1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, നോര്‍ക്കയുടെ ജാഗ്രതാ മുന്നറിയിപ്പ്
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, നോര്‍ക്കയുടെ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ തട്ടിപ്പുകള്‍ വ്യാപകമായതോടെ വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം നല്‍കിയുള്ള അറിയിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്കയുടെ മുന്നറിയിപ്പ്. മേയ് ഒന്നു മുതല്‍ വിദേശ നഴ്‌സിങ് റിക്രൂട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കെ, ചില സ്വകാര്യ ഏജന്‍സികള്‍ ഇപ്പോഴും റിക്രൂട്ടമെന്റ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഉദ്യോഗാര്‍ഥികളില്‍ നിന്നും 25 ലക്ഷം …
ഓണത്തിനിടെ പുട്ടുകച്ചവടം, ലെന്‍സ്‌കാര്‍ട്ടിന്റെ ഭൂകമ്പ പരസ്യം വിവാദമാകുന്നു
ഓണത്തിനിടെ പുട്ടുകച്ചവടം, ലെന്‍സ്‌കാര്‍ട്ടിന്റെ ഭൂകമ്പ പരസ്യം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ഇന്നലെ നേപ്പാളിനെ പിടിച്ചു കുലുക്കുകയും 1,500 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഭൂകമ്പത്തെ മുതലെടുത്ത് കണ്ണടകള്‍ വില്‍ക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ലെന്‍സ്‌കാര്‍ട്ട് പരസ്യം പുറത്തിറക്കിയത് വിവാദമാകുന്നു. ഭൂകമ്പം ആഘോഷിക്കാനായി വെറും അഞ്ഞൂറ് രൂപക്ക് സണ്‍ഗ്ലാസ് നല്‍കാമെന്ന് അര്‍ഥം വരുന്ന പരസ്യമാണ് കമ്പനി പുറത്തിറക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.45 ന് നേപ്പാളില്‍ വന്‍ …
ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റണോ? കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതിയുടെ ചോദ്യം
ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റണോ? കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതിയുടെ ചോദ്യം
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റണമെന്ന പരാതിയിന്മേല്‍ കേന്ദ്രത്തോട് അഭിപ്രായം ചോദിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഒപ്പം പേരുമാറ്റത്തെ കുറിച്ച് അഭിപ്രായം ആരാഞ്ഞ് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് രാജ്യത്തിന്റെ പേരുമാറ്റം സംബന്ധിച്ച് …
ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്വസ്തിക നിരോധിക്കാന്‍ ഒരുങ്ങുന്നു, പ്രശ്‌നം നാസി ചിഹ്നവുമായുള്ള സാമ്യം
ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്വസ്തിക നിരോധിക്കാന്‍ ഒരുങ്ങുന്നു, പ്രശ്‌നം നാസി ചിഹ്നവുമായുള്ള സാമ്യം
സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്വസ്തിക ചിഹ്നം നിരോധിക്കാനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്ത. സ്വസ്തിക ഹിന്ദു, ബുദ്ധ മതവിശ്വാസികള്‍ ആരാധനക്കായി ഉപയോഗിക്കുന്ന മത ചിഹ്നമാണെങ്കിലും അതിന് ഹിറ്റ്‌ലറുടെ നാസി ചിഹ്നത്തോടുള്ള സാമ്യമാണ് നിരോധന നീക്കത്തിന് പിന്നില്‍. സ്വസ്തികക്ക് നാസികള്‍ ഉപയോഗിച്ചിരുന്ന ചിഹ്നവുമായുള്ള സാമ്യം ക്യാമ്പസിലെ ജൂത വിദ്യാര്‍ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകല്‍ സൃഷ്ടിക്കുന്നു എന്നാണ് …
ഒന്നരമാസത്തെ തിരച്ചിലിനൊടുവില്‍ മുംബൈയിലെ മയക്കുമരുന്നു റാണി പിടിയില്‍
ഒന്നരമാസത്തെ തിരച്ചിലിനൊടുവില്‍ മുംബൈയിലെ മയക്കുമരുന്നു റാണി പിടിയില്‍
സ്വന്തം ലേഖകന്‍: മുംബൈ പോലീസിനെ വട്ടം കറക്കിയ മയക്കുമരുന്നു റാണി പിടിയില്‍. ഒന്നരമാസത്തെ തിരച്ചിലിന് ഒടുവിലാണ് കുപ്രസിദ്ധ മയക്കുമരുന്നു കച്ചവടക്കാരിയായ ശശികല പതാന്‍ക്കര്‍ പോലീസ് വലയിലായത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടടുപ്പിച്ചാണ് ശശികലയെ പിടികൂടിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. നേരത്തെ 100 പേരടങ്ങുന്ന അന്വേഷണ സംഘത്തെ ശശികലക്കായുള്ള തിരച്ചിലിനായി പോലീസ് നിയോഗിച്ചിരുന്നു. മ്യോ …
