സ്വന്തം ലേഖകന്‍: ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനാല്‍ രാജ്യ വ്യപകമായി നിരോധിച്ചതിനു പുറമെ വിപണിയിലുള്ള വിവിധ കമ്പനികളുടെ പേരിലുള്ള എല്ലാത്തരം നൂഡില്‍സും പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഗുണമേന്മാ അതോറിറ്റി നടപടി തുടങ്ങി. നൂഡില്‍സിനു പുറമേ, പാക്കറ്റില്‍ ലഭിക്കുന്ന പാസ്ത, മാക്കറോണി ഉല്‍പന്നങ്ങളും വിശദ പരിശോധനക്കു വിധേയമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത ഒട്ടേറെ ഉല്‍പന്നങ്ങള്‍ നിലവില്‍ വിപണിയില്‍ യഥേഷ്ടം …
സ്വന്തം ലേഖകന്‍: യുവന്റസിന്റെ കിരീട മോഹങ്ങളെ ചവിട്ടി മെതിച്ച് ബാര്‍സിലോനയ്ക്ക് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം. ബാര്‍സയുടെ സീസണിലെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്. ഇവാന്‍ റാക്കിട്ടിച്ച്, ലൂയിസ് സ്വാരസ്, നെയ്മര്‍ എന്നിവര്‍ നേടിയ ഗോളുകളാണ് ബാര്‍സയെ കിരീടത്തിലേക്ക് എത്തിച്ചത്. സ്പാനിഷ് താരം മൊറാട്ട യുവന്റ്‌സിന്റെ ആശ്വാസ ഗോള്‍ നേടി. കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഇരുടീമുകളും വാശിയോടെ …
സ്വന്തം ലേഖകന്‍: 800 മോട്ടോര്‍ ബൈക്കുകള്‍ക്ക് ഒരേ സമയം കൂദാശ ചെയ്ത മലയാളി വൈദികന് റെക്കോര്‍ഡ്. സ്വിറ്റ്‌സര്‍ലണ്ടിലെ ബാസല്‍ സോളത്തൂണ്‍ രൂപതയിലെ കാപ്പല്‍ സെന്റ് ബാര്‍ബറാ ഇടവക വികാരി ഡോ ഫാ ബേബി വര്‍ഗീസ് മഠത്തിക്കുന്നമാണ് അപൂര്‍വമായ കൂദാശ നടത്തിയത്. ബൈക്കുകള്‍ കൂടാതെ ട്രാക്ടറുകളും മറ്റു നിരവധി വാഹനങ്ങളും ഫാ മഠത്തിക്കുന്നത്തിന്റെ കൂദാശ ഏറ്റുവാങ്ങാനെത്തി. ശീതകാലത്ത് …
സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റിച്ചു കൊണ്ട് മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി. മെഡിക്കല്‍ പരിശോധക്കായി കുവൈത്ത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേരളത്തിലെ ഏക അംഗീകൃത ഏജന്‍സിയാണ് അടച്ചുപൂട്ടിയത്. ഇതോടെ പരിശോധനക്കായി നഴ്‌സുമാര്‍ക്ക് ഇനി മുംബൈയില്‍ പോകേണ്ടിവരും. കുവൈത്ത് ആസ്ഥാനമായ ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സിയാണു മെഡിക്കല്‍ പരിശോധന …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് കിട്ടാന്‍ കശ്മീര്‍ വിഘടനവാദി നേതാവ് ഗീലാനി ഇന്ത്യക്കാരനാണെന്ന് സത്യപ്രസ്താവന നല്‍കി. പാസ്‌പോര്‍ട്ട് അധികൃതരുടെ മുമ്പില്‍ സത്യപ്രസ്താവന നല്‍കി പുറത്തിറങ്ങിയ ശേഷം നിര്‍ബന്ധം കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു സത്യപ്രസ്താവനക്ക് തയ്യാറായതെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഗീലാനി തന്റെ ബയോമെട്രിക് ഡാറ്റ, വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവ നിയുക്ത കൗണ്ടറില്‍ സമര്‍പ്പിച്ചതായി മേഖലാ പാസ്‌പോര്‍ട്ട് …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 709 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ പീഡനം തടയാന്‍ കര്‍ശന നിയമങ്ങളും നടപടികളുമുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. പോയ വര്‍ഷം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ മുഴുവന്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചു. കൂടിയ അളവില്‍ ഈയവും അജിനോമോട്ടോയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യത്തിനു ഹാനികരമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പദാര്‍ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിനാല്‍ മാഗി നൂഡില്‍സിന്റെ ഉല്‍പാദനം, വിതരണം, വില്‍പന, ഇറക്കുമതി എന്നിവ അടിയന്തരമായി നിര്‍ത്തി വക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ, ഗുണമേന്മാ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. മാഗിയുടെ ഒന്‍പതുതരം …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ക്യാബിന്‍ ക്രൂ അംഗത്തെ ജിദ്ദ വിമാനത്താവളത്തില്‍ കൈയ്യോടെ പിടികൂടി. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമാണ് പിടിയിലായതെന്നാണ് സൂചന. എന്നാല്‍ പിടിക്കപ്പെട്ട ക്യാബിന്‍ ക്രൂവിന്റെ പേരുവിവരങ്ങള്‍ എയര്‍ ഇന്ത്യയോ ജിദ്ദ വിമാനത്താവള അധികൃതരോ പുറത്തു വിട്ടിട്ടില്ല. വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ന്റെ ആഭിമുഖ്യത്തില്‍ ഇറ്റലിയിലെ ബെല്ലാരിയയില്‍ നടന്ന വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. സപ്ത രാമന്‍ നമ്പൂതിരിയാണ് ഫോക് ഡാന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ചരിത്രം കുറിച്ചത്. 31 രാജ്യങ്ങളില്‍ നിന്നുമായി 1600 ഓളം നര്‍ത്തകര്‍ 20 വ്യത്യസ്ത നൃത്ത വിഭാഗങ്ങളിലായി പങ്കെടുക്കുന്ന മത്സരമാണ് വേള്‍ഡ് …
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അനുവാദം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ …