1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നു
വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നു
സ്വന്തം ലേഖകന്‍: വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. കേസന്വേഷണം സുഗമമാക്കുന്നതിനാണ് പദ്ധതിയെന്നതാണ് പുതിയ നിയമത്തെ ന്യായീകരിക്കാന്‍ സര്‍ക്കാരിന്റെ നിലപാട്. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചുകൊണ്ടാകും പുതിയ പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണ ഘട്ടങ്ങളില്‍ രാജ്യത്തെ …
ദക്ഷിണ റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം
ദക്ഷിണ റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം. കരാര്‍ കൊടുക്കുന്നതിലും സേവനം നല്‍കുന്നതിലും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയാണെന്ന ആക്ഷേപം വ്യാപകമാകുകയാണ്. ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബി കമ്മീഷന്‍ തട്ടാനായി നടത്തുന്ന നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. ക്ലീനിംഗ്, വാട്ടറിംഗ്, ഗാര്‍ഡുമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കല്‍ എന്നീ മേഖലകളാണ് നിലവില്‍ …
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം, നേതൃസ്ഥാനം ഒഴിയാമെന്ന് ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം, നേതൃസ്ഥാനം ഒഴിയാമെന്ന് ധോണി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കി. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മല്‍സരം തോറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് താനെന്നും എന്നാല്‍ നായകനെന്ന നിലയില്‍ സമീപകാലത്തുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുന്നുവെന്നും …
കോപ്പ അമേരിക്ക, ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍, ഒപ്പം കൊളംബിയയും പെറുവും
കോപ്പ അമേരിക്ക, ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍, ഒപ്പം കൊളംബിയയും പെറുവും
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ക്വാര്‍ട്ടറിലേക്കുള്ള വരവ്. ഒപ്പം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കൊളംബിയയും പെറുവും ക്വാര്‍ട്ടറിലെത്തി. ഇരു പകുതികളിലായി നേടിയ ഗോളുകളിലൂടെയായിരുന്നു വെനസ്വേലയെ മറികടന്നത്. നെയ്മറില്ലാതെ ഇറങ്ങിയ അവര്‍ ഒമ്പതാം മിനുറ്റില്‍ തിയേഗോ സില്‍വ …
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു, സ്ത്രീ വിരുദ്ധമെന്ന് ആരോപണം
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു, സ്ത്രീ വിരുദ്ധമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: സ്വന്തം മുഖഛായ മെച്ചപ്പെടുത്താന്‍ പരസ്യം ഇറക്കി പുലിവാലു പിടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണെന്ന് ബിജെപി ആരോപിച്ചു. പരസ്യം സ്ത്രീ വിരുദ്ധമാണെന്ന ആരോപണവുമായി വിവിധ സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തി. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് പരസ്യമെന്നും കെജ്രിവാളിനെ തകര്‍ക്കാന്‍ ബിജെപി …
കോപ്പ അമേരിക്ക, അര്‍ജന്റീനയും ഉറേഗ്വെയും ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക, അര്‍ജന്റീനയും ഉറേഗ്വെയും ക്വാര്‍ട്ടറില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീന ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വേ പരാഗ്വേയുമായി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ അര്‍ജന്റീനയോടും ഉറേഗ്വേയോടുമൊപ്പം പരാഗ്വേയും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. ദുര്‍ബലരായ ജമൈക്കയ്‌ക്കെതിരെ കഷ്ടപ്പെട്ടു നേടിയ ഒരു ഗോള്‍ മികവിലാണ് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് …
അന്താരാഷ്ട്ര യോഗാ ദിനം നാളെ, വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍
അന്താരാഷ്ട്ര യോഗാ ദിനം നാളെ, വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര യോഗാ ദിനം നാളെ ആഘോഷിക്കാനിരിക്കെ വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍ ഒരുക്കാനുള്ള ഓട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ലോകമെമ്പാടും അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന യോഗാ പ്രദര്‍ശനത്തിന് കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കും. രാജ്പഥില്‍ നടക്കുന്ന മെഗായോഗാ പ്രദര്‍ശനമാണ് രാജ്യത്തെ …
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്. കൊളംബിയ, ബ്രസീല്‍ മത്സരത്തിന് ശേഷം നടന്ന തമ്മലടിയെ തുടര്‍ന്നാണ് നെയ്മറെ വിലക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. ഇതോടെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ നെയ്മറുണ്ടാകിലെന്ന് ഉറപ്പായി. കൊളംബിയയോട് തോറ്റ ശേഷം കൊളംബിയന്‍ …
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
സ്വന്തം ലേഖകന്‍: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ആന്ധ്ര പ്രദേശിലെ എളുരുവിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് എന്നയാളെയാണ് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. പെണ്‍കുട്ടിയെ കൊന്ന കേസില്‍ സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് പൊലീസ് …
റമസാന്‍, യുഎഇ തടവുകാരെ വിട്ടയക്കുന്നു, ദുബായില്‍ മാത്രം 734 പേര്‍ക്ക് മോചനം
റമസാന്‍, യുഎഇ തടവുകാരെ വിട്ടയക്കുന്നു, ദുബായില്‍ മാത്രം 734 പേര്‍ക്ക് മോചനം
സ്വന്തം ലേഖകന്‍: റമസാന്‍ പ്രമാണിച്ച് തടവുകാരെ തടവുകാരെ വിട്ടയക്കാന്‍ യുഎഇയിലെ വിവിധ എമിറേറ്റ്‌സുകള്‍ ഉത്തരവിട്ടു. ദുബായില്‍ മാത്രം 734 പേര്‍ക്ക് ഈ ആനുകൂല്യത്തിന്റെ ഭാഗമായി മോചനം ലഭിക്കും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 734 തടവുകാരെ വിട്ടയക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് …