1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചോദ്യപ്പേപ്പര്‍ ചോര്‍ന്നു, അഖിലേന്ത്യാ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ റദ്ദാക്കി
ചോദ്യപ്പേപ്പര്‍ ചോര്‍ന്നു, അഖിലേന്ത്യാ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ റദ്ദാക്കി
സ്വന്തം ലേഖകന്‍: ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനാല്‍ അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒരു മാസത്തിനകം പരീക്ഷ നടത്തണമെന്നു സിബിഎസ്ഇയോടു കോടതി നിര്‍ദേശിച്ചു. ആറര ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതിയത്. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും വിധി പ്രതികൂലമായി ബാധിക്കും. എല്ലാ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും കോടതി …
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സീരിയല്‍ നടനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സീരിയല്‍ നടനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സീരിയല്‍ നടനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്ന ഗജേന്ദ്ര ചൗഹാനെ പുതിയ ചെയര്‍മാനായി നിയമിച്ചതിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. ചെയര്‍മാന്‍ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ബിജെപി അംഗമായതിനാലാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാന്‍ ആക്കിയതെന്ന് …
മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം, ഇടുക്കി രൂപത മാപ്പു പറഞ്ഞു
മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം, ഇടുക്കി രൂപത മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം വിവാദമായതോടെ ഇടുക്കി രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞു. കാഞ്ഞിരപ്പിള്ളി രൂപതയുടെ പാസ്റ്റര്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വിശ്വാസികളോട് ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം ദുരുദ്ദേശപരം ആയിരുന്നില്ലെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പിലൂടെ …
വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും
വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും
സ്വന്തം ലേഖകന്‍: വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും ശ്രദ്ധേയരാകുന്നു. വെള്ളത്തുള്ളികളില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുക. യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ അസി. പ്രഫസര്‍ മനു പ്രകാശും ശിഷ്യരുമാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. നിലവില്‍ സാധാരണ കംപ്യൂട്ടറുകളുടെ അതേ പ്രവര്‍ത്തന മികവ് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഭാവിയില്‍ അതിനൊപ്പമെത്തുമെന്നാണു ഗവേഷകരുടെ വാദം. …
കോപ്പ അമേരിക്ക, ബ്രസീലിനെ പെറു വിറപ്പിച്ചു വിട്ടു
കോപ്പ അമേരിക്ക, ബ്രസീലിനെ പെറു വിറപ്പിച്ചു വിട്ടു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന് പെറുവിന്റെ വക ഔദാര്യ ജയം. പെറുവിനെതിരെ ഒരു ഗോള്‍ വ്യത്യാസത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബ്രസീല്‍. ലോകകപ്പിലെ തോല്‍വിക്ക് ശേഷം മറ്റൊരു നാണക്കേടുലേക്കെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ബ്രസീലിന്റെ കളി. കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി പെറു ബ്രസീലിനെ ഞെട്ടിച്ചു. ക്രിസ്റ്റ്യാന്‍ കൂവയാണ് ഗോള്‍ നേടിയത്. ഡേവിഡ് …
ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്
ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്
സ്വന്തം ലേഖകന്‍: ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങളാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്. ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് വ്യക്തമാക്കിയത്. ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ആരും മറക്കരുതെന്നും ഭാഗവത് പറഞ്ഞു. മധുരയില്‍ …
തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി
തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി
സ്വന്തം ലേഖകന്‍: തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി. പുതിയ ചിത്രമായ പ്രേമത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാറാണെന്നും മോഹന്‍ലാലാണെന്നുമുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ നൂറ് സിനിമകള്‍ ചെയ്താലും ലാലേട്ടന്റെ നിഴലിന്റെ അടുത്ത് പോലും എത്തില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ …
കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, സിഐഎസ്എഫ് ഓഫീസര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, സിഐഎസ്എഫ് ഓഫീസര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, സിഐഎസ്എഫ് ഓഫീസര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്. സിഐഎസ്എഫ് ഭടന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിപൊട്ടിയ തോക്ക് കൈവശം വച്ചിരുന്ന സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തത്. ചൗധരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വെടിവപ്പിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ കലാപം അഴിച്ചുവിട്ട 100 ഭടന്‍മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി …
കോപ്പ അമേരിക്ക: ചാമ്പ്യന്മാരായ യുറാഗ്വായ് ജമൈക്കയെ കളി പഠിപ്പിച്ചു
കോപ്പ അമേരിക്ക: ചാമ്പ്യന്മാരായ യുറാഗ്വായ് ജമൈക്കയെ കളി പഠിപ്പിച്ചു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ യുറാഗ്വായ് നവാഗതരായ ജമൈക്കയെ കളി പഠിപ്പിച്ചു. വിജയത്തുടക്കമിടാനെത്തിയ ചാമ്പ്യന്മാര്‍ക്കെതിരെ കൂടുതല്‍ ഗോളുകള്‍ വാങ്ങിക്കൂട്ടാതെ ജമൈക്കയെ രക്ഷപ്പെടുത്തിയത് യുറാഗ്വായ് മുന്നേറ്റ നിരയുടെ അലസത. കോപ്പ അമേരിക്കയിലേക്ക് ക്ഷണം ലഭിച്ച് ആദ്യ ടൂര്‍ണമെന്റിനെത്തിയ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായ് മറികടന്നത്. കളിയുടെ അമ്പത്തി രണ്ടാം മിനിറ്റില്‍ …
എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം, രണ്ട് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ അന്വേഷണം
എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം, രണ്ട് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ അന്വേഷണം
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ അന്വേഷണം. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്), ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ തൊഴില്‍ വിസയില്‍ പരിശീലനത്തിനായി എത്തിക്കുന്ന സാങ്കേതിക വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ യുഎസിലെ കമ്പനികള്‍ നിയമിക്കുന്നു എന്ന പരാതിയില്‍ യുഎസ് തൊഴില്‍ വകുപ്പാണ് അന്വേഷണത്തിന് …