1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം, പട്ടികയില്‍ ഏഴു മലയാളികള്‍
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം, പട്ടികയില്‍ ഏഴു മലയാളികള്‍
സ്വന്തം ലേഖകന്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ ഏഴു മലയാളികള്‍. കേരളത്തില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും ഡോക്ടര്‍മാരും അടക്കമുള്ളവരാണ് ആദായനികുതി വകുപ്പിന്റെ കള്ളപ്പണ പട്ടികയില്‍ സ്ഥാനം പിടിച്ചതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം 121 കേസുകളാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കണക്കില്‍പെടാത്ത 4479 കോടി രൂപയാണ് ജനീവയിലെ എച്ച്എസ്ബിസി ബാങ്കടക്കമുള്ള പലയിടങ്ങളിലായി …
ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്ന സംഭവം, നടപടിയില്ലാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് കുടുംബം
ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്ന സംഭവം, നടപടിയില്ലാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് കുടുംബം
സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്? ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം വിസമ്മതിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയും പെണ്‍കുട്ടിയുടെ …
ഭഗവാന്‍ കൃഷ്ണന്‍ പോലീസ് കസ്റ്റഡിയില്‍, ഒരു ലക്ഷം രൂപ കെട്ടിവച്ച് നാട്ടുകാര്‍ പുറത്തിറക്കി
ഭഗവാന്‍ കൃഷ്ണന്‍ പോലീസ് കസ്റ്റഡിയില്‍, ഒരു ലക്ഷം രൂപ കെട്ടിവച്ച് നാട്ടുകാര്‍ പുറത്തിറക്കി
സ്വന്തം ലേഖകന്‍: ദൈവങ്ങള്‍ക്കും കഷ്ടകാലം വരുമെന്ന് പറയുന്നത് വെറുതെയല്ല. പോലീസ് കസ്റ്റഡിയിലായ ഭഗവാന്‍ കൃഷ്ണനെ രക്ഷിക്കാന്‍ നാട്ടുകാര്‍ വേണ്ടി വന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെച്ചാണ് ഭഗവാനെ വിശ്വാസികള്‍ പുറത്തിറക്കിയത്. 18 ദിവസം ഫത്തേപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോംഗ് റൂമില്‍ കഴിഞ്ഞ കൃഷ്ണനെ ചൊവ്വാഴ്ചയാണ് നാട്ടുകാരും വിശ്വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ശിവ്‌രാജ്പൂര്‍ ഗ്രാമത്തിലെ ഗിരിധര്‍ …
57 നിലയുള്ള കെട്ടിടം പണിയാന്‍ ചൈനക്കാര്‍ക്ക് വേണ്ടത് വെറും 19 ദിവസം
57 നിലയുള്ള കെട്ടിടം പണിയാന്‍ ചൈനക്കാര്‍ക്ക് വേണ്ടത് വെറും 19 ദിവസം
സ്വന്തം ലേഖകന്‍: 57 നിലയുള്ള കൂറ്റന്‍ കെട്ടിടം വെറും 19 ദിവസം കൊണ്ട് തീര്‍ത്ത് ചൈനക്കാര്‍ ലോക റെക്കോര്‍ഡിന് ഉടമകളായി. ലോകത്തിലെ ഏറ്റവും വേഗതയുള്ള നിര്‍മ്മാണ കമ്പനി തങ്ങളാണെന്നാണ് ചൈനീസ് കമ്പനിയുടെ വാദം. ദി ബ്രോഡ് സസ്‌റ്റൈനബിള്‍ ബില്‍ഡിംഗ് കമ്പനിയാണ് മിന്നല്‍ വേഗത്തില്‍ പണി തീര്‍ത്ത് ലോകത്തെ ഞെട്ടിച്ചത്. അതും ഗ്ലാസും ഇരുമ്പും എല്ലാം ചേര്‍ത്തുണ്ടാക്കിയ …
കമലഹാസന്‍ ചിത്രമായ ഉത്തമ വില്ലന്‍ വീണ്ടും കുരുക്കില്‍, ഇന്നത്തെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കി
കമലഹാസന്‍ ചിത്രമായ ഉത്തമ വില്ലന്‍ വീണ്ടും കുരുക്കില്‍, ഇന്നത്തെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഉത്തമ വില്ലനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം റിലീസ് ചെയ്യുന്ന ഇന്ന് കേരളമുള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ആദ്യ പ്രദര്‍ശനം റദ്ദാക്കി. എന്നാല്‍ റദ്ദാക്കാനുള്ള കാരണമെന്തെന്ന് ഔദ്യോഗിക വിശദീകരനം നല്‍കാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ തയ്യാറായില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ചില ഫിനാഷ്യര്‍മാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ …
മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസ്, 13 പേര്‍ കുറ്റക്കാര്‍, 18 പേരെ വെറുതെ വിട്ടു
മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസ്, 13 പേര്‍ കുറ്റക്കാര്‍, 18 പേരെ വെറുതെ വിട്ടു
സ്വന്തം ലേഖകന്‍: മതനിന്ദ നടത്തിയെന്ന് ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്നു കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ മേയ് അഞ്ചിന് പ്രഖ്യാപിക്കും. 18 പേരെ വെറുതെ വിട്ടിട്ടുമുണ്ട്. ഭീകരവാദം, ആളുകളെ സംഘടിപ്പിക്കല്‍, ഗൂഢാലോചന, വധശ്രമം, അന്യായമായ സംഘംചേരല്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് …
മലയാളി എഴുത്തുകാരന് റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്‌കാരം
മലയാളി എഴുത്തുകാരന് റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്‌കാരം
സ്വന്തം ലേഖകന്‍: മലയാളി എഴുത്തുകാരന് ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ നോവലിനുള്ള റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്‌കാരം. അനീസ് സലീമിന്റെ ദി ബ്ലൈന്റ് ലേഡീസ് ഡിന്‍ഡന്റ്‌സ് എന്ന ഇംഗ്ലീഷ് നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും, ശില്പവും, പ്രശ്‌സ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വര്‍ക്കല സ്വദേശിയായ അനീസ് പരസ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതുവരെ നാലു …
വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ല,കേന്ദ്ര മന്ത്രി
വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ല,കേന്ദ്ര മന്ത്രി
സ്വന്തം ലേഖകന്‍: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയില്‍ വിവാഹം പവിത്രമായ ബന്ധമാണെന്നും അതുകൊണ്ട് തന്നെ വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമായി കാണാനാവില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാര്‍ഥിഭായി ചൗധരി രാജ്യസഭയെ അറിയിച്ചത്. ഡിഎംകെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ 75 ശമതാനം …
കരിപ്പൂരില്‍ നിന്നും ജിദ്ദ, റിയാദ് സെക്ടറിലേക്കുള്ള വിമാനങ്ങള്‍ ഇന്നത്തോടെ താത്ക്കാലികമായി നിര്‍ത്തി
കരിപ്പൂരില്‍ നിന്നും ജിദ്ദ, റിയാദ് സെക്ടറിലേക്കുള്ള വിമാനങ്ങള്‍ ഇന്നത്തോടെ താത്ക്കാലികമായി നിര്‍ത്തി
സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്നത്തോടെ താത്കാലികമായി നിര്‍ത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്. കോഴിക്കോട് നിന്ന് ആ!ഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകള്‍ നടത്തിയ ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ കൊച്ചിയിലേക്ക് …
മുസ്ലീം വിദ്യാര്‍ഥിനിയുടെ പാവാട, ഫ്രഞ്ച് സ്‌കൂള്‍ പുലിവാലു പിടിക്കുന്നു
മുസ്ലീം വിദ്യാര്‍ഥിനിയുടെ പാവാട, ഫ്രഞ്ച് സ്‌കൂള്‍ പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: ഒരു സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പാവാട പ്രശ്‌നത്തില്‍ പുലിവാലു പിടിക്കുകയാണ് വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ സെക്കന്ററി സ്‌കൂള്‍. കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടു തവണ വിദ്യാര്‍ഥിനിയെ പാവാട ശരിയല്ലെന്ന കാരണത്താല്‍ വീട്ടിലേക്ക് മടക്കി അയച്ചതാണ് വിവാദമായത്. വിദ്യാര്‍ഥിനി ധരിച്ച പാവാട, അവരുടെ ഇസ്ലാം മത വിശ്വാസത്തിന്റെ പ്രകടനപരത ലക്ഷ്യം വച്ചാണെന്ന് ആരോപിച്ചായിരുന്നു സ്‌കൂള്‍ അധികൃതരുടെ നടപടി. …