സ്വന്തം ലേഖകന്‍: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്. ജമാ അത്ത് ഉലേമ ഇ ഇസ്ലാമി ഫസല്‍ നേതാവ് മൌലാന ഫസ് ലുര്‍ റഹ്മാനാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. ഭൂകമ്പം, വിലക്കയറ്റം തുടങ്ങി എല്ലാതരം ദുരന്തങ്ങള്‍ക്കും കാരണം സ്ത്രീകളുടെ മര്യാദയില്ലായ്മയാണെന്നും ഫസ് ലുര്‍ റഹ്മാന്‍ ആരോപിച്ചു. സ്ത്രീകള്‍ …
സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് കിഴക്കന്‍ തീരത്ത് വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 590 കിലോമീറ്റര്‍ ആഴത്തിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടോക്കിയോയ്ക്കു കിഴക്ക് ഒഗസവാര ദ്വീപ സമൂഹങ്ങള്‍ക്കു സമീപമുണ്ടായ ചലനത്തില്‍ ജപ്പാന്‍ മുഴുവനും കുലുങ്ങി. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 8.30 നായിരുന്നു ഭൂചലനം. ശാന്ത സമുദ്രത്തിനടിയിലെ പ്രഭവ …
സ്വന്തം ലേഖകന്‍: 2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്. ഇറ്റാലിയന്‍ പത്രമായ കൊറിയറെ ഡെല്ലോ സ്‌പോര്‍ട്‌സാണ് ഒത്തുകളി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇറ്റലിയും സ്‌പെയിനുമായി കൊറിയ കളിച്ച മത്സരങ്ങളാണ് സംശയത്തിന്റെ നിഴലിലെന്ന് പത്രം ആരോപിക്കുന്നു. ഫിഫയുടെ അഴിമതിക്ക് വലിയ തെളിവുകളൊന്നും ആവശ്യമില്ലെന്ന മുഖവുരയോടെ ആരംഭിക്കുന്ന റിപ്പോര്‍ട്ടില്‍ പത്രം പതിമൂന്ന് വര്‍ഷം …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ മതനിന്ദാ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ വംശജനെ യുഎഇയില്‍ തടവ്. രാജ്യത്തിന്റേയും മത വിശ്വാസികളുടേയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് ശിക്ഷ. ഒരു വര്‍ഷത്തേക്കാണ് തടവ് അനുഭവിക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന മതനിന്ദാപരമായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് ആദ്യമായാണ് ഒരാളെ ശിക്ഷിക്കുന്നത്. ശിക്ഷ ലഭിച്ച ഇന്ത്യക്കാരന്റെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ശിക്ഷാ …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി സംഘടനയുടെ അംഗീകാരം പിന്‍വലിച്ചതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ബിആര്‍ അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ (എപിഎസ്‌സി) എന്ന സംഘടനയുടെ അംഗീകാരമാണ് ഐഐടി അധികൃതര്‍ പിന്‍വലിച്ചത്. സംഘടന മോദി സര്‍ക്കാറിനെതിരെ ദളിത് വിദ്യാര്‍ഥികളെ …
സ്വന്തം ലേഖകന്‍: പതിനെട്ടു വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം. സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതിനു പകരമായുള്ള സംവിധാനം പൂര്‍ണമായി നടപ്പാകും വരെ ഇസിഎന്‍ആര്‍ (ഇമിഗ്രേഷന്‍ ചെക് നോട്ട് റിക്വയേഡ്) വ്യവസ്ഥ തുടരണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇതോടെ ഇന്നു മുതല്‍ ഇമിഗ്രേഷന്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും വേരു പടര്‍ത്തുന്നതായി സൂചന നല്‍കിക്കൊണ്ട് സംഘടനക്ക് മലയാളത്തില്‍ ബ്ലൊഗ്. മേയ് 25 ന് തുടങ്ങിയ അന്‍സാറുല്‍ ഖിലാഫ എന്ന ബ്‌ളോഗിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഇരുപതോളം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട് ചെയ്‌തെന്ന കണ്ടെത്തലിന് പുറകെയാണ് ബ്ലോഗിന്റെ വാര്‍ത്ത …
സ്വന്തം ലേഖകന്‍: രാജഭരണം മാറി ജനായത്ത ഭരണം വന്നെങ്കിലും ആചാരങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മൈസൂര്‍ രാജ കുടുംബം തയ്യാറല്ല. ഇരുപത്തിമൂന്നുകാരനായ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ മൈസൂരിന്റെ പുതിയ രാജാവായി അധികാരമേറ്റു. മൈസൂരുവിലെ അംബ വിലാസ് കൊട്ടാരത്തിലാണ് കിരീടധാരണ ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടു കൂടി രാജഭരണം അവസാനിച്ചതിനാല്‍ വൊഡയാര്‍ കുടുംബത്തിലെ തീര്‍ത്തും സ്വകാര്യമായ …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ എട്ട് ദിവസമായി നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഗുജ്ജാറുകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഗുജ്ജാറുകള്‍ സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ ജോലിക്ക് ഗുജ്ജാര്‍ വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ …
സ്വന്തം ലേഖകന്‍: 2017 ലെ ഇന്ത്യയില്‍ വച്ചു നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിനു കൊച്ചി വേദിയാകും. മറ്റു നാലു ഇന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയില്‍ ലോകകപ്പ് നടക്കുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗോവ എന്നിവയാണു മറ്റു വേദികള്‍. അഞ്ചു സ്ഥലങ്ങളിലായി ആറു പ്രാഥമിക ഗ്രൂപ്പ് മല്‍സരങ്ങള്‍ നടത്താനാണ് ഫിഫയുടെ പദ്ധതി. ലോകകപ്പ് വേദിയാകാനുള്ള രണ്ടാമത്തെ കടമ്പയും …