സ്വന്തം ലേഖകന്‍: കേരളത്തില്‍ നായയെ വളര്‍ത്തണോ, ഇനി മുതല്‍ ലൈസന്‍സ് വേണം. നായയുടെ കഴുത്തില്‍ ഒരു ബെല്‍ട്ട് മാത്രം വാങ്ങി കെട്ടിയാല്‍ പോര എന്ന് സാരം. ലൈസന്‍സ് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ഉടമസ്ഥരില്‍ നായയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനാണ് ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരുന്നത്. …
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ ഓടുന്ന ബസില്‍ ഡല്‍ഹി മോഡല്‍ പീഡനം, ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. നഗരത്തിലെ ചോള ഭാഗത്തുനിന്നു രാത്രി പതിനൊന്നോടെ ബസില്‍ കയറിയ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. സ്ത്രീക്ക് പുല്‍ ബോഗ്ഡ ഭാഗത്താണ് ഇറങ്ങേണ്ടിയിരുന്നത്. പകരം ആളൊഴിഞ്ഞ മെയ്ഡ മില്‍ ഭാഗത്തേക്കു ബസ് ഓടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രധാന പ്രതിയെ മിനി ബസിന്റെ …
സ്വന്തം ലേഖകന്‍: പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലാ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയെയാണ് നെറ്റിയില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തൊമ്പതു വയസുള്ള സിസ്റ്റര്‍ അമലയയെ രാവിലെ കുര്‍ബാനക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്ററുടെ മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു.തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസിന് പണമില്ല, ജനങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി ജെറമി ഹണ്ട്. ഇത് എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഭരണത്തിലേറിയതിനു ശേഷം ആദ്യമായാണ് ജെറമി ഹണ്ട് എന്‍എച്ച്എസിന്റെ ദാരിദ്ര്യം തുറന്നു സമ്മതിക്കുന്നത്. വൃദ്ധരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങള്‍, രോഗികളുടെ അമിത പ്രതീക്ഷകള്‍ എന്നിവയാണ് എന്‍എച്ച്എസിനെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തു. ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സ്വദേശി റിയാസുര്‍ റഹ്മാനെതിരെയാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ …
സ്വന്തം ലേഖകന്‍: ആടു തോമയാവാന്‍ ശ്രമിച്ച 14 കാരന്‍ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടിയിലായി. ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ സ്ഫടകത്തിലെ ആടു തോമയെ ഓര്‍മ്മിപ്പിക്കും അഹ്മദ് മുഹമ്മദ് എന്ന അമേരിക്കന്‍ കുടിയേറ്റ ബാലന്റെ കഥ. വീട്ടില്‍ സ്വന്തമായി റേഡിയോയും മണിയുമെല്ലാം ഉണ്ടാക്കുന്ന തോമയുടെ ജീവിതത്തില്‍ വില്ലനായത് സ്വന്തം അച്ഛനാണെങ്കില്‍ മുഹമ്മദിനെ കുടിക്കിലാക്കിയത് ഡള്ളാസ് …
സ്വന്തം ലേഖകന്‍: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റി യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് കേരള ഹൈക്കോടതി. പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ട ഭേദഗതി കോടതി സ്റ്റേ ചെയ്തു. പിന്‍സീറ്റുകാരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിനു വിരുദ്ധമായ ചട്ടഭേദഗതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് റാഞ്ചിയ രണ്ട് ഇന്ത്യക്കാരില്‍ ഒഡീഷ സ്വദേശി രക്ഷപ്പെട്ടു. ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരില്‍ ഒരാളായ ഒഡീഷ സ്വദേശി പ്രവാശ് രഞ്ജന്‍ സമല്‍ ആണ് രക്ഷപ്പെട്ടത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാമമൂര്‍ത്തി കോസാനാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നാണ് സൂചന. രണ്ട് ഇന്ത്യന്‍ പൗരന്‍മാരെ ഇസ്ലാമിക് …
സ്വന്തം ലേഖകന്‍: സ്‌പെയിനിലെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ച മലയാളി ബാലന് ഗ്രന്ഥാമില്‍ അന്ത്യവിശ്രമം. സ്‌പെയിനില്‍ അവധി ആഘോഷിക്കാത്തി ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് കാല്‍വഴുതി വീണുമരിച്ച പതിനഞ്ചുകാരനായ സിയാന്‍ ജോണാലഗാടയുടെ മൃതദേഹം സെന്റ് മേരീസ് കാത്തലിക് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സിയാന്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ ബിന്‍സിയുടേയും ആന്ധ്രാ പ്രദേശുകാരനായ ഡോ. …
സ്വന്തം ലേഖകന്‍: തീരത്തടിഞ്ഞ കുഞ്ഞ് അയ്‌ലാനെ കാര്‍ട്ടൂണിലാക്കി, ചാര്‍ലി എബ്ദോ വാരികക്കെതിരെ പ്രതിഷേധം പടരുന്നു. കുടിയേറ്റക്കാരുടെ ബോട്ടുമുങ്ങി മരിച്ച മൂന്ന് വയസ്സുകാരന്‍ സിറിയന്‍ ബാലന്‍ അയ്‌ലാന്‍ കുര്‍ദിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം. മരിച്ച കുഞ്ഞിനെ പരിഹസിച്ചത് ശരിയായില്ലെന്ന് ഷാര്‍ലി എബ്ദോയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധം …