സ്വന്തം ലേഖകന്‍: ഘര്‍ വാപസിയെ ഡോ ബിആര്‍ അംബേദ്ക്കര്‍ അനുകൂലിച്ചിരുന്നുവെന്ന വാദവുമായി ആര്‍എസ്എസ് മുഖപത്രങ്ങള്‍ രംഗത്ത്. പട്ടിക വിഭാഗത്തിന്റെ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കുമുള്ള മതം മാറ്റത്തിനെതിരേ അംബേദ്കര്‍ സംസാരിച്ചിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. അദ്ദേഹം ഈ മതങ്ങളിലേക്ക് മാറിയവരെ തിരികെ ഹിന്ദുവിലേക്ക് മടങ്ങാന്‍ ഉപദേശിച്ചിരുന്നതായാണ് ആര്‍എസ്എസ് കണ്ടെത്തല്‍. ഏപ്രില്‍ 14 നു അംബേദ്കറിന്റെ 125 മത് ജന്മദിനത്തില്‍ …
സ്വന്തം ലേഖകന്‍: യമനില്‍ നിന്ന് തിരിച്ചെത്തിയ മലയാളികളെ മലയാളികളായ വ്യവസായികളുടെ സഹായത്തോടെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. പ്രവാസി വ്യവസായികളായ സികെ മേനോന്‍, ഡോ ആസാദ് മൂപ്പന്‍ എന്നിവര്‍ അവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയതിട്ടുണ്ട്. നോര്‍ക്കയുടെ വെബ് പോര്‍ട്ടലില്‍ തിരിച്ചെത്തിയവരുടെ ജോലി, യോഗ്യത സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ …
സ്വന്തം ലേഖകന്‍: മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലേയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണ സമ്പത്ത് ആഭ്യന്തര വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. സ്വര്‍ണ്ണവും പരമ്പരാഗത സ്വത്തുക്കളും നിക്ഷേപമായി സ്വീകരിച്ച് പലിശനല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയിടുന്നത് എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ പദ്ധതിയോട് സിദ്ധിവിനായക ക്ഷേത്ര അധികൃതര്‍ അനുകൂല നിലപാടിലാണെന്നാണ് സൂചന. വര്‍ഷം …
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കു മാത്രമായി ഓട്ടോറിക്ഷ ഓടിത്തുടങ്ങും. ലാഹോറിലെ സാമൂഹിക പ്രവര്‍ത്തകയായ സാറ അസ്ലമാണ് വനിതകള്‍ക്കായി ഓട്ടോറിക്ഷ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഇന്നു പൊതുഗതാഗത സംവിധാനങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര സാധ്യമല്ലാതായതോടെയാണ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക വാഹനം എന്ന ആശയം നടപ്പായത്. വനിതകള്‍ തന്നെ ഓടിക്കുന്ന ബസുകളും കാറുകളും ഓട്ടോറിക്ഷകളുമെല്ലാം മിക്ക …
സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം യുഎസ്, ക്യൂബ നയതന്ത്രബന്ധം പൂര്‍ണമായി പുനരാരംഭിക്കുന്നതിനു വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോക്ക് കൈ കൊടുത്തു. പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയിലായിരുന്നു സൗഹൃദത്തിന്റെ ഹസ്തദാനം. ഉച്ചകോടിക്കു മുന്നോടിയായി ഒബാമയും കാസ്‌ട്രോയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും …
സ്വന്തം ലേഖകന്‍: ബന്ദികളാക്കപ്പെട്ട യസീദി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പൊതുമദ്ധ്യത്തില്‍ കൂട്ട ബലാത്സംഗം ചെയ്യുകയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ച മോചിതരായ യസീദി സ്ത്രീകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമകള്‍ ആയിരുന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സന്നദ്ധ സംഘടനകളോട് വിവരിച്ചത്. ബന്ധിയാക്കപ്പെട്ടവരില്‍ നിരവധി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്കു വേണ്ടി വിറ്റു. …
സ്വന്തം ലേഖകന്‍: നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ ഇരുപതു വര്‍ഷം രഹസ്യമായി നിരീക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന രഹസ്യ രേഖകള്‍ പുറത്തായി. 1948 മുതല്‍ 1968 വരെയുള്ള രണ്ടു ദശാബ്ദക്കാലമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ്രു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചത്. 1964 മേയ് 27 ന് നെഹ്രു അന്തരിച്ചെങ്കിലും പിന്നെയും നാലു വര്‍ഷത്തേക്കു കൂടി നിരീക്ഷണം …
സ്വന്തം ലേഖകന്‍: ഇലക്ട്രിക് വയറുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറികള്‍ക്കു ശേഷം രക്ഷപ്പെടുത്തി. ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം. ഇറങ്ങാനോ കയറാനോ കഴിയാതെ കെട്ടിടത്തിലെ എസിക്കു മുകളില്‍ ഇരിപ്പുറപ്പിച്ച യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യം മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവരം അറിഞ്ഞെത്തിയ …
സ്വന്തം ലേഖകന്‍: ഐപിഎല്‍ കോഴ വിവാദം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് മെല്ലെ കര കയറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇരിട്ടടിയായി വീണ്ടും ഒത്തുകളി വിവാദം. ഒത്തുകളിക്കായി നല്ലൊരു തുകയുടെ വാഗ്ദാനം ലഭിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഒരു താരം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കി. രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കുന്നതിനിടെ ഒരു സഹകളിക്കാരനാണ് …
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഖ്യകക്ഷി എന്ന നിലയില്‍ പാക്കിസ്ഥാന് ആറായിരം കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നു. അത്യാധുനിക ഹെലികോപ്ടറുകളും മിസൈലുകളുമുള്‍പ്പെടുന്ന കരാറിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അംഗീകാരത്തിനായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിനു സഹായമാണ് ഇതെന്നും മേഖലയിലെ സുരക്ഷയെ ഇതു തകിടം മറിക്കില്ലെന്നും …