സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ കൊലപാതക നിരക്ക് 35 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കൊലചെയ്യപ്പെടുന്നവരുടെ നിരക്ക് 1970 നു ശേഷം ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. 2014 ല്‍ രാജ്യത്ത് 33981 കൊലപാതകങ്ങളാണുണ്ടായത്. മനപൂര്‍വമല്ലാത്ത നരഹത്യകളുടെ എണ്ണം കുറഞ്ഞ് 3332 ആയി. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് കൊലപാതക …
സ്വന്തം ലേഖകന്‍: ചൈനയിലെ ടിയാന്‍ജിന്‍ തീപിടുത്തം, കരിഞ്ഞു പോയത് ടാറ്റയുടെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവറുകള്‍. ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തിലാണ് ടാറ്റാ ഗ്രൂപ്പിന്റെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ കത്തിനശിച്ചത്. ലിവര്‍പൂളിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍നിന്ന് കപ്പല്‍ മാര്‍ഗം ടിയാന്‍ജിനിലെ അസംബ്ലിങ് യൂണിറ്റില്‍ എത്തിച്ച കാറുകളാണ് നശിച്ചത്. 600 മില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്ന് …
സ്വന്തം ലേഖകന്‍: പെറുവില്‍ രണ്ടു തലയുള്ള പശുക്കുട്ടി പിറന്നു, വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന് ഗ്രാമവാസികള്‍. പെറുവിലെ കജാമാര്‍ക്ക മേഖലയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ പശുക്കുട്ടി ജനിച്ചത്. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെയാണ് പശു ഈ ഇരട്ടതലയുള്ള പശുവിനെ പ്രസവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് തല ഒട്ടിച്ചേര്‍ന്ന നിലയിലാണ് പശുവിന്റെ രൂപം. രണ്ട് വായയും നാല് കണ്ണും ഈ …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം രാധേ മാ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ടിവി താരം. രാധേ മാ, അപരിചിതനായ അനുയായിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി ‘ബിഗ് ബോസ്’ എന്ന റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്രയാണ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസില്‍ പരാതിനല്‍കുകയും ചെയ്തു. രാധേ മായും അനുയായികളും തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്ന് ഡോളി …
സ്വന്തം ലേഖകന്‍: ഇന്ത്യാ പാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം. കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ച സാഹചര്യത്തിലാണ് പാക്ക് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. ചര്‍ച്ചയ്ക്കായി ഇന്ത്യ …
സ്വന്തം ലേഖകന്‍: കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കാലത്തിന്റെ അവസാനത്തെ സാക്ഷി. കംബോഡിയയിലെ ഖമര്‍ റൂഷ് കമ്യൂണിസ്റ്റ് കൂട്ടക്കുരുതിക്കാലത്ത് പ്രഥമവനിയെന്നും തുടര്‍ന്ന് പഴയ വിപ്ലവകാരിയെന്നും വിശേഷിപ്പിക്കപ്പെട്ട ഇയെങ് തിരിതാണ് അന്തരിച്ചത്. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഖമര്‍ റൂഷ് ഏകാധിപതി പോള്‍ പോട്ടിന്റെ ഭാര്യാ സഹോദരിയായ തിരിത് വിദേശകാര്യ മന്ത്രിയായിരുന്ന ഇയെങ് സാരിയുടെ …
സ്വന്തം ലേഖകന്‍: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ, തെളിവായി പുതിയ ചിത്രം. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകള്‍ അനുസരിച്ച് ദാവൂദ് കറാച്ചിയില്‍ തന്നെയാണ് താമസിക്കുന്നത്. പുതിയ തെളിവ് ഇന്ത്യ തിരയുന്ന അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്താന്റെ വാദത്തിന് കനത്ത തിരിച്ചടിയായി. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ ടെലഫോണ്‍ ബില്ലാണ് …
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെ തെറ്റുകള്‍ വൈറലായതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ വിമര്‍ശകര്‍ പൊങ്കാലയിട്ടു. ലെറ്റര്‍ പാഡിന്റെ മുകളിലായി മന്ത്രിയുടെ പേരും, മറുഭാഗത്ത് സ്ഥാനവും വകുപ്പും ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുള്ള ഭാഗത്താണ് തെറ്റുകള്‍ കണ്ടുപിടിച്ചത്. ഇതില്‍ ഇംഗ്ലീഷില്‍ മിനിസ്റ്റര്‍ എന്ന എഴുതിയതും ഹിന്ദിയില്‍ സന്‍സദന്‍ എന്ന എഴുതിയതിലും തെറ്റ് കടന്നു …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലും വാട്‌സാപ്പിലും 38% മലയാളികളും വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നവരാണെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല എംഎ സോഷ്യോളജി വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരത്തോളം കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. പെണ്‍കുട്ടികളില്‍ 78 ശതമാനവും ആണ്‍കുട്ടികളില്‍ 27 ശതമാനവും സ്വന്തം ചിത്രം പോലും ഇത്തരം പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നില്ല. ഫേസ്ബുക്ക്, …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിദേശനയം, ടിബറ്റന്‍ അഭയാര്‍ഥി പ്രശ്‌നം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈറ്റുകളാണ് ചൈനീസ് ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാസന്ദര്‍ശനത്തിനു മുന്‍പായി കഴിഞ്ഞ ഏപ്രിലിലാണു ചൈനീസ് സംഘത്തിന്റെ വെബ്‌സൈറ്റ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ടിബറ്റന്‍ അഭയാര്‍ഥി പ്രശ്‌നവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വെബ്‌സൈറ്റുകളിലും …