സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ അധ്യാപകര്‍ നടത്തിയിരുന്ന വേശ്യാലയം കണ്ടെത്തി. പോലീസ് പരിശോധനയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടത്തിപ്പുകാരില്‍ ഒരാള്‍ അസിസ്റ്റന്റ് പ്രൊഫസറാണ്, മറ്റൊരാള്‍ അധ്യാപികയും. ഹൈദാരാബാദിലെ ചൈതന്യ പുരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 15,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും പിടികൂടി. ഒപ്പം സംഘത്തിന്റെ പിടിയിലായിരുന്ന ഐടി പ്രൊഫഷണലായ 23 മൂന്നുകാരിയെ രക്ഷപ്പെടുത്തുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള എല്ലാ സ്വത്തുവകകളും ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി. മുന്‍ സിഎജി വിനോദ് റായി തന്നെ ഓഡിറ്റിംഗ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രവളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശിവസേനയുടെ ഓഫീസ് മാറ്റണമെന്ന ആവശ്യത്തില്‍ രണ്ട് മാസത്തിനകം മറുപടി നല്‍കണം. കേസ് ജൂലൈ 25 ന് വീണ്ടും പരിഗണിക്കും. ക്ഷേത്രം സ്വത്ത് …
സ്വന്തം ലേഖകന്‍: തൊഴിലാളിയുടെ സമ്മതില്ലാതെ വിസ റദ്ദാക്കാന്‍ പാടില്ലെന്നു യുഎഇ തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. തൊഴില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തിലാണു തൊഴിലാളിയുടെ സമ്മതമില്ലാതെ വീസ റദ്ദാക്കാന്‍ അപേക്ഷ നല്‍കുന്ന തൊഴിലുടമകള്‍ക്ക് തിരിച്ചടിയാണ് മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. രണ്ടു ദിവസം ജോലിയില്‍ നിന്നു അവധിയെടുത്ത ഒരാളുടെ വീസ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ദുബായ് മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം …
കേരളത്തിലെ ബാറുകള്‍ പൂട്ടിയപ്പോള്‍ ശരിക്കും ‘പെട്ടു’ പോയത് സദാചാര കുടിയന്മാരാണ് എന്നതാണ് സത്യം.ബിവറേജസിനു മുന്‍പില്‍ ക്യൂ നിന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ കഴിയാത്ത ഇവര്‍ ആശ്രയിച്ചിരുന്നത് ബാറുകളിലെ അരണ്ട വെളിച്ചത്തിന്‍ കീഴിലുള്ള ഏതാനും പെഗ്ഗുകളായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ബാറു കള്‍ക്ക് പൂട്ട് വീണതോടെ കുരുക്കിലായ ഇവരുടെ മുന്‍പില്‍ പുതിയ വഴി തുറന്നുകൊണ്ട് ഒരു പറ്റം ബംഗാളികള്‍ കേരളത്തിലേക്ക് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി. അമേരിക്കയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ ലെവി ചാള്‍സ് റിയര്‍ഡണാണ് കാസ്‌കേഡ് കൗണ്ടി ക്രൈം സ്റ്റോപ്പറിന്റെ ഫേസ്ബുക്ക് പേജിലിട്ട സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച് കുടുങ്ങിയത്. ഒരു പേഴ്‌സും ചില ചെക്കുകളും അടിച്ചു മാറ്റിയതിനായിരുന്നു ലെവി നോട്ടപ്പുള്ളിയായത്. അതില്‍ …
സ്വന്തം ലേഖകന്‍: പേന, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍, വാച്ച്, കൂടിപ്പോയാല്‍ ഒരു ലാപ്‌ടോപ്പ്. ശിഷ്യര്‍ ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ സൗദിയിലെ അറബിക് അധ്യാപകന്‍ ഇതെല്ലാമാണ്. എന്നാല്‍ മുന്‍ ശിഷ്യന്മാര്‍ അധ്യാപകന്റെ സമര്‍പ്പണത്തിനും സ്‌നേഹത്തിനും പകരമായി നല്‍കിയത് 2015 മോഡല്‍ ഫോര്‍ഡ് എക്‌സ്‌പെഡിഷന്‍ എസ്‌യുവി. സൗദിയിലെ ബുറായ്ദായിലുള്ള കിംഗ് അബ്ദുള്‍ അസീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടപടികള്‍ താളം തെറ്റുന്നു. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക, ഒഡേപെക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സമയം വേണമെന്ന് നോര്‍ക്ക മന്ത്രി കെസി ജോസഫ് പറഞ്ഞു. അതുവരെ നഴ്‌സുമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഉത്തരവില്‍ ഇളവ് വരുത്തണമെന്ന് കെസി ജോസഫ് വിദേശകാര്യ മന്ത്രാലയത്തോട് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 9.1 കിലോമീറ്ററാണ്. രാജ്യത്തെ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും നീളം കൂടിയതായതിനാല്‍ ഈ വര്‍ഷം അവസാനത്തോടു കൂടി പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. 9.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദോല, സാദിയ പാലത്തിന്റെ നിര്‍മാണത്തിന് 867 കോടിയാണ് ചെലവെന്ന് …
സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശി കണ്ണന്‍, വീരമണി (ഈശ്വര്‍) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. തീവ്രവാദി സംഘത്തെ പിടികൂടിയ വിവരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ആന്ധ്രയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് രൂപേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടികൂടിയവരെ …
സ്വന്തം ലേഖകന്‍: അല്‍ ഖ്വയിദ വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പരാമര്‍ശം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ആഗോള തലത്തില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്ന് വീഡിയോയില്‍ പറയുന്നു. മെയ് രണ്ടിന് അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ഘടകം പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി മോദിക്കെതിരായ പരാമര്‍ശമുള്ളത്. തീവ്രവാദ സംഘടനകളുടെ …