്‍ 2.2ശതമാനമാണ് ഇടിവുനേരിട്ടത്. ഒമിക്രോണ്‍ വകഭേദമുയര്‍ത്തുന്ന ആശങ്കകള്‍ ആഗോള വിപണികളെ ബാധിച്ചതിനാല്‍ ഉയര്‍ന്ന …
മൊഡേണ വാക്സിൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് നിർമ്മാതാക്കൾ
മൊഡേണ വാക്സിൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് നിർമ്മാതാക്കൾ
സ്വന്തം ലേഖകൻ: മൊഡേണയുടെ കൊറോണ പ്രതിരോധ വാക്‌സിൻ ബൂസ്റ്റർ ഡോസ് അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ. ഇത്തരത്തിൽ ഒമിക്രോണിനെതിരെ പ്രവർത്തിക്കുന്ന ആദ്യത്തെ വാക്‌സിനാണ് മൊഡേണ എന്ന് കമ്പനി അവകാശപ്പെട്ടു. ഒമിക്രോണിനെ തടയുന്ന ആന്റിബോഡികളുടെ അളവ് ഉയർത്തുന്നതിന് മൊഡേണയ്‌ക്ക് ശേഷിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. മൊഡേണ ബൂസ്റ്റർ ഡോസ് 50 മൈക്രോം-പ്രാഥമിക പ്രതിരോധ കുത്തിവെയ്പ്പിന് നൽകിയതിന്റെ …
സൗദിയിൽ എക്സിറ്റില്‍ പോകു ന്നവര്‍ രാജ്യം വിട്ടുപോയിട്ടു ണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ കടമ
സൗദിയിൽ എക്സിറ്റില്‍ പോകു ന്നവര്‍ രാജ്യം വിട്ടുപോയിട്ടു ണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ കടമ
സ്വന്തം ലേഖകൻ: സൗദിയില്‍നിന്നും ഫൈനല്‍ എക്സിറ്റില്‍ പോകുന്നവര്‍ സൗദി വിട്ടുപോയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ കടമയാണെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. തൊഴിലാളി കൃത്യസമയത്ത് രാജ്യം വിട്ടില്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് റദ്ദാക്കി തൊഴിലാളി ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യണമെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. സൗദിയിലെ തൊഴില്‍ അവസാനിപ്പിച്ച് എക്സിറ്റ് വിസ പതിച്ചവര്‍ സൗദി വിട്ടുപോയിട്ടുണ്ടെന്ന് റപ്പുവരുത്തേണ്ടത് തൊഴിലുടമകളാണെന്നാണ് സൗദി പാസ്പോര്‍ട്ട് …
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍; ഓഫീസിൽ പോകേണ്ടതില്ല
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍; ഓഫീസിൽ പോകേണ്ടതില്ല
സ്വന്തം ലേഖകൻ: സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തനസജ്ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിങ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, ഫാക്ടറി നിർമിത ബോഡിയോടുകൂടിയുള്ള വാഹന രജിസ്‌ട്രേഷൻ, സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെർമിറ്റ് എന്നിവ നേരത്തെ ഓൺലൈനായിരുന്നു. ഇനി മുതൽ ആധാർ നമ്പർ അടിസ്ഥാനമാക്കി ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഓഫീസിലെത്തി രേഖകൾ …
പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റയ്‌ക്കാക്കി മദ്യപിക്കാൻ പോയി; യുഎസിൽ യുവതി അറസ്റ്റിൽ
പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റയ്‌ക്കാക്കി മദ്യപിക്കാൻ പോയി; യുഎസിൽ യുവതി അറസ്റ്റിൽ
സ്വന്തം ലേഖകൻ: പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ പിടിയിൽ.മൂത്ത കുഞ്ഞിനെ മറ്റു കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചാണ് അമ്മ ബാറിൽ പോയത്. അമേരിക്കയിലാണ് സംഭവം. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ ഏൽപ്പിച്ചാണ് ഇവർ ബാറിൽ മദ്യപിക്കാനായി പോയത്. ഇരുപത്തിയേഴ് വയസ് പ്രായമുള്ള പെറിയ …
ഖത്തറിൽ 999 ലേക്ക് വെറുതെ വിളിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്; 85% അനാവശ്യ കോളുകൾ!
ഖത്തറിൽ 999 ലേക്ക് വെറുതെ വിളിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്; 85% അനാവശ്യ കോളുകൾ!
സ്വന്തം ലേഖകൻ: ഖത്തറിൽ അടിയന്തര സാഹചര്യത്തില്‍ മാത്രം വിളിക്കാനുള്ള നമ്പറാണ് 999 എന്ന് നാഷണല്‍ കമാന്‍ഡ് സെന്റര്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് അഹമ്മദ് അല്‍ മുതാവ. ഗുരുതര പരിക്കുള്ള അപകടം, തീപിടിത്തം, വെള്ളത്തില്‍ മുങ്ങിപ്പോവുക, അടച്ചിട്ട മുറിക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങുക തുടങ്ങിയ സാഹചര്യങ്ങളില്‍ ജീവന്‍രക്ഷാ സഹായത്തിനായി നാഷണല്‍ കമാന്‍ഡ് സെന്ററിനെ അറിയിക്കേണ്ട നമ്പറാണിത്. എന്നാല്‍, ഈ നമ്പറിലേക്ക് …
രാജ്യാന്തര ഷോപ്പിംഗ് അനുഭവം പകരാൻ ലുലു മാൾ തിരുവനന്തപുരത്തും; ഉദ്ഘാടനം നാളെ
രാജ്യാന്തര ഷോപ്പിംഗ് അനുഭവം പകരാൻ ലുലു മാൾ തിരുവനന്തപുരത്തും; ഉദ്ഘാടനം നാളെ
സ്വന്തം ലേഖകൻ: ലുലു ഗ്രൂപ്പിന്റെ തലസ്ഥാനത്തെ മാൾ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലുമാൾ എന്ന് അധികൃതർ പറഞ്ഞു. 2000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് …
സൂര്യനെ തൊടുന്ന ആദ്യ ബഹിരാകാശ പേടകമായി പാർക്കർ സോളർ പ്രോബ്; ചരിത്ര നേട്ടം
സൂര്യനെ തൊടുന്ന ആദ്യ ബഹിരാകാശ പേടകമായി പാർക്കർ സോളർ പ്രോബ്; ചരിത്ര നേട്ടം
സ്വന്തം ലേഖകൻ: ഒരിക്കലും എത്തിപ്പെടില്ലെന്ന് വിശ്വസിക്കുന്ന സൂര്യന്റെ നെറുകയിൽ തൊട്ട് മനുഷ്യ നിർമ്മിത ബഹിരാകാശ പേടകം. നാസ മൂന്ന് വർഷം മുൻപ് വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് എന്ന പേടകമാണ് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെ കടന്നു പോയത്. മഹത്തരമായ നിമിഷമെന്നാണ് ഇതിനെ നാസ വിശേഷിപ്പിച്ചത്. സൂര്യന്റേയും കൊറോണയുടേയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കറിനെ …