1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്കില്‍ തുടങ്ങിയ പ്രണയം, കാമുകനെ നേരില്‍ കണ്ട കാമുകി ബോധം കെട്ടു
ഫേസ്ബുക്കില്‍ തുടങ്ങിയ പ്രണയം, കാമുകനെ നേരില്‍ കണ്ട കാമുകി ബോധം കെട്ടു
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പ്രണയത്തിന് ഒടുവില്‍ കാമുകനെ നേരില്‍ കണ്ട കാമുകിയുടെ ബോധം പോയി. ഫേസ്ബുക്കിലെ യുവ സുന്ദരന്‍ അന്‍പത്തിയഞ്ച് വയസ്സുള്ള കാമുകനായി മുന്നില്‍ വന്നു നിന്നപ്പോഴാണ് ഇരുപതുകാരിക്ക് തല കറങ്ങിയത്. കാമുകന്‍ പോലീസ് പിടിയിലുമായി. ഗള്‍ഫില്‍ പെയിന്ററായ ഇയാള്‍ പലപേരുകളില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങി പെണ്‍കുട്ടികളെ വലയിലാക്കുന്ന സ്വഭാവക്കാരനാണ്. ആലപ്പുഴ സ്വദേശിയായ ഇയാളെ കോടതി …
കരിപ്പൂരില്‍ ‘റാഞ്ചിയ’ വിമാനം മോചിപ്പിച്ചു
കരിപ്പൂരില്‍ ‘റാഞ്ചിയ’ വിമാനം മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘റാഞ്ചിയ’ വിമാനം മോചിപ്പിച്ചു. വിവിധ സുരക്ഷാ ഏജന്‍സികളാണ് അടിയന്തിര സന്ദര്‍ഭങ്ങള്‍ നേരിടാന്‍ മോക്ക് ഡ്രില്‍ നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വിമാനറാഞ്ചലിന്റേയും തുടര്‍ന്ന് റാഞ്ചികളുടെ കൈയില്‍നിന്ന് വിമാനം സുരക്ഷാസേന മോചിപ്പിക്കുന്നതിന്റെയും റിഹേസ്‌ഴല്‍ നടന്നത്. വിമാനത്താവളത്തിലെ ഐസോലേഷന്‍ ബേയിലാണ് മോക് ഡ്രില്ല് അരങ്ങേറിയത്. അഞ്ചു റാഞ്ചികള്‍ ഉള്‍പ്പെട്ട സംഘം വിമാനം …
ആപ്പില്‍ വീണ്ടും പൊട്ടിത്തെറി, യാദവിനേയും ഭൂഷണേയും കെജ്രിവാള്‍ വിമര്‍ശിക്കുന്ന ശബ്ദരേഖ പുറത്തായി
ആപ്പില്‍ വീണ്ടും പൊട്ടിത്തെറി, യാദവിനേയും ഭൂഷണേയും കെജ്രിവാള്‍ വിമര്‍ശിക്കുന്ന ശബ്ദരേഖ പുറത്തായി
സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടിയിലെ അസ്വസ്ഥകള്‍ രൂക്ഷമാക്കി കൊണ്ട് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി. ഇരു നേതാക്കളേയും പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന കെജ്രിവാള്‍ 67 എംഎല്‍എമാരെ അടര്‍ത്തി മാറ്റി താന്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമെന്നും …
ഇസ്റ്റാഗ്രാമില്‍ ആര്‍ത്തവ വിവാദം, ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു
ഇസ്റ്റാഗ്രാമില്‍ ആര്‍ത്തവ വിവാദം, ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു
സ്വന്തം ലേഖകന്‍: ഇസ്റ്റാഗ്രാമില്‍ സ്വന്തം ആര്‍ത്തവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തത് വിവാദമാകുന്നു. ഇന്ത്യക്കാരിയായ രൂപി കൗറിന്റെ ചിത്രങ്ങളാണ് വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം പിന്‍വലിച്ചത്. സ്വന്തം ആര്‍ത്തവ രക്തം സ്രവിപ്പിച്ചു കൊണ്ട് കിടക്കുന്ന ചിത്രമാണ് വിദ്യാര്‍ഥിനിയായ രൂപി കൌര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലെ ഒരു വിഷ്വല്‍ റെട്ടറിക് പ്രോഗ്രാമിനു …
ആപ്പിള്‍ മേധാവി തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യും
ആപ്പിള്‍ മേധാവി തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യും
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആപ്പിളിന്റെ മേധാവി ടിം കുക്ക് തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ആപ്പിളിലെ ഓഹരികളില്‍ നിന്നും ലാഭവിഹിതമായി 536 കോടി ഡോളറാണ് (ഏകദേശം 33,000 കോടി ഇന്ത്യന്‍ രൂപ) ടിം കുക്ക് സമ്പാദിച്ചത്. സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ആപ്പിള്‍ മേധാവിയായി …
ലോകകപ്പില്‍ ഇന്ത്യക്ക് അങ്ങനെ തന്നെ വേണമെന്ന് രാംഗോപാല്‍ വര്‍മ, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
ലോകകപ്പില്‍ ഇന്ത്യക്ക് അങ്ങനെ തന്നെ വേണമെന്ന് രാംഗോപാല്‍ വര്‍മ, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യക്ക് അങ്ങനെ തന്നെ വേണമെന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ആസ്‌ട്രേലിയയോട് ഇന്ത്യ തോറ്റതില്‍ അതിയായ സന്തോഷമുണ്ടെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വര്‍മ അഭിപ്രായം കുറിച്ചിട്ടത്. സെമി ഫൈനലില്‍ ഇന്ത്യ തോറ്റതില്‍ അതിയായി സന്തോഷിക്കുന്നു. ക്രിക്കറ്റിനെയും അതിനേക്കാളേറെ ക്രിക്കറ്റ് ആരാധകരെയും താന്‍ വെറുക്കുന്നു എന്നും ക്രിക്കറ്റ് രാജ്യത്തെ …
യുവതിയുടെ തലച്ചോറില്‍ എട്ടു സെന്റിമീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തി
യുവതിയുടെ തലച്ചോറില്‍ എട്ടു സെന്റിമീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തി
സ്വന്തം ലേഖകന്‍: തലവേദനക്ക് ചികിത്സ തേടിയെത്തിയ യുവതിയുടെ തലയില്‍ കണ്ടെത്തിയത് എട്ടു സെന്റിമീറ്റര്‍ നീളമുള്ള പുഴു. വര്‍ഷങ്ങളായി യുവതി അനുഭവിച്ചിരുന്ന കടുത്ത തലവേദനയ്ക്കു കാരണം തലച്ചോറില്‍ വളര്‍ന്ന ഈ പുഴുവായിരുന്നു എന്നത് ഡോക്ടര്‍മാരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിയെ ഴായോംഗിലാണ് സംഭവം. യെ മിംഗ് എന്ന 29 കാരിയുടെ തലച്ചോറില്‍ നിന്നാണ് ഈ പുഴുവിനെ …
മഹാരാഷ്ട്ര ബീഫ് നിരോധന നിയമത്തിന് ആദ്യ ഇരകളെ കിട്ടി, കേസ് രജിസ്റ്റര്‍ ചെയ്തു
മഹാരാഷ്ട്ര ബീഫ് നിരോധന നിയമത്തിന് ആദ്യ ഇരകളെ കിട്ടി, കേസ് രജിസ്റ്റര്‍ ചെയ്തു
സ്വന്തം ലേഖകന്‍: മഹാരാഷ്ട്ര ബീഫ് നിരോധന നിയമം നിലവില്‍ വന്നതിനു ശേഷം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മലെഗോണ്‍ നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ആസാദ് നഗര്‍ പരിസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവസ്ഥലത്തു നിന്ന് രണ്ട് പശുക്കിടാക്കളുടെ തലയും 150 കിലോഗ്രാം മാട്ടിറച്ചിയും പൊലീസ് പിടിച്ചേടുത്തു. സാമ്പിളുകള്‍ പരിശോധനകള്‍ക്കായി മുംബൈ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. …
അയച്ചു പോയ എസ്എംഎസ് ഇനി മുതല്‍ തിരിച്ചു പിടിക്കാം, പുതിയ ആപ്പ് രംഗത്ത്
അയച്ചു പോയ എസ്എംഎസ് ഇനി മുതല്‍ തിരിച്ചു പിടിക്കാം, പുതിയ ആപ്പ് രംഗത്ത്
സ്വന്തം ലേഖകന്‍: കൈവിട്ട അമ്പും വാവിട്ട വാക്കും പോലെയല്ല ഇനി മുതല്‍ എസ്എംഎസ്. അബദ്ധത്തില്‍ അയച്ചു പോയ എസ്എംഎസ് തിരിച്ചു പിടിക്കാന്‍ കഴിയുന്ന ആപ്പ് രംഗത്തെത്തി. ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ തോന്നിയ പോലെ സന്ദേശം ടൈപ് ചെയ്ത് അയച്ചതിനു ശേഷം, വേണ്ടിയിരുന്നില്ല എന്ന് ഖേദിക്കുന്നവര്‍ക്കാണ് പുതിയ ആപ്പായ റാക് എം ഏറെ ഉപകാരപ്പെടുക. അയച്ചതിനു ശേഷം …
സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു
സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു
സ്വന്തം ലേഖകന്‍: സംശയരോഗം ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. നാല്പതുകാരിയായ ഭാര്യക്ക് അവരുടെ അമ്മാവനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ കടുംകൈ. സംശയം മൂത്ത് അന്ധനായ ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ അടച്ചിടുകയും കത്തിചൂണ്ടി തല വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ഭാര്യ പോലീസിനോട് വെളിപ്പെടുത്തി. ഒപ്പം കത്തിമുനയില്‍ നിര്‍ത്തി നഗ്‌നയാക്കുകയും …