1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുംബൈയില്‍ പേമാരി, ജനജീവിതം സ്തംഭിച്ചു
മുംബൈയില്‍ പേമാരി, ജനജീവിതം സ്തംഭിച്ചു
സ്വന്തം ലേഖകന്‍: മുംബൈയില്‍ പേമാരി, ജനജീവിതം സ്തംഭിച്ചു.കനത്ത മഴയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ മരം വീണത് ഗതാഗതത്തെ ബാധിച്ചു. അടുത്ത 48 മണിക്കൂറില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നീണ്ട വേനലിനു ശേഷം എത്തിയ മഴ മുംബൈയില്‍ നാശം വിതയ്ക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ രണ്ട് പേര്‍ …
മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും, ഹര്‍ജി സുപ്രീം കോടതി തള്ളി.
മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും, ഹര്‍ജി സുപ്രീം കോടതി തള്ളി.
സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും. വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണിത്. മുംബൈ സ്‌ഫോടന പരമ്പര കേസിലെ ഒന്നാംപ്രതിയാണ് യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍. ഇതോടെ വധശിക്ഷ തടയാനുളള നിയമവഴികളെല്ലാം അവസാനിച്ചു. നാഗ്പൂര്‍ ജയിലില്‍ ഈമാസം 30 നു …
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെയാണ് സി.ബി.ഐ. കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഒപ്പം ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റും അറസ്റ്റിലായിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മലപ്പുറത്തെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. കൈക്കൂലി ഇടപാടിന് ഇടനിലക്കാരനായി …
വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനെന്ന് സൂചന
വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനെന്ന് സൂചന
സ്വന്തം ലേഖകന്‍: വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെന്ന് സൂചന. പ്രേമം സിനിമ ചോര്‍ത്തിയ മുഖ്യപ്രതിയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. പരിശോധനാസമയത്ത് വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച ഹാര്‍ഡ് ഡിസ്‌കുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാനയി അന്വേഷണസംഘം കാത്തിരികുകയാണെന്നാണ് സൂചന. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനാഫലം കാത്തിരിക്കുന്നത്. …
രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷത്തെ ചെലവ് 100 കോടിയെന്ന് വിവരാവകാശ രേഖ
രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷത്തെ ചെലവ് 100 കോടിയെന്ന് വിവരാവകാശ രേഖ
സ്വന്തം ലേഖകന്‍: രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷം ചെലവ് 100 കോടിയെന്ന് വിവരാവകാശ രേഖ. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ടെലിഫോണ്‍ ബില്‍ ഇനത്തില്‍ മാത്രം ചെലവഴിച്ചത് അഞ്ച് ലക്ഷം രൂപ. വിവരാവകാശ രേഖ പ്രകാരം 100 കോടിയോളം രൂപയാണ് രാഷ്ട്രപതിഭവനില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്. ജോഗേശ്വരി സ്വദേശി മന്‍സൂര്‍ ദര്‍വേഷ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് …
നരേന്ദ്ര മോദിയെ ഹിറ്റ്‌ലറെന്നു വിളിച്ച മുംബൈ മേയറുടെ പ്രസ്താവന വിവാദമാകുന്നു
നരേന്ദ്ര മോദിയെ ഹിറ്റ്‌ലറെന്നു വിളിച്ച മുംബൈ മേയറുടെ പ്രസ്താവന വിവാദമാകുന്നു
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയെ ഹിറ്റ്‌ലറെന്നു വിളിച്ച മുംബൈ മേയറുടെ പ്രസ്താവന വിവാദമാകുന്നു. മുംബൈ മേയറും ശിവസേന നേതാവുമായ സ്‌നേഹല്‍ അംബേക്കറാണ് ആഫ്റ്റര്‍ നൂണ്‍ ഡെസ്!പാച് ആന്റ് കൊറിയറിന് നല്‍കിയ അഭിമുഖത്തില്‍ മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചത്. ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന മോദിയോട് തനിക്ക് ആരാധനയാണെന്നും എന്നാല്‍ ചിലപ്പോള്‍ മോദിയുടെ ഭരണം ഹിറ്റ്!ലറിന്റെ ഭരണത്തിന് സമാനമാണെന്ന് തനിക്ക് …
രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവില്ല, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 5000 കര്‍ഷകര്‍
രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവില്ല, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 5000 കര്‍ഷകര്‍
സ്വന്തം ലേഖകന്‍: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവില്ല, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 5000 കര്‍ഷകര്‍. മഹാരാഷ്ട്ര, തെലുങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ ഉദ്ധരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ അയ്യായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയതായി പറയുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവാണ് 21 ശതമാനം കര്‍ഷകരും ആത്മഹത്യ …
ഐഐടികള്‍ ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാകുന്നെന്ന് ആര്‍എസ്എസ്
ഐഐടികള്‍ ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാകുന്നെന്ന് ആര്‍എസ്എസ്
സ്വന്തം ലേഖകന്‍: ഐഐടികള്‍ ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാകുന്നെന്ന് ആര്‍എസ്എസ്. സര്‍ക്കാരിന്റെ ചില നടപടികള്‍ക്കെതിരെ ഐഐഎമ്മിന്റെ പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് മാസികയായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഐഐഎം കരട് ബില്ലിനെക്കുറിച്ച് സ്ഥാപനങ്ങള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഗവര്‍ണര്‍മാരുടെയും ഡയറക്ടര്‍മാരുടെയും ബോര്‍ഡിലൂടെ ഇടതുപക്ഷവും കോണ്‍ഗ്രസും ഇപ്പോഴും ഇത്തരം പ്രശസ്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. …
ഭൂമി ഏറ്റെടുക്കല്‍ നിയമം, ചരിത്രത്തില്‍ ആദ്യത്തെ നാലാം ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍
ഭൂമി ഏറ്റെടുക്കല്‍ നിയമം, ചരിത്രത്തില്‍ ആദ്യത്തെ നാലാം ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ നിയമം, ചരിത്രത്തില്‍ ആദ്യത്തെ നാലാം ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷവുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അത് സംഭവിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഓര്‍ഡിനന്‍സ് തുടര്‍ച്ചയായി നാലുതവണ ഇറക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ വരികയും സ്വന്തം …
9 ദിവസം കൊണ്ട് 300 കോടി വാരി ബാഹുബലി സര്‍വകാല റെക്കോര്‍ഡിലേക്ക്
9 ദിവസം കൊണ്ട് 300 കോടി വാരി ബാഹുബലി സര്‍വകാല റെക്കോര്‍ഡിലേക്ക്
സ്വന്തം ലേഖകന്‍: 9 ദിവസം കൊണ്ട് 300 കോടി വാരി ബാഹുബലി സര്‍വകാല റെക്കോര്‍ഡിലേക്ക്. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു ചിത്രം 300 കോടി ക്ലബിലെത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം യന്തിരന്റെ 290 കോടിയുടെ കളക്ഷന്‍ റെക്കോഡാണ് ബാഹുബലി അതിവേഗത്തില്‍ മറികടന്നത്. ലോകമെങ്ങുമുള്ള റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും ശനിയാഴ്ച്ച വരെയുള്ള ബാഹുബലിയുടെ കളക്ഷന്‍ …