സ്വന്തം ലേഖകൻ: ഒരോ ദിവസവും കുവൈത്തില്‍ നിര്‍മ്മിക്കുന്നത് 50 ലക്ഷം മാസ്കുകള്‍. ഒമ്പത് തദ്ദേശീയ ഫാക്ടറികളിലാണ് മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. വ്യവസായികാടിസ്ഥാനത്തിൽ ആണ് കുവൈത്തില്‍ മാസ്ക് നിര്‍മ്മിക്കുന്നത്. ആറ് മാസത്തേക്ക് കുവൈത്തില്‍ ഉപയോഗിക്കാന്‍ ആവശ്യമായ മാസ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്ത് മാസ്കിന്‍റെ ഉൽപാദനം വർധിച്ചതോടെ വിലയും കുറഞ്ഞു. 50 എണ്ണം ഉള്‍കൊള്ളുന്ന പാക്കറ്റുകള്‍ ആക്കിയാണ് രാജ്യത്ത് മാസ്കിന്‍റെ വില്‍പ്പന …
സ്വന്തം ലേഖകൻ: യുഎസ്-റഷ്യ അസ്വാരസ്യങ്ങള്‍ ബഹിരാകാശത്തേക്ക്. സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രിക ദ്വാരമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് നാസയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 2018ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തില്‍ …
സ്വന്തം ലേഖകൻ: തന്നെ ജനിക്കാൻ അനുവദിച്ചതിന് അമ്മയുടെ ഡോക്ടർക്കെതിരെ കേസ് നൽകി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി യുവതി . സ്‌പൈന ബിഫിഡ എന്ന വൈകല്യം എവി ടൂംബ്‌സ് എന്ന 20 വയസ്സുകാരിയാണ് അമ്മയുടെ പ്രസവത്തിന് എത്തിയ ഡോക്ടറെ കോടതി കയറ്റിയത് . തന്റെ അമ്മയെ ശരിയായ രീതിയിൽ ഡോക്ടർ ഉപദേശിച്ചിരുന്നെങ്കിൽ താൻ ജനിക്കുമായിരുന്നില്ല എന്നാണ് എവിയുടെ …
സ്വന്തം ലേഖകൻ: ആഗോള കോവിഡ് വിമുക്തി പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. കോവിഡിനെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെർഡ് റിസൈലൻസ് തയാറാക്കിയ പട്ടികയിലാണ് യുഎഇ ഒന്നാം സ്ഥാനം കൈവരിച്ചത്. മുഴുവൻ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യുഎഇ ഈ പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനം ചിലിക്കും മൂന്നാം സ്ഥാനം ഫിൻലന്റിനുമാണ്. 100 ൽ 203 …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് എക്സ്പോ അധികൃതര്‍ അറിയിച്ചു. ദേശീയദിനമായ ഡിസംബര്‍ രണ്ടിന് എക്‌സ്‌പോയില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 18 വയസ്സ് കഴിഞ്ഞവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. നിലവില്‍ എക്സ്പോ …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ പരിശോധനാ ലാബുകളിലൊന്നായ സയൻസിൽ പതിവ് കൊറോണ സാമ്പിൾ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സയൻസ് മേധാവിയായ റാക്വൽ വിയാന. എട്ട് കൊറോണ വൈറസ് സാമ്പിളുകളുടെ ജീനുകളായിരുന്നു ആ സമയത്ത് അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ സാമ്പിളുകളിൽ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ലാൻസെറ്റ് ലബോറട്ടറിയിൽ പരിശോധിച്ച …
സ്വന്തം ലേഖകൻ: സൗദിയിൽ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്കും ലഭിക്കും. ഡിസംബർ ഒന്നിന് നേരിട്ട് വിമാനയാത്ര തുടങ്ങുന്നതിനാൽ ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യയടക്കം 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റാണ് അറിയിച്ചത്. ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, പാകിസ്താൻ, …
സ്വന്തം ലേഖകൻ: കോവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ പരിവർത്തനം നടന്നത് ഒമിക്രോണിലാണെന്ന് സൂചിപ്പിക്കുന്ന ആദ്യ ചിത്രങ്ങൾ പുറത്ത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തിന്റെ ചിത്രം റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ ഗവേഷകരാണ് പുറത്തുവിട്ടത്. ഭൂപടം പോലെ തോന്നിക്കുന്ന ത്രിമാന ചിത്രത്തിൽ, മനുഷ്യകോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെൽറ്റയേക്കാൾ കൂടുതൽ പരിവർത്തനം ഒമിക്രോൺ നടത്തുന്നതായി കാണാൻ …
സ്വന്തം ലേഖകൻ: പ്രസവിക്കാനായി ആശുപത്രിയിലേക്ക് സൈക്കിൾ ഓടിച്ചു പോയി വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് ന്യൂസീലൻഡ് എംപി ജൂലി ആൻ ജെന്റർ. പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ജൂലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു …
സ്വന്തം ലേഖകൻ: കോവിഡ് വൈറസിൻ്റെ പുതിയ വകഭേദം ‘ഒമിക്രോൺ’ റിേപ്പാർട്ട് ചെയ്ത വാർത്ത ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. നാട്ടിലേക്ക് മടങ്ങുകയും ഇതിനിടെ ഇന്ത്യയിൽ കോവിഡിൻ്റെ പുതിയ വകഭേദം റിേപ്പാർട്ട് ചെയ്യുകയും ചെയ്താൽ ഒമാനിലേക്കുള്ള മടക്കം സാധ്യമാകില്ലെന്നാണ് പലരും കരുതുന്നത്. അതുകൊണ്ടുതന്നെ യാത്ര താൽകാലികമായെങ്കിലും മാറ്റിവെക്കാനുള്ള ആലോചനയിലാണ് പലരും. വരും ദിനങ്ങളിലെ സ്ഥിതിഗതികൾ …