സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യദിനം, തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ ശുപാര്‍ശ്, ജീവപര്യന്തക്കാര്‍ക്ക് ഒരു വര്‍ഷം ഇളവ്. ഇതു സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഇളവും അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവ് അഭവിക്കുന്നവര്‍ക്ക് അഞ്ച് മാസം, രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ളവര്‍ക്ക് നാല് …
സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് സുവര്‍ണാവസരം. ഡോളര്‍ നിരക്ക് ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഒരു ദിര്‍ഹമിന് 17.57 രൂപയാണ് ഇന്നലെത്തെ യുഎഇ എക്‌സ്‌ചേഞ്ചുകളിലെ കൈമാറ്റ നിരക്ക്. ഇത് എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണെന്ന് എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു. വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്കുകളില്‍ നേരിയ …
സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി. കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ ഉതുപ്പ് വര്‍ഗീസ് ഇപ്പോള്‍ യുഎഇയില്‍ കസ്റ്റഡിയിലാണ്. ഉതുപ്പിനെ യുഎഇയില്‍വെച്ച് പ്രാഥമിക വിചാരണ നടത്താന്‍ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അബൂദാബിയിലേക്ക് പോകും. ഉതുപ്പിനെതിരെ ചുമത്തിയൊരിക്കുന്ന കുറ്റങ്ങളെകുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ …
സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ് അടുത്ത മൂന്നു വര്‍ഷത്തേക്ക് സൗദിയെ ബാധിക്കില്ലെന്ന് പഠനം. എണ്ണ വില കുറഞ്ഞത് സൗദിയെ ബജറ്റ് കമ്മിയിലേക്കോ സാമ്പത്തിക പ്രതിസന്ധിയിലേക്കോ തള്ളിവിടില്ലെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യക്ക് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയുമുണ്ടാവില്ലെന്ന് സൗദി അറേബ്യന്‍ മോണിട്ടറി എജന്‍സി,സാമ മുന്‍ ഉന്നത …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ വന്‍പ്രചാരണം നല്‍കാനും കേന്ദ്രസര്‍ക്കാറിനോട് മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു. ആധാര്‍കാര്‍ഡുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കുറ്റാന്വേഷണത്തിനല്ലാതെ മറ്റാരുമായും പങ്കുവെക്കരുതെന്നും സര്‍ക്കാറിന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി. ആധാര്‍പദ്ധതി നടപ്പാക്കുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ കോടതി ഭരണഘടനാ …
സ്വന്തം ലേഖകന്‍: ആവേശപ്പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത ബാര്‍സക്ക് യുവേഫ സൂപ്പര്‍ കപ്പ്. തുടക്കം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അധിക സമയത്ത് സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളാണ് ബാര്‍സിലോനക്ക് കിരീടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. …
സ്വന്തം ലേഖകന്‍: മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ശ്രീജേഷിന് പുരസ്‌കാരം നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനായ ശ്രീജേഷ് എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകനാണ്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: യുഎഇയിലെ യുവാക്കള്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായി പഠനം. യുവാക്കള്‍ കൂടുതല്‍ സ്വകാര്യമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തേടിപ്പോകുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎഇയില്‍ മുപ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലാണ് ഫേസ്ബുക്കിന് പ്രിയം കുറയുന്നത്. രാജ്യത്ത് മൊത്തത്തില്‍ ഫെയ്‌സ്ബുക്ക് ഉപയോഗം കൂടിയെങ്കിലും യുവജനങ്ങള്‍ക്കിടയില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റാണ് ഇത് …
സ്വന്തം ലേഖകന്‍: ലോകത്തിലെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടായ്മയില്‍ കൊച്ചിക്ക് അംഗത്വം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷന്‍ (ഡബ്ല്യു.ടി.സി.എഫ്.) കൗണ്‍സിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലീ യു ചെങിന് കൈമാറി. ലോകത്തെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് …
സ്വന്തം ലേഖകന്‍: തെന്നിന്ത്യന്‍ നടി അസിനും മൈക്രോമാക്‌സ് മൊബൈല്‍ഫോണ്‍ കമ്പനി ഉടമ രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നു. ഞായറാഴ്ച വിവാഹം നിശ്ചയിച്ചതായി അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലാണ് മാധ്യമങ്ങളോട് പറഞ്ഞു. നവംബറില്‍ വിവാഹം നടത്തുമെന്നും അദ്ദേഹം സൂചന നല്‍കി. നാഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം കാനഡയില്‍ ഉപരിപഠനം നടത്തിയ രാഹുല്‍ ശര്‍മ, രണ്ടായിരത്തിലാണു മൈക്രോമാക്‌സ് കമ്പനി …