സ്വന്തം ലേഖകന്‍: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ സഹതടവുകാര്‍ തല്ലിച്ചതച്ചു. കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളിലൊരാളായ വിനയ് ശര്‍മക്കാണ് സഹതടവുകാരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇയാള്‍ ജയില്‍ അധികൃതര്‍ക്കും കോടതിക്കും പരാതി നല്‍കി. നേരത്തെ കോടതി ഡല്‍ഹി കൂട്ടമാനംഭംഗ കേസിലെ പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ …
സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധത്തില്‍ കാണാതായ നാസികളുടെ സ്വര്‍ണ തീവണ്ടി കണ്ടെത്തി. ലോക യുദ്ധകാലത്ത് ജര്‍മ്മനി പരാജയത്തിന്റെ വക്കിലെത്തിയപ്പോള്‍ അപ്രത്യക്ഷമായ സ്വര്‍ണ തീവണ്ടിയാണ് വീണ്ടും കണ്ടെത്തിയതായി നിധിവേട്ടക്കാരായ രണ്ട് യുവാക്കള്‍ അവകാശപ്പെട്ടത്. ഹംഗറിയിലെ ജൂതന്മാരില്‍ നിന്ന് കവര്‍ന്നെടുത്ത 300 ടണ്‍ സ്വര്‍ണ്ണ ഉരുപ്പടികളും വെള്ളിപ്പാത്രങ്ങളും അമൂല്യചിത്രങ്ങളുമൊക്കെ നിറച്ചതായിരുന്നു തീവണ്ടി. മൊത്തം 20 കോടി ഡോളറിന്റെ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സൗഹൃദത്തിലൂടെ ഫിലിപ്പീന്‍സ് യുവതി മലയാളി യുവാവിനെ കബളിപ്പിച്ച് പണം തട്ടി. ദുബായില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് ഫേസ്ബുക്കി സൗഹൃദത്തിലൂടെ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടത്. സാധാരണ മട്ടില്‍ ചാറ്റിങ്ങിലൂടെയാണ് പരിചയപ്പെട്ട ഇരുവരും പിന്നീട് അടുക്കുകയായിരുന്നു. ഫിലിപ്പീന്‍സ് യുവതിയാകട്ടെ വിദഗ്ദമായി യുവാവിനെ പ്രണയത്തിലാണെന്ന് ധരിപ്പിക്കുകയും ചെയ്തു. ജോലിക്കിടയിലായിരുന്നു കൂടുതല്‍ സമയവും മലയാളി, യുവതിയുമായി ചാറ്റ് …
സ്വന്തം ലേഖകന്‍: സെയ്ഫ് അലിഖാന്റെ ഫാന്റത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഫാന്റം. നിരോധിത തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഹര്‍ജിയിലാണ് നടപടി. തനിക്കും തന്റെ സംഘടനയ്ക്കുമെതിരെ മോശം പ്രചാരണമാണ് സിനിമയിലുള്ളതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ഫാന്റം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നതു തടഞ്ഞ് ലഹോര്‍ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികളുടെ പേക്കൂത്ത്, വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ചു. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണമുളള തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് ക്യാംപസിലേക്ക് ഓണാഘോഷമെന്ന പേരില്‍ ജീപ്പോടിച്ച് കയറ്റിയ വിദ്യാര്‍ഥി സംഘത്തിലെ 12 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. തലക്കു സാരമായി പരുക്കേറ്റ ആറാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മലപ്പുറം സ്വദേശി തെസ്‌നി ബഷീറാണ് …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ വിരുന്നിനും ചര്‍ച്ചക്കും ക്ഷണിച്ച കശ്മീര്‍ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി. ഇന്ത്യയെ പ്രകോപിപ്പിക്കാനായി പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കളായ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനി, മോഡറെയ്റ്റ് ഹുറിയത്ത് വിഭാഗം ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ്, അബാസ് അന്‍സാരി, ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് …
സ്വന്തം ലേഖകന്‍: അടിച്ചു പൂസായ റഷ്യന്‍ പട്ടാളക്കാര്‍ ഓടിച്ചു കളിച്ചത് പട്ടാളത്തിന്റെ കവചിത വാഹനം, വീഡിയോ വൈറലായി. മദ്യപിച്ച് ബോധമില്ലാതെ സൈന്യത്തിന്റെ കവചിത വാഹനം ഓടിച്ച് സൈനികര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ദൃശ്യത്തിലുള്ളത്. സൈബീരിയന്‍ നഗരമായ ചിത്തയിലാണ് സംഭവം. കവചിത വാഹനം ഒരു അപാര്‍ട്‌മെന്റിന്റെ അകത്തുകടന്ന് കളിസ്ഥലത്തെ മതില്‍ തകര്‍ത്തു നിന്നു. പിന്നീട് പൊലീസും മറ്റുമെത്തി ഇറങ്ങാന്‍ …
സ്വന്തം ലേഖകന്‍: എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് വരുന്നു, പദ്ധതി നികുതി വെട്ടിപ്പുകാരെ വലയിലാക്കാന്‍. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജന്‍ധന്‍ യോജനക്കുശേഷം രാജ്യത്തെ പൗരന്‍മാര്‍ക്ക് മുഴുവനായും പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നിര്‍ബന്ധമാക്കുന്ന പദ്ധതി വരുന്നു. എല്ലാ പണമിടപാടുകളും നികുതിവലയുടെ കീഴില്‍ കൊണ്ടുവരുകയാണ് ഈ നീക്കത്തിനു പിന്നില്‍. നിലവില്‍ പല …
സ്വന്തം ലേഖകന്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ കേരളം നാലാമതാണിപ്പോള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്നും കണക്കുകള്‍ കാണിക്കുന്നു. 2011 ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012 ല്‍ ഇത് 22,060 ആയും …
സ്വന്തം ലേഖകന്‍: കൂട്ടബലാത്സംഗം പ്രായോഗികമല്ലെന്ന പ്രസ്താവന, മുലായം സിംഗ് യാദവ് വെട്ടിലായി. മാനഭംഗ കേസുകളില്‍ ഒന്നിലേറെ ആളുകളെ പ്രതിചേര്‍ക്കുന്നത് കണക്കുതീര്‍ക്കലാണെന്ന് പറയുമ്പോഴാണ് മുലായത്തിന്റെ നാക്ക് വഴുതിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡീയയിലും മറ്റും പ്രതിഷേധം തിളക്കുകയാണ്. മാനഭംഗം പലര്‍ ചേര്‍ന്നു നടത്തുന്നതു ‘പ്രായോഗികമല്ല’ എന്നാണു മുലായത്തിന്റെ പ്രസ്താവന. ഒരാള്‍ക്കു മാത്രമേ …