സ്വന്തം ലേഖകന്‍: കാമുകിയോടൊപ്പം ഫോട്ടോയെടുക്കാനായി ലോകം ചുറ്റുന്ന കാമുകന്‍ ഇന്ത്യയിലെത്തി. റഷ്യക്കാരനായ ഫോട്ടോഗ്രാഫര്‍ മൊറാദ് ഒസ്മാനാണ് കാമുകി നതാലി സക്കറോവയോടൊപ്പം ഇന്ത്യയിലെത്തിയത്. ഫോളോ മീ എന്ന ഇന്‍സ്റ്റാഗ്രാം ഫോട്ടോ പരമ്പരയിലൂടെ ലോകപ്രശസ്തനാണ് മൊറാദ്. ലോകത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം തന്നെ ഇരുവരും സന്ദര്‍ശിച്ചു കഴിഞ്ഞു. ചെല്ലുന്നിടത്തെല്ലാം മനോഹരമായ പശ്ചാത്തലങ്ങളില്‍ നതാലിയെ ഫോട്ടോയെടുക്കുകയാണ് മൊറാദിന്റെ രീതി. എല്ലാ ഫോട്ടോകളും …
സ്വന്തം ലേഖകന്‍: മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ അഞ്ചു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് പേര്‍ക്കാണ് കോടതി എട്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലാണ് വിധി. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ അധികാര വടംവലി ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൃത്യസമയത്ത് സന്ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിന് ഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും …
സ്വന്തം ലേഖകന്‍: ടെന്‍ഡര്‍ നടപടികളുടെ ചുവപ്പു നാടകളില്‍ കുരുങ്ങി ശ്വാസം മുട്ടിയിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പുതുജീവന്‍. പ്രമുഖ തുറമുഖ നിര്‍മ്മാതാക്കളായ അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുക്കും. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിനാണ് തുറമുഖത്തിന്റെ നിര്‍മ്മാണ ചുമതല. കമ്പനിയുടെ ബിഡ് അംഗീകരിക്കണമെന്ന് വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ചീഫ് …
സ്വന്തം ലേഖകന്‍: വിസയില്ലാതെ 34 യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍നം നടത്താന്‍ ആവശ്യമായ ഷെങ്കണ്‍ വിസയില്‍ നിന്ന് യുഎഇയെ ഒഴിവാക്കി. യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇനി മുതല്‍ ഷെങ്കണ്‍ വിസ എടുക്കാതെ തന്നെ 34 യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യാം. യുഎഇ നയതന്ത്ര തലത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായാണ് ഈ തീരുമാനം കരുതപ്പെടുന്നത്. ബുധനാഴ്ച ബ്രസല്‍സിലെ യൂറോപ്യന്‍ യൂനിയന്‍ …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ വില്യം രാജകുമാരനും രാജകുമാരി കേറ്റിനും പെണ്‍കുഞ്ഞ് പിറന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ കൊച്ച് കുഞ്ഞുങ്ങള്‍ക്ക് ഫ്രീ ഫ്‌ളൈറ്റ് നല്‍കുന്നു. മെയ് 6 മുതല്‍ 17 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ ഇന്‍ഫന്റ് വിഭാഗത്തില്‍ പെടുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ ആനുകൂല്യം. ഇന്ത്യയില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുബങ്ങളിലെ കുഞ്ഞുങ്ങളെ ലക്ഷ്യം …
സ്വന്തം ലേഖകന്‍: അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന 911 നമ്പറിനു പകരം പിസ ഓര്‍ഡര്‍ ചെയ്ത് ജീവന്‍ രക്ഷിച്ച കഥ കേട്ട് അന്തംവിട്ടിരിപ്പാണ് ഫ്‌ലോറിഡക്കാര്‍. ചെറില്‍ ട്രെഡ്‌വേ എന്ന യുവതിയാണ് കാമുകന്റെ കത്തിയുടെ മുനമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പിസ ഓര്‍ഡര്‍ ചെയ്തത്. പിസ ഓര്‍ഡര്‍ ചെയ്യാനുള്ള സന്ദേശത്തില്‍ തന്നെ രക്ഷിക്കാനുള്ള രഹസ്യ കുറിപ്പും എഴുതി ചേര്‍ക്കുകയായിരുന്നു ചെറില്‍. …
സ്വന്തം ലേഖകന്‍: വാഹനാപകട കേസില്‍ മുംബൈ കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചോടെ വെള്ളത്തിലാവുക ബോളിവുഡിന്റെ 250 കോടിയിലേറെ രൂപ. എന്നാല്‍, 2017 വരെ ഏതാണ്ട് 600 കോടിയുടെ സിനിമകള്‍ക്കാണ് സല്‍മാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം രണ്ട് സിനിമകളാണ് സല്‍മാന്റേതായി പുറത്തിറങ്ങാനുള്ളത്. സൂരജ് ബാര്‍ജത്യ സംവിധാനം ചെയ്യുന്ന …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ സംഘം കൊച്ചിയിലും കോട്ടയത്തും മുംബൈയിലുമായി ഒമ്പത് സ്വകാര്യാ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഓഫീസുകളില്‍ റെയ്ഡ് നടത്തി. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ പ്രധാന കണ്ണി മാത്യു ഇന്റര്‍നാഷനലിന്റെ ഓഫീസുകളിലും ഏജന്‍സി ഉടമ കെജെ മാത്യുവിന്റെ അമ്പലപ്പുഴയിലെയും മുംബൈയിലെയും വസതികളിലും പരിശോധന നടന്നു. …
സ്വന്തം ലേഖകന്‍: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കണ്ണൂര്‍ വിമാനത്താവളത്തിന് ചിറകു മുളക്കുന്നു. വിമാനത്താവള വികസനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 236 കോടി രൂപയുടെ ആദ്യ ഗഡുവാണിത്. അതോറിറ്റിയില്‍ നിന്നുള്ള മുഴുവന്‍ തുകയും എത്രയും വേഗം ലഭ്യമാക്കണമെന്നു ഗ്രീന്‍ഫീല്‍ഡ് …