1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ന് റദ്ദാക്കിയത് 75 വിമാനങ്ങൾ; ഞായറാഴ്ചയോടെ സര്‍വീസുകൾ പഴയപടി
ഇന്ന് റദ്ദാക്കിയത് 75 വിമാനങ്ങൾ; ഞായറാഴ്ചയോടെ സര്‍വീസുകൾ പഴയപടി
സ്വന്തം ലേഖകൻ: തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാബിന്‍ ക്രൂ നടത്തിവന്ന സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ചയും 75 എയര്‍ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയിലാക്കാന്‍ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എയര്‍ഇന്ത്യ എക്പ്രസ് വാക്താവ് ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. വിമാനങ്ങള്‍ റദ്ദാക്കിയത് …
ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസുകളില്‍ ആലപ്പുഴയും ഹൗസ്‌ബോട്ടും; തരംഗമായി കേരളാ ടൂറിസം പരസ്യം
ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസുകളില്‍ ആലപ്പുഴയും ഹൗസ്‌ബോട്ടും; തരംഗമായി കേരളാ ടൂറിസം പരസ്യം
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍ പരസ്യ പ്രചരണങ്ങളുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടന്‍ ഉള്‍പ്പടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ വന്നിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ലണ്ടനിലെ ബസുകളിലെ പരസ്യം സാമൂഹിക മാധ്യമങ്ങളിലും ഹിറ്റായി മാറി. ആലപ്പുഴയിലെ ഹൗസ്‌ബോട്ടും വള്ളംകളിയുമൊക്കെയാണ് ലണ്ടനിലെ ഒരു ഡബിള്‍ ഡക്കര്‍ ലൈന്‍ ബസില്‍ സ്റ്റിക്കര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ മനോഹരമായ ഭൂപ്രകൃതിയും ഉള്‍നാടന്‍ …
ഇത്തവണയും പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യൽ നടക്കാത്ത സ്വപ്നം മാത്രം; കാത്തിരിപ്പ് നീളുമ്പോൾ
ഇത്തവണയും പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യൽ നടക്കാത്ത സ്വപ്നം മാത്രം; കാത്തിരിപ്പ് നീളുമ്പോൾ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യധികം നിര്‍ണ്ണായകമായേക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് രാജ്യം അഭിമുഖീകരിക്കാനിരിക്കെ, പ്രവാസികളുടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇത്തവണയുമില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ …
റഹീമിന്‍റെ മോചനം: സമാഹരിച്ച ദയാധനം കൈമാറുക ഔദ്യോഗിക അക്കൗണ്ട് വഴി; നടപടികൾ വേഗത്തിൽ
റഹീമിന്‍റെ മോചനം: സമാഹരിച്ച ദയാധനം കൈമാറുക ഔദ്യോഗിക അക്കൗണ്ട് വഴി; നടപടികൾ വേഗത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ‌‌അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ദയാധനം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ പ്രത്യേകം അക്കൗണ്ടുണ്ടാക്കി കൈമാറും. ആവശ്യപ്പെട്ട ദയാധനം ഔദ്യോഗികമായി കൈമാറിയാൽ മോചനത്തിന് പിന്നീട് തടസങ്ങളില്ലെന്ന് റഹീം സഹായ സമതിക്ക് നേതൃത്വം നൽകുന്ന അഷ്റഫ് വേങ്ങാട്ട് അറിയിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപപ്പെടുത്തിയ ആപ്പ് വഴി …
സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിൻ്റെ അപൂര്‍വ കാഴ്ച ആഘോഷമാ ക്കി സമൂഹ മാധ്യമങ്ങള്‍; ഇനി 2044 വരെ കാത്തിരിക്കണം
സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിൻ്റെ അപൂര്‍വ കാഴ്ച ആഘോഷമാ ക്കി സമൂഹ മാധ്യമങ്ങള്‍; ഇനി 2044 വരെ കാത്തിരിക്കണം
സ്വന്തം ലേഖകൻ: സമ്പൂര്‍ണ സൂര്യഗ്രഹണം കണ്ടും പകര്‍ത്തിയും ജനങ്ങള്‍. 2021 ല്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാനുള്ള ഭാഗ്യം അന്റാര്‍ട്ടിക്കയ്ക്ക്‌ മാത്രമായിരുന്നെങ്കില്‍ 2024 ല്‍ അത് അമേരിക്ക,കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായിരുന്നു ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ, സൂര്യനെ പൂര്‍ണമായി മറച്ച് കടന്നുപോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്‌ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് മെക്‌സിക്കോയിലാണ്. തിങ്കളാഴ്ച്ച രാത്രി ഇന്ത്യന്‍ …
യുകെ വിമാനത്താവളങ്ങളിൽ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോ കാവുന്ന ദ്രാവകങ്ങളുടെ നിയന്ത്രണം തുടരും
യുകെ വിമാനത്താവളങ്ങളിൽ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോ കാവുന്ന ദ്രാവകങ്ങളുടെ നിയന്ത്രണം തുടരും
സ്വന്തം ലേഖകൻ: വിമാനയാത്രയില്‍, കൈയ്യില്‍ കരുതുന്ന ബാഗില്‍ കൊണ്ടു പോകാവുന്ന ദ്രവ രൂപത്തിലുള്ള വസ്തുക്കള്‍ക്ക് ഉള്ള 100 എം എല്‍ പരിധി ഇനിയും കുറച്ചു കാലം കൂടി തുടരും. പുതിയ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലപരിധി സര്‍ക്കാര്‍ നീട്ടി നല്‍കിയതോടെയാണിത്. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളില്‍ പുതിയ സ്‌കാനറുകള്‍ നേരത്തേ അറിയിച്ചതു പോലെ ജൂണ്‍ ഒന്നു …
അന്യഗ്രഹത്തിലെത്താൻ മര ണം! ഡാർക്ക് നെറ്റും സാത്താൻ സേവയും! അരുണാചൽ മരണങ്ങളുടെ ചുരുളഴിയുന്നു
അന്യഗ്രഹത്തിലെത്താൻ മര ണം! ഡാർക്ക് നെറ്റും സാത്താൻ സേവയും! അരുണാചൽ മരണങ്ങളുടെ ചുരുളഴിയുന്നു
സ്വന്തം ലേഖകൻ: അരുണാചല്‍പ്രദേശില്‍ മൂന്നുപേരുടെ കൂട്ടമരണത്തിലേക്ക് വഴിയൊരുക്കിയത് നവീന്‍ തോമസാണെന്ന് സൂചന. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും അന്ധവിശ്വാസങ്ങളിലേക്ക് നയിച്ചത് നവീന്‍ ആണെന്നാണ് അന്വേഷണത്തിലെ സൂചനകള്‍. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ ജീവിക്കാമെന്ന് ഭാര്യ ദേവിയെയും ആര്യയെയും നവീന്‍ വിശ്വസിപ്പിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഇവരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പോലീസ് പരിശോധിച്ചുവരികയാണ്. മരണാനന്തരജീവിതം, മരണത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന …
തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകരെ ഒരു വർഷം കൂടി തുടരാൻ അനുവദിക്കണം; യു കെയിൽ പെറ്റീഷൻ
തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകരെ ഒരു വർഷം കൂടി തുടരാൻ അനുവദിക്കണം; യു കെയിൽ പെറ്റീഷൻ
സ്വന്തം ലേഖകൻ: യുകെയിലെ തൊഴിലില്ലാത്ത വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഒരു വർഷം കൂടി തുടരാൻ യുകെ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. 2022-ൽ കെയർ സെക്ടർ ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക് ജോലി നൽകാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ എത്തിയപ്പോൾ …
007 ന് പുതിയ അവകാശി എത്തുന്നു; ബ്രിട്ടൻ്റെ സൂപ്പർ സ്പൈയാകാൻ ആരോൺ ടെയ്‌ലർ ഫിഞ്ച് ഒരുങ്ങുന്നു
007 ന് പുതിയ അവകാശി എത്തുന്നു; ബ്രിട്ടൻ്റെ സൂപ്പർ സ്പൈയാകാൻ ആരോൺ ടെയ്‌ലർ ഫിഞ്ച് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ബോണ്ട്… ദ് നെയിം ഈസ്… ജെയിംസ് ബോണ്ട്…’, ഹോളിവുഡ് സിനിമകളെക്കുറിച്ച് തെല്ലും അറിവില്ലാത്തവർക്കിടയിലും തരംഗമാണ് 007 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ‘ദ കോൾഡ് ബ്ളഡ്ഡഡ്’ ബ്രിട്ടീഷ് സ്പൈ ഏജന്റ്‌, സാക്ഷാൽ ജെയിംസ് ബോണ്ട്. ഇപ്പോൾ ബോണ്ട് ആരാധകർക്കിടയിൽ തരംഗമാകുന്നത് പുതിയ ചിത്രത്തിലൂടെ ബോണ്ട് കഥാപാത്രമായി വേഷമിടാനൊരുങ്ങുന്ന ആരോൺ ടെയ്‌ലർ ഫിഞ്ചാണ് എന്ന …
കേരള-ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യമാകുന്നു; പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്; 200 കിലോ ലഗേജ്
കേരള-ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യമാകുന്നു; പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്; 200 കിലോ ലഗേജ്
സ്വന്തം ലേഖകൻ: പ്രവാസി മലയാളികൾ ഇന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ചു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ …