1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ
പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ
സ്വന്തം ലേഖകന്‍: പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ. ഒപ്പം അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യണമെന്നും റോഡു സുരക്ഷാ നടപടികള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ സമിതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന നിയമത്തിലും (1988) കേന്ദ്ര ചട്ടത്തിലുമുള്ള വ്യവസ്ഥകള്‍ മാത്രമാണു തങ്ങള്‍ …
ഇന്ധനം തീര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം മലയാളി പൈലറ്റ് അതിസാഹസികമായി ഇറക്കി
ഇന്ധനം തീര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം മലയാളി പൈലറ്റ് അതിസാഹസികമായി ഇറക്കി
സ്വന്തം ലേഖകന്‍: ഇന്ധനം തീര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം മലയാളി പൈലറ്റ് അതിസാഹസികമായി ഇറക്കി. ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞുകാരണം ഇറങ്ങാനാകാതെ 155 യാത്രക്കാരുമായി വട്ടമിട്ടു പറന്ന വിമാനമാണ് മലയാളി പൈലറ്റ് മനോജ് രാമവാര്യരുടെ മനസാന്നിധ്യം കാരണം തലനാരിഴക്ക് രക്ഷപ്പെട്ടത്. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് കനത്ത …
നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ
നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ. നിക്ഷേപ വാഗ്ദാനങ്ങളും വമ്പന്‍ സ്വീകരണങ്ങളുമായി വര്‍ണാഭമായിരുന്നു സന്ദര്‍ശനമെങ്കിലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സന്ദര്‍ശനം കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന ആരോപണമാണ് പൊതുവെ ഉയരുന്നത്. പ്രവാസികളുടെ യാത്രാപ്രശ്‌നം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പൂണ്ടതിന്റെ നിരാശയിലാണ് പ്രവാസികളില്‍ ഒരുവിഭാഗം. ഇരു രാജ്യങ്ങളും …
നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു, അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്
നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു, അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു, വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 1951 ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണ് അഭിനയജീവിതം തുടങ്ങിയത്. 2009 വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആയിരത്തിലേറെ ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നോര്‍ത്ത് പറവൂരിലുള്ള വാവക്കാട് എന്ന സ്ഥലത്താണ് ഭരതന്‍ ജനിച്ചത്. എസ്.എന്‍ …
ഉധംപൂര്‍ ആക്രമണം, ജീവനോടെ പിടിയിലായ ഭീകരന്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു
ഉധംപൂര്‍ ആക്രമണം, ജീവനോടെ പിടിയിലായ ഭീകരന്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു
സ്വന്തം ലേഖകന്‍: ഉധംപൂര്‍ ആക്രമണം, ജീവനോടെ പിടിയിലായ ഭീകരന്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു. ഭീകരന്‍ മുഹമ്മദ് നവേദ് യാക്കൂബ് വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ പരിശീലനം ലഭിച്ചുവെന്നും നുണപരിശോധനയില്‍ സമ്മതിച്ചതായാണ് സൂചന. സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നവേദ് ഇക്കാര്യം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. നുണപരിശോധന നടത്താനും ഡിഎന്‍എ, …
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്
സ്വന്തം ലേഖകന്‍: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്. അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതോടെയാണ് നെടുമ്പാശ്ശേരി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി മാറിയത്. വിമാനത്താവളത്തിലെ റണ്‍വേയോട് ചേര്‍ന്ന സ്ഥലത്ത് 42,000 സോളാര്‍ പാനലുകളാണ് പദ്ധതിക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ …
ഭീകരതക്കെതിരെ ഇന്ത്യയും യുഎഇയും ഒറ്റക്കെട്ടെന്ന് സംയുക്ത പ്രസ്താവന
ഭീകരതക്കെതിരെ ഇന്ത്യയും യുഎഇയും ഒറ്റക്കെട്ടെന്ന് സംയുക്ത പ്രസ്താവന
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ ഇന്ത്യയും യുഎഇയും ഒറ്റക്കെട്ടെന്ന് സംയുക്ത പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ അവസാനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കരുതെന്ന് ഇരുരാഷ്ട്രങ്ങളും അഭിപ്രായപ്പെട്ടു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. …
കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി
കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി
സ്വന്തം ലേഖകന്‍: കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. നവംബര്‍ ഒന്നിനു തന്നെ നിര്‍മാണം തുടങ്ങുമെന്നും കരാര്‍ പ്രകാരം നാലു വര്‍ഷം കാലാവധി ഉണ്ടെങ്കിലും ആയിരം ദിവസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി …
മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
സ്വന്തം ലേഖകന്‍: മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഇത്തവണത്തെ മണ്‍സൂണിന്റെ മുക്കാല്‍ഭാഗവും പിന്നിട്ടിരിക്കേ മഴ 10% കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമാക്കി. കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം മണ്‍സൂണ്‍ 10% കുറഞ്ഞാല്‍ അതു വരള്‍ച്ചയുടെ ലക്ഷണമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മണ്‍സൂണ്‍ കാലഘട്ടം. ഇനി ആറ് …
ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി മദ്ധ്യവയസ്‌കന്‍ പിടിയില്‍
ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി  മദ്ധ്യവയസ്‌കന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ജോര്‍ജ് മാണി കുര്യന്‍ എന്നയാളാണ് പിടിയിലായത്. ലണ്ടനിലെ ബ്രൈറ്റനില്‍ അര്‍ദ്ധരാത്രി വഴിയാത്രക്കാരിയായ യുവതിയെ കീഴ്‌പ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒക്‌ടോബര്‍ 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരിയായ 21 കാരിയെ കീഴ്‌പ്പെടുത്തിയ പ്രതി നടപ്പാതയ്ക്ക് അടിയിലേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡനത്തിന് ഇരയാകുമ്പോള്‍ …