1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളര്‍ ശരിയാക്കിയ ജമ്മു കശ്മീര്‍ മന്ത്രി പുലിവാലു പിടിക്കുന്നു
വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളര്‍ ശരിയാക്കിയ ജമ്മു കശ്മീര്‍ മന്ത്രി പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: ആശുപത്രി പരിശോധനക്ക് ചെന്നപ്പോള്‍ വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളറൊന്ന് ശരിയാക്കിയതാണ് ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ്. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പരിശോധിക്കാനായി എത്തിയതായിരുന്നു മന്ത്രി. എന്നാല്‍ മന്ത്രി കോളര്‍ ശരിയാക്കുന്ന ഫോട്ടോ വൈറലായതോടെ മന്ത്രി പുലിവാലു പിടിച്ചു. ചൗധരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മന്ത്രി ഡോക്ടറുടെ …
ചൈനയിലേക്ക് മാട്ടിറച്ചി കയറ്റിയയക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ചൈനയിലേക്ക് മാട്ടിറച്ചി കയറ്റിയയക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ചൈനയിലേക്ക് മാട്ടിറച്ചി കയറ്റിയയക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ മാട്ടിറച്ചി നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച നരേന്ദ്ര മോദി സര്‍ക്കാരാണ് ചൈനയിലേക്ക് മാട്ടിറച്ചി കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ മാസം നരേന്ദ്ര മോദി നടത്തിയ ചൈനാ സന്ദര്‍ശനത്തിനിടെയാണ് ഇതിനുള്ള ധാരണയിലെത്തിയത്. കയറ്റുമതി ആരംഭിക്കുന്നതിന് മുന്നോടിയായി ചൈനീസ് പരിശോധനാ സംഘം അടുത്ത മാസം ഇന്ത്യയിലെത്തും. നേരത്തെ, കന്നുകാലികള്‍ക്ക് …
ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
സ്വന്തം ലേഖകന്‍: ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം. അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഉണര്‍ന്നു കളിച്ചപ്പോള്‍ പാരഗ്വേ താരങ്ങള്‍ക്ക് മൈതാനത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കാനായിരുന്നു വിധി. ഡി മരിയ രണ്ടും റോജോ, പാസ്‌തോര്‍, അഗ്യറോ, ഹിഗ്വയ്ന്‍ എന്നിവര്‍ ഓരോ ഗോളുമാണ് …
തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം, എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു
തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം, എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു
സ്വന്തം ലേഖകന്‍: തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം വിതരണം ചെയ്ത സംഭവത്തില്‍ എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജീവനക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് മാംസം അടങ്ങിയ ഭക്ഷണം നല്‍കുയായിരുന്നു. കാറ്ററിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജര്‍ റാങ്കിലുള്ള ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്. സിന്ധു ദര്‍ശന്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങിയ ജൈന തീര്‍ത്ഥാടകര്‍ക്കാണ് ജീവനക്കാര്‍ സസ്യേതര ഭക്ഷണം നല്‍കിയത്. ലഡാക്കില്‍ …
സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു
സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു
സ്വന്തം ലേഖകന്‍: സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പാട്യാല കോടതിയില്‍ അടുത്തയാഴ്ച അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും തരൂരിന്റെ ഓഫീസ് അധികൃതര്‍ …
മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
സ്വന്തം ലേഖകന്‍: മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. മദ്യപിക്കുന്നത് മൗലികാവകാശമാണെന്നും സ്റ്റാറ്റസ് ചിഹ്നമാണെന്നുമുള്ള ബാബുലാല്‍ ഗൗറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഭോപാലില്‍ മദ്യ വില്‍പനക്കുള്ള സമയം രാത്രി പത്ത് മണിയില്‍ നിന്ന് 11.30 ആക്കി മാറ്റിയതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞ റിപ്പോര്‍ട്ടര്‍മാരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മദ്യ വില്‍പന കൊണ്ട് കുറ്റ കൃത്യങ്ങള്‍ കൂടുകയില്ലെന്ന ഗൌറിന്റെ പ്രസ്താവന …
അരുവിക്കര യുഡിഎഫ്ക്കരയായി, ശബരീനാഥന് തകര്‍പ്പന്‍ ജയം
അരുവിക്കര യുഡിഎഫ്ക്കരയായി, ശബരീനാഥന് തകര്‍പ്പന്‍ ജയം
സ്വന്തം ലേഖകന്‍: കേരളം മുഴുവന്‍ പടര്‍ന്ന ആവേശത്തിനൊടുവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ യുഡിഎഫിനൊപ്പം നിന്നു. സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന് തകര്‍പ്പന്‍ ജയം. 10,128 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനെ തോല്‍പ്പിച്ച് ശബരിനാഥന്‍ ജയിച്ചു കരപറ്റിയത്. എട്ടു പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ഭൂരിപക്ഷം നേടി. അരുവിക്കരയില്‍ …
ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തിയ ആള്‍ക്ക് സ്മാരകം നിര്‍മ്മിച്ച് സെര്‍ബിയ
ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തിയ ആള്‍ക്ക് സ്മാരകം നിര്‍മ്മിച്ച് സെര്‍ബിയ
സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തിയ ആള്‍ക്ക് സ്മാരകം നിര്‍മ്മിച്ച് സെര്‍ബിയ. 1914 ജൂണ്‍ 28 ന് സറജാവോയില്‍ ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡ് രാജകുമാരനു നേരെ നിറയൊഴിച്ച ഗാവ്‌റിലോ പ്രിന്‍സിപ്പിന്റെ വെങ്കല പ്രതിമയാണ് സെര്‍ബിയ സര്‍ക്കാര്‍ ആസ്ഥാനത്തിനു സമീപമുള്ള ചത്വരത്തില്‍ അനാഛാദനം ചെയ്തത്. ബോസ്‌നിയയിലെ സ്വതന്ത്രഭരണ പ്രദേശമായ സെര്‍ബ് റിപ്പബ്ലിക്കാണു പ്രതിമ നിര്‍മിച്ചത്. ഓസ്ട്രിയ, ഹംഗറി സാംരാജ്യത്തിന്റെ …
കോപ്പ അമേരിക്ക, ഒരു ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍
കോപ്പ അമേരിക്ക, ഒരു ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍ കടന്നു. എഡ്വാര്‍ഡോ വര്‍ഗാസ് ചിലിക്കുവേണ്ടി വില പിടിച്ച രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ചിലിയുടെ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. ഇരുപതാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തു പേരുമായി കളിക്കേണ്ടി വന്ന പെറുവിനു ചിലിക്കെതിരെ …
ആം ആദ്മി പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ കടിപിടി, 15 ദിവസത്തിനകം ചിഹ്നം മാറ്റാന്‍ ഉത്തരവ്
ആം ആദ്മി പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ കടിപിടി, 15 ദിവസത്തിനകം ചിഹ്നം മാറ്റാന്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ കടിപിടി മുറുകുന്നു. പാര്‍ട്ടി ലോഗോ രൂപകല്‍പ്പന ചെയ്ത് സുനില്‍ ലാലും ആപ്പും തമ്മിലാണ് അവകാശ തര്‍ക്കം മുറുകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍നിന്ന് 15 ദിവസത്തിനകം ലോഗോ പിന്‍വലിക്കണമെന്ന് സുനില്‍ ലാല്‍ അന്ത്യശാസനം നല്‍കി. ആപ്പിന്റെ ലോഗോ രൂപകല്പന ചെയ്ത സുനില്‍ലാല്‍ ഇക്കാര്യം ഉന്നയിച്ച് അരവിന്ദ് …