സ്വന്തം ലേഖകന്‍: മുംബൈയില്‍ ഓടുന്ന തീവണ്ടിയില്‍ ബലാത്സംഗം, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഗ്രാന്റ് റോഡ് സ്‌റ്റേഷനും ചര്‍നി റോഡ് സ്‌റ്റേഷനും ഇടയില്‍ വച്ചാണ് ഇരുപത്തിരണ്ടുകാരി പീഡപ്പിക്കപ്പെട്ടത്. സ്ത്രീകളുടെ സെക്കന്‍ഡ് ക്ലാസ്സില്‍ കയറിയ യുവാവ് കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്ത ഇയാള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: കളഞ്ഞു കിട്ടിയത് 1.17 ലക്ഷം രൂപ, തിരിച്ചു നല്‍കിയ റിക്ഷാക്കാരന്‍ വാര്‍ത്തയിലെ താരം. കളഞ്ഞു കിട്ടിയ 1.17 ലക്ഷം രൂപ തിരിച്ചു നല്‍കിയ ജയ്പൂരിലെ റിക്ഷാവണ്ടിക്കാരന്‍ ആബിദ് ഖുറേഷിയാണ് താരമായത്. ഇരുപത്തഞ്ചുകാരനായ ആബിദ് പണം ഉടന്‍ തന്നെ ജയ്പൂര്‍ പോലീസ് കമ്മിഷണര്‍ ജന്‍ഗ ശ്രീനിവാസ് റാവുവിനെ ഏല്‍പ്പിക്കുകയായിരുന്നു. ജയ്പൂരിലെ ഗവണ്‍മെന്റ് ഹോസ്റ്റലിന് സമീത്ത് …
സ്വന്തം ലേഖകന്‍: ലൈംഗിക ബന്ധത്തിനു ശേഷം പെണ്‍കുട്ടി വയസു മാറ്റിപ്പറഞ്ഞു, അമേരിക്കയില്‍ 19 കാരന്‍ പുലിവാലു പിടിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി വയസൊന്ന് മാറ്റിപ്പറഞ്ഞപ്പോള്‍ ജീവിതം തകര്‍ന്നത് 19 വയസുകാരനായ ഇന്ത്യാന സ്വദേശി സാച്ച് ആന്റേര്‍സണ്‍ എന്ന യുവാവിനാണ്. സാച്ച് ആന്റേര്‍സണ്‍ ഹോട്ട് ഓര്‍ നോട്ട് എന്ന ഡെറ്റിങ്ങ് ആപ്പ് വഴിയാണ് ഒരു പെണ്‍കുട്ടിയുമായി …
സ്വന്തം ലേഖകന്‍: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സമരം, ചര്‍ച്ച പരാജയം. വിദ്യാര്‍ഥിസമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അധികൃതര്‍ നടത്തിയ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. വിസിയെ നീക്കം ചെയ്യണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മന്ത്രാലയം നിയോഗിച്ച രണ്ടംഗ സമിതി തള്ളുകയായിരുന്നു. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കി നിയമനം നേടിയ …
സ്വന്തം ലേഖകന്‍: യാക്കൂബ് മേമന്റെ തൂക്കിക്കൊല, ടൈഗര്‍ മേമന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു പ്രതികാരം ചെയ്യുമെന്നു സഹോദരനും 1993 ലെ മുംബൈ സ്‌ഫോടനപരമ്പരയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളുമായ ടൈഗര്‍ മേമന്‍ മുന്നറിയിപ്പു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒന്നേകാല്‍ മണിക്കൂര്‍ മുന്‍പു മാഹിമിലെ കുടുംബവീട്ടിലേക്കു ടൈഗര്‍ മേമന്‍ ഫോണ്‍ …
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് വിദഗ്ധ സമിതി, കേരളത്തിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. പുതിയ ഡാം പണിയുന്നതിന് അനുവാദം നല്‍കാനാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി രേഖാമൂലം കേരളത്തെ അറിയിച്ചു. അതേസമയം, തീവ്രവാദ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി ഇന്നു …
സ്വന്തം ലേഖകന്‍: സഹോദരനെ തൂക്കിക്കൊന്നതിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്റെ ഭീഷണി. യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിവസം ടൈഗര്‍ മേമന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 3 മിനിറ്റോളം നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണം അന്വേഷണ സംഘം പരിശോധിച്ചതായതാണ് സൂചന. ഏറെ നാളുകള്‍ക്കു ശേഷമാണ് …
സ്വന്തം ലേഖകന്‍: അബ്ദുള്‍ കലാമിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ അനുയായികള്‍ തമ്മില്‍ പോര്. മുന്‍ രാഷ്ട്രപതി അന്തരിച്ച് ഒരാഴ്ച്ച കഴിയും മുമ്പാണ് അദ്ദേഹത്തിന്റെ സഹചാരികള്‍ക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. മരണ സമയത്ത് ഡോ. കലാമിന്റെ കൂടെയുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിംഗാണ് വിവാദത്തിന് തുടക്കമിട്ടത്. അക്കാദമിക കാര്യങ്ങളില്‍ കലാമുമായി സ്വകാര്യബന്ധമുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിംഗ് പ്രസ്താവനകള്‍ നടത്തുകയും കലാമിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇനി 4ജി വാഴും കാലം, എയര്‍ടെല്‍ പുതിയ രാജ്യവ്യാപക സേവനവുമായി വരുന്നു. രാജ്യത്തെ 296 പട്ടണങ്ങളില്‍ 4ജി സര്‍വീസ് ആരംഭിക്കുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം ആരംഭിച്ച ടെലകോം കമ്പനിയാണ് എയര്‍ടെല്‍. 2012 ഏപ്രിലില്‍ കൊല്‍ക്കത്തയിലായിരുന്നു അത്. പിന്നീട് ചില തിരഞ്ഞെടുത്ത നഗരങ്ങളിലും ഈ സേവനം തുടങ്ങിയിരുന്നു. ‘ഇനി, …
സ്വന്തം ലേഖകന്‍: കണ്ണു ചുവക്കണ്, പല്ലുകടിക്കണ്, മുഷ്ടി ചുരുട്ടണ്, മൈതാനത്തിലെ മെസിയുടെ കലിപ്പ് വീഡിയോ വൈറലാകുന്നു. സൂപ്പര്‍താരം ലയണല്‍ മെസി എതിര്‍ ടീമിലെ താരവുമായി ഉടക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്. സീരി എയിലെ മുന്‍നിര ടീമായ എ.എസ്. റോമയും ബാര്‍സിലോനയും തമ്മില്‍ ബാര്‍സയുടെ ഹോം മൈതാനമായ ന്യൂകാംപില്‍ ഇന്നലെ നടന്ന സൗഹൃദ മല്‍സരത്തിനിടയിലാണ് സംഭവം. …