ഗൂര്‍ഖാ റൈഫിള്‍സിന് 200 വയസ്, ധീരതയുടെ കഥകള്‍ അവസാനിക്കുന്നില്ല
ഗൂര്‍ഖാ റൈഫിള്‍സിന് 200 വയസ്, ധീരതയുടെ കഥകള്‍ അവസാനിക്കുന്നില്ല
സ്വന്തം ലേഖകന്‍: എതിരാളികളുടെ നട്ടെല്ലിലൂടെ ഭീതിയുടെ മിന്നല്‍ പായിക്കുന്ന ‘ആയോ ഗൂര്‍ഖാലി’ എന്ന ഉച്ചത്തിലുള്ള പോര്‍വിളിയും അറ്റം വളഞ്ഞ ഖുക്രി കത്തിയും പടവെട്ടാന്‍ തുടങ്ങിയിട്ട് 200 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ സേനയുടെ അഭിമാനമായ ലോക പ്രശസ്ത ഗൂര്‍ഖാ റൈഫിള്‍സിന്റെ 200 മത് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ഏപ്രില്‍ 24, 1815 ല്‍ അന്നത്തെ ബ്രിട്ടീഷ് …
ആറന്മുള വിമാനത്താവള പദ്ധതി മുന്നോട്ട്, പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രാനുമതി
ആറന്മുള വിമാനത്താവള പദ്ധതി മുന്നോട്ട്, പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രാനുമതി
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദസമിതിയാണ് കെജിഎസ് ഗ്രൂപ്പിന് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയത്. ഭൂമി വിമാനത്താവളത്തിന് അനുകൂലമല്ലെന്നും പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തേണ്ടി വരുമെന്നുമുള്ള വാദങ്ങള്‍ സമിതി തള്ളി. നേരത്തെ …
ബോളിവുഡിന്റെ താരറാണിയാകാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഒരുങ്ങുന്നു
ബോളിവുഡിന്റെ താരറാണിയാകാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബോളിവുഡിന്റെ താരറാണിയാകാനുള്ള ഒരുക്കത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍. പതിനേഴുകാരിയായ സാറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സച്ചിനൊപ്പം ചില ബോളിവുഡ് ചടങ്ങുകളില്‍ പങ്കെടുത്ത് സാറ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറുമായി ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ബിഗ് ബജറ്റ് …
മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്നു മോഡലിനെ ബലാത്സംഗം ചെയ്ത ശേഷം കൊള്ളയടിച്ചു
മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്നു മോഡലിനെ ബലാത്സംഗം ചെയ്ത ശേഷം കൊള്ളയടിച്ചു
സ്വന്തം ലേഖകന്‍: മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മോഡലിനെ ബലാത്സംഗം ചെയ്തതിനു ശേഷം കൊള്ളയടിച്ച സംഭവം വിവാദമാകുന്നു. മുംബൈ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് അന്ധേരിയിലുള്ള സാകി നക പൊലീസ് സ്റ്റേഷനിലെ സുനില്‍ ഖാപ്‌തേ, സുരേഷ് സൂര്യവന്‍ഷി എന്നീ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരേയും ആര്‍ കോഡേ എന്ന കോണ്‍സ്റ്റബിളിനേയും അറസ്റ്റ് ചെയ്തു. സംഭത്തില്‍ ഒരു സ്ത്രീ …
ജീവിതം മാറ്റിമറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി
ജീവിതം മാറ്റിമറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി
സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റി മറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. ആസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്ത് താന്‍ മകളെ കാണാതെ വല്ലാതെ വിഷമിച്ചെന്നു ക്യാപ്റ്റന്‍ കൂള്‍ വെളിപ്പെടുത്തി. ബുധനാഴ്ച ബങ്കുളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേര്‍സിനെതിരെയുള്ള ഐപിഎല്‍ മത്സരത്തിനായി ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം …