സ്വന്തം ലേഖകൻ: ടെക് ലോകത്ത് ഏറെ ചർച്ചയായി മാറിയതായിരുന്നു ഫേസ്ബുക്കിന്റെ ‘മെറ്റ’യിലേക്കുള്ള റീബ്രാൻഡിങ്. വെര്‍ച്വല്‍ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്‍റര്‍നെറ്റ് എന്നറിയപ്പെടുന്ന ‘മെറ്റാവേഴ്സി’ൽ നിന്നുമായിരുന്നു മാർക്ക് സുക്കർബർഗ് ‘മെറ്റ’ എന്ന വാക്ക് കടമെടുത്തത്. മെറ്റാവേഴ്സ് എന്ന പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കാനുള്ള പദ്ധതിയിലാണിപ്പോൾ അദ്ദേഹം. സമൂഹ മാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്സിലാണെന്നാണ് സുക്കർബർഗ് പറയുന്നത്. അത് മുന്നിൽ കണ്ടുകൊണ്ട് …
സ്വന്തം ലേഖകൻ: വാട്‌സാപ്പിലെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാനാകുമെന്ന കാര്യം കൂടുതല്‍ ക്രമീകരിക്കാനായേക്കും എന്നതടക്കം വാട്‌സാപ്പിലേക്ക് അഞ്ചിലേറെ പുതിയ ഫീച്ചറുകള്‍ എത്തിയേക്കുമെന്ന് അവകാശവാദം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ ഉപ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ്. ഈ ഫീച്ചറിന്റെ പേര് കമ്യൂണിറ്റീസ് എന്നായിരിക്കാം. വാബീറ്റാഇന്‍ഫോ വെബ്‌സൈറ്റാണ് പുതിയ വിവരങ്ങളുമായി …
സ്വന്തം ലേഖകൻ: ജോലി സമയം കഴിഞ്ഞുള്ള മേധാവിയുടെ സന്ദേശമയക്കൽ വിലക്കുന്ന പോർച്ചുഗൽ നിയമം ഇപ്പോൾ ലോകമെങ്ങും ചർച്ചാ വിഷയമാണ്. ഈ നിയമം മറ്റു രാജ്യങ്ങളിൽ ഏപ്പോൾ വരും എന്നറിയാനാണ് ഏവരുടെയും ആകാംഷ. ജോലിസമയം കഴിഞ്ഞാൽ ഓഫീസ് തലവന്മാർ ഇ-മെയിൽ വഴിയോ ടെസ്റ്റ് മേസേജുകൾ വഴിയോ ജീവനക്കാരെ ബന്ധപ്പെടാൻ പാടില്ല എന്നതാണ് പോർച്ചുഗലിലെ പുതിയ നിയമം. ഇത്തരത്തിൽ …
സ്വന്തം ലേഖകൻ: ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ് രോഗബാധിതനായി ഐസിയുവിലായപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് പാക്ക് ക്രിക്കറ്റ്താരം മുഹമ്മദ് റിസ്‌വാൻ കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ചു. ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ തൊണ്ടയിലെ അണുബാധയുമായി ചൊവ്വാഴ്ച എത്തിയ റിസ്‌വാനെ തിരുവനന്തപുരം സ്വദേശിയായ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. സഹീർ സൈനുലാബ്ദീനാണു ചികിത്സിച്ചത്. തൊണ്ടയിലെ അണുബാധ …
സ്വന്തം ലേഖകൻ: കനത്ത മഴയില്‍ വീണ മരത്തിനടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇന്‍സ്‌പെക്ടറുടെ അവസരോചിത ഇടപെടല്‍. അവശനിലയിലായ 28കാരന്‍ ഉദയകുമാറിനെ തന്റെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ചത് ടിപി ചത്രം ഇന്‍സ്‌പെക്ടറായ രാജേശ്വരിയാണ്. യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കുന്ന വിഡിയോയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചെന്നൈ കീഴ്പാക്കം ശ്മശാനത്തില്‍ ജോലിക്കാരനാണ് ഉദയകുമാര്‍. കനത്ത മഴയെ തുടര്‍ന്ന് മരംവീഴുകയും …
സ്വന്തം ലേഖകൻ: ആഗോള തലത്തിൽ ഒന്നാം ലോകയുദ്ധത്തിന്റെ സ്മരണ പുതുക്കുമ്പോൾ ഇതൾവിരിയുന്നത് ഇന്ത്യൻ സൈനികരുടെ മഹത്തായ സംഭാവനകൾ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി പോരാടിയ വിഭജിക്കാത്ത പഞ്ചാബിലെ സൈനികരാണ് ഒന്നാം ലോകമഹായു ദ്ധത്തിൽ ധീരമായി പോരാടിയത്. ഈ മാസം 14-ാം തിയതി ഞായറാഴ്ച യുദ്ധസ്മരണാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മുൻ സൈനികരുടെ ആദ്യഘട്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തും. ഏറെ …
സ്വന്തം ലേഖകൻ: ഇത്തവണ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചവരുടെ കൂട്ടത്തില്‍ ഗവേഷകനും മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറും ഉള്‍പ്പെട്ടിരുന്നു. മുന്‍ പാക് സൈനികനാണെങ്കിലും പാകിസ്താനെതിരേയുള്ള യുദ്ധമുഖത്ത് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ സംഭവനകള്‍ പരിഗണിച്ചാണ് ലഫ്. കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറിനുള്ള രാജ്യത്തിന്റെ ആദരം. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് …
സ്വന്തം ലേഖകൻ: മിഡില്‍ ഈസ്റ്റില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യത. ഭൂമിയിലെ ഏറ്റവും കൂടുതല്‍ ചൂട് കൂടിയ സ്ഥലങ്ങളില്‍ മിഡില്‍ ഈസ്റ്റും ആഫ്രിക്കയും ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. വളരെയധികം ചൂട് കൂടുതലുള്ള വരണ്ട പ്രദേശങ്ങളാണിവിടെ കാണാന്‍ കഴിയുക. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം വരും ദശകങ്ങളി ഇവിടങ്ങളിലെ ചില പ്രദേശങ്ങളിലെങ്കിലും വാസയോഗ്യമല്ലാതാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. താപനില 60 …
സ്വന്തം ലേഖകൻ: 100ന്‍റെ നിറവിലും ഫാഷൻ ലോകത്തിന് വിസ്മയമായി മാറിയിരിക്കുകയാണ് ഐറിസ് ആഫേൽ എന്ന മുത്തശ്ശി. അവർക്കായി ലോകത്തെ വമ്പൻ ബ്രാൻഡുകൾ കാത്തിരിക്കുന്നു. ഫാഷൻ മാസികകൾ അവരുടെ ചിത്രങ്ങൾ പകർത്താൻ ക്ഷമയോടെ അവർക്ക് പിന്നാലെ കൂടുന്നു. കേവലം ഫാഷൻ മാത്രമല്ല ഐറിസിന്‍റെ ലോകം. നല്ല ഒന്നാന്തരം ബിസിനസുകാരിയുമാണ്. ആത്മവിശ്വാസം കൈവരിച്ച് മുന്നേറേണ്ട ലോകമായ ഫാഷൻ മേഖലയിൽ …
സ്വന്തം ലേഖകൻ: മെഡിക്കൽ എമർജൻസി ആവശ്യപ്പെട്ട് അടിയന്തരമായി ലാൻഡ് ചെയ്യിച്ച വിമാനത്തിൽ നിന്നും 21 യാത്രക്കാർ ഓടിരക്ഷപ്പെട്ടു. മൊറോക്കയിൽ നിന്നും തുർക്കിയിലേക്ക് സഞ്ചരിച്ച എയർ അറേബ്യ വിമാനമാണ് സ്പെയിനിലെ ബാലറിക് ദ്വീപിലെ പാൽമ എയർപോർട്ടിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം മൊറോക്കയിൽ നിന്നും പുറപ്പെട്ട വിമാനം പാൽമ എയർപോർട്ടിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചതിന് പിന്നാലെ …