സ്വന്തം ലേഖകന്‍: ആള്‍ദൈവം സണ്ണിലിയോണിന്റെ ആരാധികയെന്ന് ആരോപണം, ചിത്രങ്ങള്‍ വൈറലാകുന്നു. രാധേമാ എന്ന പേരില്‍ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നു. മിനി സ്‌കേര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവര്‍ അനുയായികളോട് തന്നെ എടുത്തുയര്‍ത്താന്‍ പറയുന്ന രംഗം ടിവി റിയാലിറ്റി ഷോ താരം രാഹുല്‍ മഹാജന്‍ ട്വീറ്റ് ചെയ്തതോടെയാണ് രാധേമാ ചിത്രങ്ങള്‍ വൈറലായത്. മുംബൈയില്‍ …
സ്വന്തം ലേഖകന്‍: തെരുവുനായ് ശല്യം, നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യാന്‍ കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ പ്രമേയം പാസാക്കി. നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയമാണ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ അംഗീകരിച്ചത്. പ്രമേയം കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലാഘടകം അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കിയിരുന്നു. വികാരപരമായ തീരുമാനമല്ലെന്നും ശാസ്ത്രീയമായ വാദഗതികളാണ് മുന്നോട്ട് വയ്ക്കുന്നതുമെന്നുമാണ് അസ്സോസിയേഷന്‍ നിലപാട്. …
സ്വന്തം ലേഖകന്‍: കേരളാ പി.എസ്.സിയും സംസ്ഥാന ധനവകുപ്പും കൊമ്പു കോര്‍ക്കുന്നു, പി.എസ്.സിയുടെ ദൈനംദിന പ്രവൃത്തികള്‍ അവതാളത്തില്‍. ധനകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്റെ നേതൃത്വത്തില്‍ പി എസ് സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. പി എസ് സിയുടെ കാര്യക്ഷമതയില്‍ വിശ്വാസമുണ്ടെന്നും പ്രശ്‌നം അടിയന്തരമായി …
സ്വന്തം ലേഖകന്‍: പാക് ക്രിക്കറ്റ് താരം വസീം അക്രത്തിനു നേരെ വധശ്രമം, താരം കഷ്ടിച്ചു രക്ഷപ്പെട്ടു. അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയിലെ കര്‍സാസ് റോഡില്‍ വെച്ച് രണ്ടുപേര്‍ ഇരുചക്ര വാഹനത്തിലെത്തിയാണ് വസീം അക്രത്തിന് നേരെ ആക്രമണമുണ്ടായത്. അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും അക്രം …
സ്വന്തം ലേഖകന്‍:മാവോയിസ്റ്റുകള്‍ പത്തു വര്‍ഷത്തിനിടെ 4545 പേരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് ഇത്രയും പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 2780 നാട്ടുകാരും 1765 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. തീവ്ര ഇടതുപക്ഷ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇവര്‍ മലയോര ജനവിഭാഗങ്ങളുടെയും ദലിതരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊന്നൊടുക്കിയത് ജനകീയ …
സ്വന്തം ലേഖകന്‍: ഭിക്ഷാടകനായി തെരുവില്‍ ഫുട്‌ബോള്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ ഞെട്ടിച്ചു. മാഡ്രിഡിലെ തിരക്കുള്ള ഒരു തെരുവിലായിരുന്നു താരത്തിന്റെ കുസൃതി. ഭിക്ഷാടകന്റെ വേഷത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്ന സ്വപ്നത്തില്‍ പോലും കരുതാത്ത ആളുകള്‍ വാപൊളിച്ചു പോയി ഭിക്ഷക്കാരന്റെ പ്രകടനം കണ്ട്. മാന്‍ഡ്രിഡിലെ തിരക്കേറിയ ഒരു തെരുവിലാണ് വഴിപോക്കരെ വിസ്മയിപ്പിച്ച് ഒരു ഭിക്ഷക്കാരന്‍ …
സ്വന്തം ലേഖകന്‍: പോണ്‍ നിരോധനം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുള്ള സൈറ്റുകള്‍ക്കെന്ന് സര്‍ക്കാര്‍, നിലപാടു മാറ്റം കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്. അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ മുന്‍ ഉത്തരവില്‍ ഭാഗികമായി മാറ്റംവരുത്താന്‍ തീരുമാനിച്ചത്. നിരോധനം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുള്ള വെബ്‌സൈറ്റുകള്‍ക്ക് മാത്രമായി ചുരുക്കും. ടെലികോം മന്ത്രി രവിശങ്കര്‍പ്രസാദ് ഇക്കാര്യം …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലേയും പാകിസ്താനിലേയും ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാമെന്ന് ഇന്ത്യ. മാതൃരാജ്യത്ത് പീഡനം അനുഭവിക്കുന്ന ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വമോ ദീര്‍ഘകാല വിസയോ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദീര്‍ഘകാല വിസയോ പൗരത്വമോ ലഭിക്കുമെന്ന പ്രതീക്ഷയോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ …
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ വിഷാംശമില്ല, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. മാഗി നൂഡില്‍സില്‍ അപകടകരമായ പദാര്‍ഥങ്ങള്‍ കണ്ടെത്താനായില്ലെന്ന് സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്തിമ റിപ്പോര്‍ട്ട് വിശദമാക്കി. രാജ്യത്തെ ഭക്ഷ്യവസ്തു സുരക്ഷാ നിലവാരത്തിനുള്ളില്‍ വരുന്ന രാസഘടകങ്ങളേ നൂഡില്‍സില്‍ കണ്ടെത്താനായുള്ളൂ എന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. മാഗി നൂഡില്‍സില്‍ അമിതമായ അളവില്‍ ഈയം …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് രക്ഷപ്പെട്ട ബന്ദികള്‍. ലിബിയയില്‍ ഐ.എസ് ഭീകരരുടെ പിടിയിലുള്ള രണ്ട് ഇന്ത്യാക്കാരും സുരക്ഷിതരാണെന്ന് തടവില്‍ നിന്ന് വിട്ടയക്കപ്പെട്ട് ബെംഗളൂരുവില്‍ എത്തിയ ലക്ഷ്മീകാന്ത് രാമകൃഷ്ണ പറഞ്ഞു. ഐ.എസ് തീവ്രവാദികളുടെ നേതാവാണ് ഇക്കാര്യം അറിയിച്ചതെന്നും രാമകൃഷ്ണ അറിയിച്ചു. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍നിന്ന് നാല് അധ്യാപകരെയാണ് തട്ടിക്കൊണ്ടു …