സ്വന്തം ലേഖകന്‍: പ്രശസ്ത പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് താന്‍ പാമ്പു പിടിത്തം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഒരു മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാമ്പുകളുടെ ഉറ്റ തോഴനായ സുരേഷ് സ്വയം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. കേരളത്തിലുടനീളം ഉഗ്ര വിഷമുള്ള പാമ്പുകളെ പിടിച്ചാണ് വാവ സുരേഷ് പ്രശസ്തനായത്. ഈ അടുത്ത കാലത്തായി തനിക്കെതിരെയുണ്ടായ ദുഷ് പ്രചരണങ്ങളില്‍ മനസു …
സ്വന്തം ലേഖകന്‍: ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇനിമുതല്‍ ഒക്ലോഹോമയില്‍ കല്യാണം കഴിക്കാന്‍ ബുദ്ധുമുട്ടാകും. വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ചുമല്ലയില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും പിന്മാറിയതോടെയാണിത്. പുതിയ നിയമ പ്രകാരം ഇനിമുതല്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ താന്‍ ദൈവവിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭാ പുരോഹിതനില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടി വരും. മാര്‍ച്ച് 10 ന് അവതരിപ്പിച്ച ബില്ല കഴിഞ്ഞയാഴ്ച ഓക്ലോഹോമ …
സ്വന്തം ലേഖകന്‍: ബോളിവുഡ് എന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രലോഭനമായിരുന്നു. ബോളിവുഡ് താരറാണി പട്ടം സ്വപ്നം കാണാത്ത നടിമാരും കുറവ്. മികച്ച വേഷങ്ങള്‍ കൈക്കലാക്കാനായി കടുത്ത മത്സരമാണ് ബോളിവുഡില്‍ എന്നത് പരസ്യമായ രഹസ്യമാണ്. ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അണിയറക്കഥകളും ധാരാളം. അക്കൂട്ടത്തിലെ ഞെട്ടിക്കുന്ന ഒരു അധ്യായമായി മാറുകയാണ് എആര്‍ കര്‍ദാര്‍ എന്ന ബോളിവുഡ് സംവിധായകന്‍ തന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ താരം വിരാട് കോലിയോട് കോര്‍ക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ക്രിക്കറ്റ് ലോകത്തിലെ പരസ്യമായ രഹസ്യമാണ്. ചൂടനായ കോലിയുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടി വരുമെന്ന് മാത്രമല്ല ചിലപ്പോള്‍ രണ്ടെണ്ണം കിട്ടിയെന്നും വരും. കളിക്കളത്തിലായാലും പുറത്തായാലും ഉരുളക്കുപ്പേരിയാണ് കോലിയുടെ രീതി. എതിരാളികളോടായാലും കാണികളോടായാലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ പ്രതികരണം എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ട വാര്‍ത്തയാണ്. ഈ ലോകകപ്പില്‍ …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പൂവണിയുന്നത് കേരളത്തിന്റെ ദീര്‍ഘ നാളത്തെ പരിശ്രമമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്ക, പ്രവാസി മന്ത്രി കെസി ജോസഫും കേന്ദ്രവുമായി ഇക്കാര്യം ഉന്നയിച്ച് നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നു. ഒപ്പം കുവൈത്തിലെ ഇന്ത്യന്‍ എംബസിയും പ്രശ്‌നത്തില്‍ സജീവമായി ഇടപെടല്‍ നടത്തി. നഴ്‌സിംഗ് …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വികല്‍ ഒന്നാണിത്. മത്സരത്തില്‍ ബാറ്റ്‌സ്മാരുടെ പരാജയം ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ രൂക്ഷമായ് …
സ്വന്തം ലേഖകന്‍: പതിവു ചര്‍ച്ചകള്‍ കൊണ്ടും സ്ഥിരം കാണുന്ന മുഖവും വേഷങ്ങളും കൊണ്ടും പതിവു പോലെ വിരസമായ രാജ്യസഭക്ക് പുതുമഴ പെയ്ത പ്രതീതിയായിരുന്നു ഇന്നലെ. രാജ്യസഭയിലെ തന്റെ നീണ്ടകാല അസാന്നിദ്ധ്യത്തിനു ശേഷം എംപിയും ബോളിവുഡ് താര റാണിയുമായ രേഖ രാജ്യസഭയിലെത്തി. ക്രീം നിറമുള്ള സാരിയുടുത്ത് സുന്ദരിയായി സഭയിലെത്തിയ രേഖ മോഡി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം …
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ വ്യാപക പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് തൊഴില്‍ മന്ത്രാലയം. ആയിരക്കണക്കിന് വിദേശികളായ സ്ത്രീ തൊഴിലാളികളാണ് ലേഡീസ് ഷോപ്പുകളില്‍ ജോലി ചെയ്യുന്നത്. ഈ ലേഡീസ് ഷോപ്പുകളാകട്ടെ അധികവും പ്രവര്‍ത്തിക്കുന്നത് തുറസായ കമ്പോളങ്ങളില്‍ താത്ക്കാലിക കെട്ടിടങ്ങളിലാണ്. ലൈസന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ …
സ്വന്തം ലേഖകന്‍: ബാര്‍ കോഴ ആരോപണത്തില്‍ പെട്ട് നട്ടം തിരിയുന്ന ധനമന്ത്രി കെഎം മാണിക്ക് ഇപ്പോള്‍ ആവശ്യം വിശ്രമം ആണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെപിസിസി വക്താവ് പന്തളം സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചു. സംഭവം യുഡിഎഫില്‍ ചൂടന്‍ ചര്‍ച്ചയാകുകയും മാധ്യമങ്ങളില്‍ വിവാദമാകുകയും ചെയ്തതോടെയാണ് പന്തളം പോസ്റ്റ് പിന്‍വലിച്ചത്. ഒപ്പം പോസ്റ്റ് മാണിക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ കടന്നു. ശ്രീലങ്കയുടെ 134 റണ്‍സെന്ന ദുര്‍ബല വിജയ ലക്ഷ്യം വെറും 18 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ക്വന്റണ്‍ ഡി കോക്ക് പുറത്താവാതെ നേടിയ 74 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് സഹായകരമായത്. ലോകകപ്പിലെ …