സ്വന്തം ലേഖകന്‍: ഇ മൈഗ്രേറ്റ് സംവിധാനത്തിലെ പിഴവുകള്‍, ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയില്‍ . എമിഗ്രേഷന്‍ ക്ലിയറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇ മൈഗ്രേറ്റ് സംവിധാനത്തിലെ അപാകതകള്‍ക്കെതിരെയാണ് ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വിദേശത്തേക്ക് ജോലിക്ക് പോവാന്‍ തെയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ വിഷമവൃത്തത്തിലാക്കിയ ഇ മൈഗ്രേറ്റ് സംവിധാനത്തിലെ ഫോറിന്‍ എംബ്ലോയര്‍ രജിസ്‌ട്രേഷനെതിരായാണ് ഏജന്‍സികള്‍ നിയമനടപടിയുമായി …
സ്വന്തം ലേഖകന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി മെഡല്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. സ്‌കോര്‍ 21 16, 2119. കരോലിന മാരിന്റെ തുടര്‍ച്ചയായ രണ്ടാം ലാക ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടമാണിത്. ആദ്യ ഗെയിമില്‍ മികച്ച ഫോമിലായിരുന്ന കരോലിനക്കെതിരെ സൈനയ്ക്ക് …
സ്വന്തം ലേഖകന്‍: ബാല്‍ താക്കറെയെ ഭീകരനാക്കി കവര്‍ സ്റ്റോറി, തെഹല്‍ക്ക പുലിവാലു പിടിക്കുന്നു. ആരാണ് ഏറ്റവും വലിയ ഭീകരന്‍ എന്ന മാഗസിന്റെ പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയിലാണ് ബാല്‍ താക്കറെയും ഭീകരനാക്കിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍, ഖാലിസ്ഥാനി ഭീകര നേതാവ് ജാര്‍നെയില്‍ സിങ് ബിന്ദ്രന്‍വാലെ …
സ്വന്തം ലേഖകന്‍: ടാജ്മഹല്‍ ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു, പിന്തുടരാന്‍ ഫോളോവേഴ്‌സിന്റെ തിക്കും തിരക്കും. ”ലോകത്ത് രണ്ടുതരം ആളുകളുണ്ട്: എന്നെ നേരിട്ടു കണ്ടിട്ടു ഫോളോ ചെയ്യുന്നവരും ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഇവിടെ എന്നെ ഫോളോ ചെയ്യുന്നവരും!” എന്നായിരിക്കു ടാജിന്റെ ആദ്യ ട്വീറ്റ്. ലോകത്താദ്യമായി ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന ചരിത്രസ്മാരകമെന്ന ബഹുമതിയും ഇതോടെ ടാജിന് സ്വന്തമായി. അക്കൗണ്ട് തുറന്ന് ഒരുമണിക്കൂറിനകം …
സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ ദിനത്തില്‍ കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് സംസ്ഥാനം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി യുവജനങ്ങള്‍ക്കായി നിരവധി പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ഗവേണന്‍സ് പദ്ധതികളുടെ വര്‍ദ്ധിച്ച പ്രചാരമാണ് കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ …
സ്വന്തം ലേഖകന്‍: മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി. മൂന്നുവയസ്സുകാരന്‍ ജയിംസ് ടഫ്റ്റ്‌സാണ് അമേരിക്കയിലെ മിനസോട്ടയിലെ ഈ കുഞ്ഞു നഗരത്തിന്റെ മേയര്‍. താമസക്കാരായി ആകെ 22 പേരുള്ള കുഞ്ഞു നഗരമാണ് ഡോര്‍സെറ്റ്. കുഞ്ഞു നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ടഫ്റ്റ്‌സ്. നേരത്തെ ടപ്ഫ്റ്റ്‌സിന്റെ ചേട്ടന്‍ റോബര്‍ട്ടിനായിരുന്നു ഈ ബഹുമതി. …
സ്വന്തം ലേഖകന്‍: അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു. അറവുമാടുകളെ കൊണ്ടുവരുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് വ്യാപാരികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന സമരത്തിന് അറുതി വറുത്താനായി മാട്ടിറിച്ചി വ്യാപാരികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി വന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സമരം മൂലം സംസ്ഥാനത്തേക്കുള്ള അറവുമാടുകളുടെ …
സ്വന്തം ലേഖകന്‍: റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്തെ റോഡുകളില്‍ കേബിളിടാന്‍ കുഴിയെടുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഴുവന്‍ ടെലികോം കമ്പനികള്‍ക്കും പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കി. ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനുള്ള റൈറ്റ് ഓഫ് വേ അനുമതി നല്‍കുന്നതു വിവരസാങ്കേതിക …
സ്വന്തം ലേഖകന്‍: തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍. തെരുവ് നായ ശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും കമ്മീഷന്‍ നോട്ടീസയച്ചു. ഈ മാസം നാലിന് ഡല്‍ഹിയില്‍ ഏഴുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ടത്. നായ്ക്കളുടെ വന്ധ്യംകരണം …
സ്വന്തം ലേഖകന്‍: ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്. വിനോദ സഞ്ചാരികളുടെ ബിക്കിനിയാണ് മന്ത്രിമാര്‍ തമ്മിലുള്ള പൊരിഞ്ഞ വാക്ക് പോരിലേക്ക് നയിച്ചത്. വിദേശ സഞ്ചാരികള്‍ കടലില്‍ ബിക്കിനിയിട്ട് കുളിക്കുന്നതിന് എതിരെ ഗോവയിലെ പൊതുമരാമത്ത് മന്ത്രി സുധിന്‍ ദാവളിക്കറാണ് ആദ്യം രംഗത്തുവന്നത്. വിദേശികള്‍ ബിക്കിനി ധരിച്ചെത്തുന്നതിന് താന്‍ എതിരാണ്. ഇതിനെതിരെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേക്കര്‍ക്ക് …