സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് അടുത്ത മാസം രണ്ടു വർഷം തികയാനിരിക്കുകയാണ്. 2019 ഡിസംബറിലായിരുന്നു ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് പടർന്നുപിടിക്കുന്നത്. എന്നാൽ, ഒരു അക്കൗണ്ടന്റ് ആയിരുന്നു ആദ്യത്തെ കോവിഡ് രോഗി എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാൽ, വൈറസ് ഉത്ഭവത്തെക്കുറിച്ചുള്ള പുതിയൊരു പഠനം വ്യക്തമാക്കുന്നത് വുഹാനിലെ ഒരു മാർക്കറ്റിൽനിന്നുള്ള മത്സ്യവ്യാപാരിക്കാണ് ആദ്യമായി …
സ്വന്തം ലേഖകൻ: കൊറോണ ഭീതിയൊഴിഞ്ഞ ഒരു ലോകത്തെ സ്വപ്‌നം കാണുകയാണ് ഓരോ മനുഷ്യരും. കൊറോണ ജീവിതത്തിന്റെ ഭാഗമായെങ്കിലും മാസ്‌ക്കും സാനിറ്റൈസറും ഒന്നുമില്ലാത്ത ആ പഴയ ജീവിതം ഓരോരുത്തരുടേയും സ്വപ്‌നമാണ്. എന്നാലിപ്പോഴിതാ ആശങ്കപ്പെടുത്തുന്ന ഒരു പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ പുതിയ കൊറോണ വൈറസ് ഉത്ഭവിക്കുമെന്നാണ് പഠനം. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. സർവ്വകലാശാലയിലെ ഒരുകൂട്ടം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു മാസത്തിനിടെ 120 പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്. എന്ത് കൊണ്ടാണ് ആത്മഹത്യ വര്‍ധിക്കുന്നതെന്ന് പഠനം നടത്തുമെന്നു ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു. 2020 ല്‍ 90 ആത്മഹത്യകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം പത്തുമാസത്തിനുള്ളില്‍ തന്നെ ഇത് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണെങ്കിലും കോവിഡ് കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ രാജ്യം ചൈനയാണ്. യുഎസ് ഉൾപ്പെടെയുള്ള അതിസമ്പന്ന രാജ്യങ്ങളേപ്പോലും കോവിഡ് പ്രതിസന്ധി ഉലച്ചു. സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിലായിരുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് പലതിനും അടിപതറി. ഏറ്റവും വേഗത്തിൽ വളര്‍ന്നു കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥകൾ പലതും പിന്നോട്ട് പോയി. അപ്പോഴും വളര്‍ച്ച തുടര്‍ന്ന് ചൈന. …
സ്വന്തം ലേഖകൻ: വഴിയായ വഴിയെല്ലാം ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ ക്രിസ്മസ് ദ്വീപിൽ. വീടിന്റെയും ഓഫീസിന്റെയും വാതിലുകളിൽ വരെ ഞണ്ടുകൾ. അക്ഷരാർത്ഥത്തിൽ ദ്വീപിനെ തന്നെ നിശ്ചലമാക്കിക്കളഞ്ഞു അവ. പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലാണ് ഈ അപൂർവ്വ പ്രതിഭാസം. വർഷാവസാനം കാട്ടിൽ നിന്ന് സമുദ്രതീരത്തേക്കുള്ള ഞണ്ടുകളുടെ കുടിയേറ്റമാണ് ക്രിസ്മസ് ദ്വീപില്‍ നടക്കുന്നത്. നൂറും ആയിരവുമല്ല, അഞ്ചു കോടി …
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയത് 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കോവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറി. കൊറോണ വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യതയില്ലെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ആദ്യ ധാരണ. ലോകാരോഗ്യ സംഘടനയ്ക്കു …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം എക്‌സ്പ്രസ് വേയില്‍ സുരക്ഷിതമായി പറന്നിറങ്ങി. ഉത്തര്‍പ്രദേശിലെ പുര്‍വഞ്ചാല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ആയിരുന്നു ഇത്. പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു. ലക്‌നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റര്‍മുള്ള പുര്‍വഞ്ചാല്‍ …
സ്വന്തം ലേഖകൻ: വിമാന യാത്രയിൽ വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടാൻ ഇത്തിഹാദ് എയർവെയ്സ് അനുമതി നൽകി. വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. മൃഗങ്ങളുടെ രേഖകൾ ചെക്ക് ഇൻ സമയത്തു നൽകണം. 6 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരു വളർത്തുമൃഗത്തിന് ശരാശരി 550 ദിർഹം (11132 രൂപ), 6 മണിക്കൂറിൽ കൂടുതലുള്ള യാത്രയ്ക്ക് …
സ്വന്തം ലേഖകൻ: ടെക് ലോകത്ത് ഏറെ ചർച്ചയായി മാറിയതായിരുന്നു ഫേസ്ബുക്കിന്റെ ‘മെറ്റ’യിലേക്കുള്ള റീബ്രാൻഡിങ്. വെര്‍ച്വല്‍ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്‍റര്‍നെറ്റ് എന്നറിയപ്പെടുന്ന ‘മെറ്റാവേഴ്സി’ൽ നിന്നുമായിരുന്നു മാർക്ക് സുക്കർബർഗ് ‘മെറ്റ’ എന്ന വാക്ക് കടമെടുത്തത്. മെറ്റാവേഴ്സ് എന്ന പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കാനുള്ള പദ്ധതിയിലാണിപ്പോൾ അദ്ദേഹം. സമൂഹ മാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്സിലാണെന്നാണ് സുക്കർബർഗ് പറയുന്നത്. അത് മുന്നിൽ കണ്ടുകൊണ്ട് …
സ്വന്തം ലേഖകൻ: വാട്‌സാപ്പിലെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാനാകുമെന്ന കാര്യം കൂടുതല്‍ ക്രമീകരിക്കാനായേക്കും എന്നതടക്കം വാട്‌സാപ്പിലേക്ക് അഞ്ചിലേറെ പുതിയ ഫീച്ചറുകള്‍ എത്തിയേക്കുമെന്ന് അവകാശവാദം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ ഉപ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ്. ഈ ഫീച്ചറിന്റെ പേര് കമ്യൂണിറ്റീസ് എന്നായിരിക്കാം. വാബീറ്റാഇന്‍ഫോ വെബ്‌സൈറ്റാണ് പുതിയ വിവരങ്ങളുമായി …