സ്വന്തം ലേഖകന്‍: ബുധനാഴ്ച ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്രസിങ് മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ലെന്ന് ബന്ധുക്കള്‍. പരമ്പരാഗതമായി കിട്ടിയ സ്ഥലത്ത് കൃഷിചെയ്തിരുന്നു എങ്കിലും രാജസ്ഥാനി തലപ്പാവുകള്‍ നിര്‍മ്മിക്കുന്ന ബിസിനസ്സാണ് ഗജേന്ദ്രസിങ്ങിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ജയ്പുരിസഫെ എന്ന പേരില്‍ വെബ്‌സൈറ്റുമുണ്ട് ഗജേന്ദ്രസിങ്ങിന്റെ ബിസിനസിന്. അമേരിക്കയുടെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ …
സ്വന്തം ലേഖകന്‍: ഗ്രീന്‍പീസിനു പുറകെ മറ്റൊരു അന്താരാഷ്ട്ര സംഘടന കൂടി വിദേശ ധനസഹായത്തിന്റെ പേരില്‍ പുലിവാലു പിടിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷനാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിനു കീഴിലായത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന പണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയതായാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്ന് വിവിധ എന്‍ജിഒകളിലേക്കുള്ള ദശലക്ഷക്കണക്കിന് …
സ്വന്തം ലേഖകന്‍: ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായ ആത്മ വിശ്വാസത്തില്‍ അനവഞ്ചേഴ്‌സിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന്‍ ജോസ് വെഡോണ്‍. ഹോളിവുഡിലെ ഏഴു അതിമാനുഷരെ അണിനിരത്തി വെഡോണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അവഞ്ചേഴ്!സ് 2012 ല്‍ ഹോളിവുഡിലെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അവഞ്ചേഴ്‌സിന്റെ അടുത്ത ഭാഗം വരുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരത്തിലാണ്. …
സ്വന്തം ലേഖകന്‍: ഹീനമായ കുറ്റകൃത്യം ചെയ്യുന്ന 16 വയസിനു മുകളില്‍ പ്രായമുള്ള കുറ്റവാളികളെ മുതിര്‍ന്ന കുറ്റവാളികളായി തന്നെ കണക്കാക്കണമെന്ന് നിയമ ഭേദഗതി. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് ഭേദഗതി ബാധകമാവുക. 16 വയസിനു മുകളിലുള്ള കുട്ടികള്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് ജുവനൈലുകള്‍ക്ക് ലഭിക്കുന്ന പരിഗണന നല്‍കേണ്ടതില്ലെന്നതാണ് സുപ്രധാനമായ ഭേദഗതി. പ്രായപൂര്‍ത്തി ആകാത്തവര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന പുതിയ നിയമാവലി തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് പുതിയ നിയമാവലിയുടെ പരിധിയില്‍ വരുന്നത്. തൊഴിലാളികളുടേയും തൊ!ഴിലുടമയുടെയും ബാധ്യതകളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന പുതിയ നിയമാവലി രാജ്യത്തെ തൊ!ഴില്‍ വിപണിയുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുറത്തിറക്കിയത്. തൊഴിലാളികളെ പൊതുവായി …
സ്വന്തം ലേഖകന്‍: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം ജൂണ്‍ 10 ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു. സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നൊഴിഞ്ഞ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പുതിയ സിഇഒ ആയി സ്ഥാനമേറ്റ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവരെ ആശംസിക്കാനുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന ചടങ്ങിലേക്ക് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വില 2014 ഡിസംബറിനു ശേഷമുള്ള ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ തിക്കും തിരക്കും. 0.9 ശതനാനമാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. 62.9175 രൂപക്ക് ഒരു ഡോളര്‍ എന്നതാണ് തിങ്കളാഴ്ചത്തെ കൈമാറ്റ നിരക്ക്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു ദിര്‍ഹത്തിന് …
സ്വന്തം ലേഖകന്‍: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത് മാനനഷ്ടക്കേസില്‍ കുടുങ്ങി. ചേതന്റെ പുതിയ നോവലായ ഹാഫ് ഗേള്‍ ഫ്രണ്ട് എന്ന പുസ്തകമാണ് ചേതനെ കുഴപ്പത്തിലാക്കിയത്. ബിഹാറില്‍ നിന്നുള്ള ചന്ദ്രവിജയ് സിംഗ് എന്നയാളാണ് ചേതനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചത്. ബിഹാറിലെ ഡ്യൂംറാവോണ്‍ രാജവംശത്തിലെ ഇളമുറ തമ്പുരാനാണ് ചന്ദ്രവിജയ് …
സ്വന്തം ലേഖകന്‍: ഗോവധം ഇന്ത്യ മുഴുവന്‍ നിരോധിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കി. ബീഫ് നിരോധനം ഏതെങ്കിലും പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തു മാംസത്തിനായി അറക്കപ്പെടുന്ന 90 ശതമാനും പശുക്കളും പോത്തുകളും നിയമ വിരുദ്ധമായാണ് കൊല്ലപ്പെടുന്നതെന്ന് മനേകാ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടിയായി സംഘടനയുടെ തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സിറിയയുടെ അതിര്‍ത്തി പ്രദേശമായ നിനേവെയില്‍ വച്ചാണ് ബാഗ്ദാദിക്ക് പരിക്കേറ്റതെന്നാണ് നിഗമനം. പരുക്ക് ഗുരുതരമാണെന്നും ബാഗ്ദാദിയുടെ മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മന്ദഗതിയില്‍ സുഖം പ്രാപിച്ചു വരുന്ന …