1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ ഒക്ടോബര്‍ മൂന്നിന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
യുഎഇയില്‍ ഒക്ടോബര്‍ മൂന്നിന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഒക്ടോബര്‍ മൂന്നിന്? പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതിയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലേയും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സഭയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. ഇത്തവണ ബാലറ്റ് പേപ്പര്‍ പൂര്‍ണമായും ഒ!ഴിവാക്കി …
പഞ്ചാബില്‍ ഓടുന്ന ബസിനുള്ളില്‍ ഡല്‍ഹി മോഡല്‍ ബലാത്സംഗ ശ്രമം, പെണ്‍കുട്ടി മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍
പഞ്ചാബില്‍ ഓടുന്ന ബസിനുള്ളില്‍ ഡല്‍ഹി മോഡല്‍ ബലാത്സംഗ ശ്രമം, പെണ്‍കുട്ടി മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ഓടുന്ന ബസിനുള്ളില്‍ ഡല്‍ഹി മോഡല്‍ ബലാത്സംഗ ശ്രമം. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മ ചികില്‍സയിലാണ്. ഇന്നലെയാണ് പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ അമ്മയേയും മകളെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. ആക്രമികളെ എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയേയും മകളെയും ബസിന് പുറത്തേക്കെറിയുകയായിരുന്നു. മോഗയില്‍ നിന്ന് ഗുര്‍ദ്വാരയിലേക്ക് പോകുകയായിരുന്നു അമ്മയും മകളും …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും, സ്വത്ത് കണ്ടുകെട്ടാനും ശുപാര്‍ശ
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും, സ്വത്ത് കണ്ടുകെട്ടാനും ശുപാര്‍ശ
സ്വന്തം ലേഖകന്‍: മെയ് ഒന്നു മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കുന്നതിന് പിന്നാലെ സ്വകാര്യ റിക്രൂട്ടിങ്ങ് ഏകന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് അറിയിച്ചു. 1983 ലെ എമിഗ്രേഷന്‍ നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സാണ് റദ്ദാക്കുക. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ കരിമ്പട്ടികയിലുള്ള ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് …
പമേല ആന്‍ഡേഴ്‌സണും ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ ആനകളും തമ്മിലെന്ത്? സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ചോദിക്കുന്നു
പമേല ആന്‍ഡേഴ്‌സണും ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ ആനകളും തമ്മിലെന്ത്?  സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ചോദിക്കുന്നു
സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് പകരമായി കൃത്രിമ ആനകളെ എഴുന്നള്ളിച്ചുകൂടേയെന്ന് ആരാഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹോളിവുഡ് താരം പമേല ആന്‍ഡേഴ്‌സന്റെ ഇമെയില്‍ സന്ദേശം. കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ തൃശ്ശൂര്‍ പൂരത്തിന് 30 കൃത്രിമ ആനകളെ എത്തിക്കാമെന്നാണ് പമേല ആന്‍ഡേഴ്‌സന്റെ വാഗ്ദാനം. തൃശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കേരള സര്‍ക്കാരിന് …
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസ്, പിറന്നാള്‍ സമ്മാനമായി 50 പേര്‍ക്ക് സൗജന്യ യാത്രയും 30 കിലോ ബാഗേജും
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസ്, പിറന്നാള്‍ സമ്മാനമായി 50 പേര്‍ക്ക് സൗജന്യ യാത്രയും 30 കിലോ ബാഗേജും
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ചെലവു കുറഞ്ഞ ആകാശ യാത്രയെന്ന സൗകര്യം അവതരിപ്പിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസു തികയുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 ഭാഗ്യവാന്മാര്‍ക്ക് കമ്പനി സൗജന്യ ടിക്കറ്റുകള്‍ സമ്മാനിക്കും. ബുധനാഴ്ച മുതല്‍ മെയ് എട്ട് വരെയുള്ള സമയത്ത് യാത്ര ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 50 ഭാഗ്യവാന്മാരെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ വിമാനയാത്രക്കിടയില്‍ …
അധികൃതരെ കൊണ്ട് റോഡിലെ കുഴിയടപ്പിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയ വിരുതന്റെ കഥ
അധികൃതരെ കൊണ്ട് റോഡിലെ കുഴിയടപ്പിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയ വിരുതന്റെ കഥ
സ്വന്തം ലേഖകന്‍: അധികൃതര്‍ക്ക് റോഡിലെ കുഴിയോടുള്ള അനാസ്ഥ കേരളത്തിലെ മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. അങ്ങു ബ്രിട്ടനിലും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ. മലയാളികളെപ്പോലെ തന്നെ ബ്രിട്ടീഷുകാരും ചാടിയും കുലുങ്ങിയും കുഴികളിലൂടെ വണ്ടിയോടിക്കുന്നു. എന്നാല്‍ വാന്‍ക്‌സി എന്ന് സ്വയം വിളിക്കുന്ന വിരുതന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ റാംസ്‌ബോം പട്ടണത്തിലെ അധികൃതരെക്കൊണ്ട് റോഡിലെ കുഴികള്‍ അടപ്പിക്കാന്‍ വാന്‍ക്‌സി …
മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികള്‍ അടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി
മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികള്‍ അടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി
സ്വന്തം ലേഖകന്‍: രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള പ്രതിഷേധങ്ങളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികളടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി. വധശിക്ഷയുടെ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്നു പുലര്‍ച്ച ഫയറിംഗ് സ്‌ക്വാഡ് ശിക്ഷ നടപ്പാക്കിയതായി വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു ഒരു ഫിലിപ്പിനോ …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചു, ഏപ്രില്‍ 30 നു മുമ്പ് പരമാവധി പണം തട്ടാന്‍ നീക്കം
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചു, ഏപ്രില്‍ 30 നു മുമ്പ് പരമാവധി പണം തട്ടാന്‍ നീക്കം
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. കുവൈത്തിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാറെടുത്തിരുന്ന ഏജന്‍സി ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. കൊച്ചി മരടിലുള്ള ഏജന്‍സി ഓഫീസില്‍ നിന്ന് പണം പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ആദായനികുതി വകുപ്പ് കൈയ്യോടെ പിടികൂടിയത്. പണം കൊണ്ടുപോകാനെത്തിയ കാറും ഡ്രൈവറും …
ഉലകം ചുറ്റുന്ന മലയാളി ദമ്പതികള്‍ അമേരിക്കയും കീഴ്ടടക്കി
ഉലകം ചുറ്റുന്ന മലയാളി ദമ്പതികള്‍ അമേരിക്കയും കീഴ്ടടക്കി
സ്വന്തം ലേഖകന്‍: സഞ്ചാരം മലയാളികള്‍ക്ക് പുത്തരിയല്ലെങ്കിലും ഇതുപോലുള്ള രണ്ടു സഞ്ചാരികളെ മലയാളിളെന്നല്ല, ലോകം തന്നെ ആദ്യമായി കാണുകയായിരിക്കും. ഒരു കൊച്ചു ചായക്കട നടത്തി ഉപജീവനം കഴിക്കുന്ന ദമ്പതികളായ വിജയനും മോഹനയും ലോക സഞ്ചാരം നടത്തിയ കഥ ആരേയും ആവേശം കൊള്ളിക്കും. കഴിഞ്ഞ 40 വര്‍ഷമായി ചായക്കട നടത്തുകയാണ് വിജയന്‍. എന്നാല്‍ പരിമിതമായ വരുമാനം കൊണ്ട് വിജയനും …
വിദേശ സംഭാവന, ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി
വിദേശ സംഭാവന, ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച കണക്ക് ഹാജരാക്കാത്ത 8,975 എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. നേരത്തെ വിദേശ സംഘടനകളായ ഫോര്‍ഡ് ഫൗണ്ടേഷനെതിരേയും ഗ്രീന്‍പീസിനെതിരേയും കേന്ദ്രം നടപടിയെടുത്തിരുന്നു. രണ്ടു സംഘടനകളുടേയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ …