സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം, മരണം പത്തായി. ഇന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണിത്. അപകടത്തെത്തുടര്‍ന്ന് കാണായതായ കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും മട്ടാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്റെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കൊച്ചി കമാലക്കടവ് ഭാഗത്ത് നിന്ന് തീരദേശ പൊലീസിന്റെ പെട്രോളിങിനിടെ ഫൗസിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തിരച്ചിലിലാണ് …
സ്വന്തം ലേഖകന്‍: മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് ആപത്ക്കരമാണെന്ന ബിജെപി എംപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമാകുന്നു. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ജനസംഖ്യയിലെ ഈ വളര്‍ച്ച അപകടകരമാണെന്നായിരുന്നു ആദിത്യനാഥ് പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ജാതി തിരിച്ചുള്ള സെന്‍സസ് കണക്കുകള്‍ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു എംപി. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്നും നിയമനിര്‍മാണം നടത്തണമെന്നും …
സ്വന്തം ലേഖകന്‍: കശ്മീരില്‍ ഏറ്റുമുട്ടലിനിടെ പാക് ഭീകരനെ ജീവനോടെ പിടികൂടി. ബാരാമുല്ല ജില്ലയിലെ പന്‍സ്‌ലയില്‍ റാഫിയാബാദിലെ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ ജീവനോടെ പിടികൂടിയത്. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുസാഫര്‍ഗഡില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ ജാവേദ് അഹമ്മദാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചു. അതേസമയം ഇയാള്‍ ചാവേര്‍ സംഘടനയില്‍ അംഗമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ …
സ്വന്തം ലേഖകന്‍: സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പിക്‌സ് ചാമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ തീരുമാനം സ്റ്റേ ചെയ്തത്. 2012 ലണ്ടന്‍ പാരാലിമ്പിക്‌സില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്ടെന്നും അതിനാല്‍ സാനിയയുടെ പുരസ്‌കാരം …
സ്വന്തം ലേഖകന്‍: ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ വെന്റിലേറ്ററിലായിരുന്ന വെറും രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് എലിയുടെ കടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവുമായെത്തി. സംഭവന്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതോടെ ഉത്തരവാദിത്തത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിലാണ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി എട്ടു മാസമാക്കാന്‍ മേനകാ ഗാന്ധിയുടെ ശുപാര്‍ശ. സംഘടിത മേഖലക്കൊപ്പം അസംഘടിത മേഖലയിലുള്ള സ്ത്രീകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ നിയമ ഭേദഗതി വേണമെന്നാണ് വനിതശിശുക്ഷേമ വകുപ്പ് മന്ത്രിയായ മേനകാ ഗാന്ധിയുടെ ശുപാര്‍ശ. ജോലിക്കാരായ സ്ത്രീകളുടെ പ്രസവാവധി മൂന്നില്‍ നിന്ന് എട്ട് മാസമാക്കി ഉയര്‍ത്തണമെന്നും കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്കും …
സ്വന്തം ലേഖകന്‍: വാട്‌സാപ്പ് മുഖം മിനുക്കി, പുതുതായി അഞ്ച് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ വേര്‍ഷന്‍ തയ്യാര്‍. അഞ്ചു പുതിയ ഫീച്ചറുകളാണ് വാട്‌സാപ്പ് പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കാന്‍ വാട്ട്‌സ് ആപ്പ് വേര്‍ഷന്‍ 2.12.250 ലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ മതി. അണ്‍റെഡ്: വാട്‌സാപ്പില്‍ ഒരിക്കല്‍ വായിച്ച സന്ദേശങ്ങള്‍ വീണ്ടും ‘അണ്‍റെഡ്’ …
സ്വന്തം ലേഖകന്‍: പട്ടേല്‍ സമുദായ സംവരണം, ഗുജറാത്ത് കത്തുന്നു. പിന്നാക്ക വിഭാഗ സംവരണം ആവശ്യപ്പെട്ടു പട്ടേല്‍ സമുദായക്കാര്‍ നിരത്തിലിറങ്ങിയതോടെ ഗുജറാത്തില്‍ വ്യാപക അക്രമം. സമുദായം ആഹ്വാനം ചെയ്ത ബന്ദിനിടെ ഉണ്ടായ പൊലീസ് വെടിവയ്പിലും അക്രമത്തിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭത്തില്‍ യുവനേതാവ് ഹാര്‍ദിക് പട്ടേലിന്റെ തീപ്പൊരി പ്രസംഗത്തില്‍നിന്നു പ്രചോദിതരായ ജനക്കൂട്ടമാണ് …
സ്വന്തം ലേഖകന്‍: മടങ്ങിവരവ് ആഘോഷമാക്കാന്‍ ഐശ്വര്യ റായ്, പുതിയ ചിത്രമായ ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരിടവേളയ്!ക്കു ശേഷം ഐശ്വര്യ റായ് തിരിച്ചെത്തുന്ന ചിത്രമായ ജസ്!ബയുടെ ട്രെയിലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ഐശ്വര്യാ റായ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗുപ്തയാണ്. ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി എന്നിവരും …
സ്വന്തം ലേഖകന്‍: മംഗലാപുരത്ത് ഹിന്ദു യുവതിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയുമായി കാറില്‍ വന്ന യുവാവിനെ തടഞ്ഞശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സംഭവത്തില്‍ 13 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച ശേഷം സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചു കെട്ടിയിടുകയും തുടര്‍ന്ന് നഗ്‌നനാക്കി തിരക്കുള്ള ചന്തയിലൂടെ …