സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റികളില്‍ മിക്കതും ഉത്തര്‍പ്രദേശിനും തമിഴ്‌നാടിനും. നൂറു സ്മാര്‍ട്ട് സിറ്റികളില്‍ 13 എണ്ണം ഉത്തര്‍പ്രദേശിനും 12 എണ്ണം തമിഴ്‌നാടിനുമാണ് നല്‍കുകയെന്നാണ് സൂചന. കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റി മാത്രമാണ് ലഭിക്കുക. നരേന്ദ്രമോദി സര്‍ക്കാര്‍ അഭിമാന പദ്ധതികളായി പ്രഖ്യാപിക്കാനിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അമൃത് നഗരവികസന …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇന്ന് ഒപ്പുവക്കും. 2016 മെയില്‍ ആദ്യ വിമാനമിറക്കാന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള കരാറാണ് ബുധനാഴ്ച ഒപ്പുവക്കുന്നത്. 100 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍മ്മാണത്തായി മുടക്കുക. 160 കോടി രൂപ കൂടി താമസിയാതെ നിക്ഷേപിക്കാനുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണ്. താജ് ഹോട്ടലില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകാനുള്ള സാധ്യത തെളിയുന്നു. പതിമൂന്ന് ലക്ഷം തൊഴിലാളികള്‍ പണിയെടുക്കന്ന ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റയില്‍വെയിലെ സ്വകാര്യവത്കരണം വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടമാക്കുമെന്ന് ഉറപ്പാണ്. ഏറ്റവും കൂടുതല്‍ സംവരണ വിഭാഗക്കാര്‍ ജോലിചെയുന്ന താഴ്ന്ന തട്ടിലുള്ള …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭൂമിയുടെ വില്‍പ്പന നടന്നു. വലിപ്പം കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്ന സ്ഥലമാണിത്. ആസ്‌ട്രേലിയയിലെ 23,000 സ്‌ക്വയര്‍ കിലോമീറ്റ വിസ്തീര്‍ണമുള്ള കന്നുകാലി സങ്കേതമാണ് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നത്. ഇത് കേരളത്തിന്റെ മൊത്ത വലിപ്പത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരും. 325 മില്ല്യണ്‍ ഡോളറിനാണ് രാജ്യത്തിന്റെയോ …
സ്വന്തം ലേഖകന്‍: കേരളം നടത്തിയ ദേശിയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം നടത്താന്‍ തക്ക അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഗെയിംസ് നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ല. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണു നടപടിക്രമങ്ങളെന്നും സിബിഐ അറിയിച്ചു. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേട് സിബിഐ …
സ്വന്തം ലേഖകന്‍: ആളുകള്‍ മുഖത്തെ ചുളിവുകളും മുടിയിലെ നരയും ഉള്‍പ്പെടെയുള്ള വാര്‍ധക്യ ചിഹ്നങ്ങള്‍ മറക്കാനായി പരക്കം പായുകയും ആയിരക്കണക്കിന് രൂപ മുടക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഒരാള്‍ക്ക് പ്രായമാകുന്നില്ല എന്നു വന്നാലോ? സൗത്ത് കൊറിയയിലാണ് നോവലുകളിലും സിനിമകളിലും മാത്രം കണ്ടുമുട്ടുന്ന ഇത്തരമൊരു കഥാപാത്രം ശരിക്കും ജീവിച്ചിരിക്കുന്നത്. വയസ് 26 ആയെങ്കിലും കണ്ടാല്‍ പത്തു വയസുകാരന്റെ ചേലുള്ള ഹ്യോംയംഗ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ കളിയാക്കിയ സൗദി നടന് വധഭീഷണി. എംബിസി എന്ന ചാനലില്‍ സെല്‍ഫി എന്ന ആക്ഷേപ ഹാസ്യ പരിപാടി അവതരിപ്പിക്കുന്ന നസ്സീര്‍ അല്‍ക്വസാബിക്ക് നേരെയാണ് ഭീഷണി. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ടെലിവിഷനിലൂടെ തമാശയില്‍ ഒളിപ്പിച്ചായിരുന്നു നസ്സീറിന്റെ രൂക്ഷവിമര്‍ശനം. ദൈവമാണ് എന്റെ സംരക്ഷകന്‍. ഞാനൊരു കലാകാരനാണ്. നടനാണ്. സമൂഹത്തിന്റെ കപടതകള്‍ക്കെതിരെ ജീവന്‍ പണയംവെച്ചും പ്രതികരിക്കുക …
സ്വന്തം ലേഖകന്‍: മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മ്മല കൊല്‍ക്കത്തയില്‍ അന്തരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ നിര്‍മലക്ക് 81 വയസ്സായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയായ മദര്‍ തെരേസയുടെ പിന്‍ഗാമിയായാണ് 1997 ല്‍ സിസ്റ്റര്‍ നര്‍മല സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. അനാരോഗ്യം കാരണം 2009 ല്‍ നേതൃത്വത്തില്‍ …
സ്വന്തം ലേഖകന്‍: നിതാഖാത്ത് പ്രവാസികളുടെ പുനരധിവാസ പദ്ധതി നോര്‍ക്ക അട്ടിമറിക്കുന്നതായി ആരോപണം. കേന്ദ്ര പ്രവാസികാര്യ മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തുന്ന നടപടികളാണ് നോര്‍ക്ക ഇപ്പോള്‍ സ്വീകരിക്കുന്നതെന്നാണ് നിതാഖാത് മൂലം മടങ്ങിയെത്തിയ പ്രവാസികള്‍ പരാതിപ്പെടുന്നത്. പലിശ രഹിത വായ്പയടക്കമുള്ള വാഗ്ദാനങ്ങളെ കുറിച്ച് നോര്‍ക്ക അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. സ്വദേശിവല്‍ക്കരണം മൂലം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ …
സ്വന്തം ലേഖകന്‍: അവധിക്കാലം ഇങ്ങെത്തിയതോടെ ഓരോ ദിവസവും ചുരുങ്ങിയത് 75,000 യാത്രക്കാരെ കടത്തിവിടാന്‍ ഒരുങ്ങുകയാണ് ദുബായ് വിമാനത്താവളം. ഈ മാസം 26 മുതല്‍ സ്‌കൂള്‍ അവധി ആരംഭിക്കുന്നതോടെ തിരക്ക് തുടങ്ങും ഈ ദിവസങ്ങളില്‍ വിമാനടിക്കറ്റ് നിരക്കും ക്രമാതീതമായി ഉയരുക പതിവാണ്. തിരക്ക് നേരിടാന്‍ ബോധവല്‍കരണം ഉള്‍പ്പെടെയുള്ള നടപടികളും വിമാനത്താവള അധികൃതര്‍ ആരംഭിച്ചു. യാത്രക്കാര്‍ നേരത്തെതന്നെ വിമാനത്താവളത്തില്‍ …