1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്‌ക്വിഡ് ഗെയിം സീരീസ് ഉത്തര കൊ റിയയിൽ എത്തിച്ചയാൾക്ക് വധ ശിക്ഷ; കണ്ടവർക്ക് ജയിൽ!
സ്‌ക്വിഡ് ഗെയിം സീരീസ് ഉത്തര കൊ റിയയിൽ എത്തിച്ചയാൾക്ക് വധ ശിക്ഷ; കണ്ടവർക്ക് ജയിൽ!
സ്വന്തം ലേഖകൻ: വെബ് സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ പകർപ്പ് രാജ്യത്ത് കൊണ്ടുവന്ന് വിതരണം ചെയ്തതിനെതിരെ നടപടിയുമായി ഉത്തരകൊറിയ. സീരീസിന്റെ പതിപ്പ് വിതരണം ചെയ്ത ഒരാളെ വധ ശിക്ഷയ്‌ക്ക് വിധിച്ചു. കൂടാതെ അനധികൃതമായി സ്‌ക്വിഡ് ഗെയിം കണ്ടതിന് ഒരു വിദ്യാർത്ഥിയെ ജീവപര്യന്തം തടവിനും ആറ് പേരെ അഞ്ച് വർഷത്തെ തടവിനുമാണ് ശിക്ഷിച്ചത്. സംഭവത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് …
പത്തു വയസുകാരി സിമോണ തലമുടി കഴുകിയിട്ട് മൂന്ന് വർഷം! കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ
പത്തു വയസുകാരി സിമോണ തലമുടി കഴുകിയിട്ട് മൂന്ന് വർഷം! കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്നു വർഷമായി മുടി കഴുകാത്ത ഒരു കുട്ടിയുടെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വർഷങ്ങളായി കഴുകാത്തതിനാൽ തലമുടി ഏറെ വൃത്തിഹീനമായിരിക്കുകയാണ്. സിമോണ എന്നാണ് കുട്ടിയുടെ പേര്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഒരിക്കൽ പോലും കുട്ടി തലമുടി കഴുകിയിരുന്നില്ലന്നു മാത്രമല്ല, തന്റെ മുടിയിൽ തൊടാനും ആരെയും അനുവദിച്ചിരുന്നില്ല. കഴുകി വൃത്തിയാക്കിയിരുന്നില്ലെങ്കിലും മുടി നീണ്ടു …
സ്വവർഗ്ഗാനുരാഗിയായ സാന്റാക്ളോസ്! വൈറലായി നോർവീജിയൻ ക്രിസ്മസ് പരസ്യം
സ്വവർഗ്ഗാനുരാഗിയായ സാന്റാക്ളോസ്! വൈറലായി നോർവീജിയൻ ക്രിസ്മസ് പരസ്യം
സ്വന്തം ലേഖകൻ: യൂ റോപ്പിൽ ഇനി ക്രിസ്മസ് കാല പരസ്യങ്ങളുടെ കാലം. അതിനിടെ ശ്രദ്ധ നേടുകയാണ് നോർവീജിയൻ ക്രിസ്മസ് പരസ്യം. ക്രിസ്മസ് സമയത്ത് സമ്മാനങ്ങളുമായി എത്തുന്ന കഥാപാത്രം സാന്റാക്ളോസ് തനിക്കിഷ്ടപെട്ട പങ്കാളിയെ കണ്ടെത്തുന്നതാണ് പരസ്യം. ഹാരി എന്ന് പേരുള്ള പുരുഷനാണ് സാന്റാക്ളോസിന്റെ പങ്കാളിയായി പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. നോർവീജിയൻ തപാൽ സേവനമായ പോസ്റ്റെൻ ആണ് പരസ്യത്തിന് പിന്നിൽ. …
രജിസ്ട്രേഷൻ പൂർത്തിയാക്കാ തെ വിദേശത്തേക്ക് മടങ്ങിയ പ്രവാസികൾക്ക് ഓണ്‍ലൈൻ വിവാഹ രജിസ്ട്രേഷൻ
രജിസ്ട്രേഷൻ പൂർത്തിയാക്കാ തെ വിദേശത്തേക്ക് മടങ്ങിയ പ്രവാസികൾക്ക് ഓണ്‍ലൈൻ വിവാഹ രജിസ്ട്രേഷൻ
സ്വന്തം ലേഖകൻ: വിവാഹം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ വിദേശത്തു പോയവര്‍ക്കും വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി. വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവിലെ ‘വിവാഹിതരായി വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കും. ദമ്പതികളില്‍ വിദേശത്തുള്ളയാള്‍ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ …
കുവൈത്തിന് പുറത്തു തുടരുന്ന വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാം
കുവൈത്തിന് പുറത്തു തുടരുന്ന വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാം
സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്ത് 6 മാസത്തിലേറെയായി തുടരുന്ന വിദേശികള്‍ക്കു തങ്ങളുടെ താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള അവസരം തുടരുമെന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു. കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈ വശമുള്ള എല്ലാ വിദേശികള്‍ക്കും താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. …
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ 29 ന്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ 29 ന്
സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്‍റില്‍ അവതരിപ്പിക്കുക. മൂന്ന് കാർഷിക നിയമങ്ങളും …
കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; ആദ്യ റിപ്പോർട്ട് തിരുത്തി ലാൻസെറ്റ്
കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; ആദ്യ റിപ്പോർട്ട് തിരുത്തി ലാൻസെറ്റ്
സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയ‌േ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ …
ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ജോക്കർ മാൽവെയർ വീണ്ടും; ഈ 15 ആപ്പുകൾ ഉടൻ ഒഴിവാക്കുക!
ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ജോക്കർ മാൽവെയർ വീണ്ടും; ഈ 15 ആപ്പുകൾ ഉടൻ ഒഴിവാക്കുക!
സ്വന്തം ലേഖകൻ: ജോക്കർ മാൽവെയറിന്റെ ആക്രമണത്തിൽ വീണ്ടും പെട്ടിരിക്കുകയാണ് സൈബർ ലോകം. ഇത്തവണ ആൻഡ്രോയിഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളെയാണ് മാൽവെയർ പിടികൂടിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പും ജോക്കർ മാൽവെയർ ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്‌റ്റോർ ആപ്ലിക്കേഷനുകൾ നീക്കിയിരുന്നു. ഫോണുപയോക്താക്കളുടെ …
കോവിഡ് വാക്സിനേഷൻ തുണച്ചു; ഇന്ത്യയുടെ ജിഡിപി 2022ൽ 9.1% വളരുമെന്ന് ഗോൾഡ്മാൻ സാക്‌സ്
കോവിഡ് വാക്സിനേഷൻ തുണച്ചു; ഇന്ത്യയുടെ ജിഡിപി 2022ൽ 9.1% വളരുമെന്ന് ഗോൾഡ്മാൻ സാക്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി 2022ൽ 9.1 ശതമാനമായി ഉയരുമെന്ന് ഗോൾഡ്മാൻ സാക്‌സ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ വളർച്ച നേടുമെന്നാണ് വാൾസ്ട്രീറ്റ് ബ്രോക്കറേജ് ഗോൾഡ്മാൻ സാക്‌സ് കണക്കാക്കുന്നത്. 2020 ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുത്തനെ ഏഴ് ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ വലിയതോതിലുളള തിരിച്ചുവരവാണ് ഇന്ത്യൻ വിപണിയിൽ പിന്നീട് ദൃശ്യമായത്. ഗോൾഡ്മാൻ സാക്‌സിന്റെ …
“സിനിമയും നാടകവും മറന്നേക്കൂ!“ അഫ്ഗാൻ സ്ത്രീകൾക്ക് പുതിയ വിലക്കുമായി താലിബാൻ
“സിനിമയും നാടകവും മറന്നേക്കൂ!“ അഫ്ഗാൻ സ്ത്രീകൾക്ക് പുതിയ വിലക്കുമായി താലിബാൻ
സ്വന്തം ലേഖകൻ: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകളോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം …