സ്വന്തം ലേഖകൻ: ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ എല്ലാ ക്യാമറകളും ഫോട്ടോ ഗ്യാലറിയും ഉപയോഗിക്കാൻ ആപ്പുകൾക്ക് അനുമതി നൽകുന്നുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ആക്സസ് ചെയ്യാൻ കഴിയുന്ന മാൽവെയറുകൾ ഉള്ള ആപ്പുകളും ഈ കൂട്ടത്തിലുണ്ടാകും. ഇത്തരം ആപ്പുകൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ചോർത്താൻ കഴിയും. ഗൂഗിൾ അത്തരം ആപ്പുകൾ കണ്ടെത്തി …
സ്വന്തം ലേഖകൻ: അന്റാര്‍ട്ടിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമപാളിയുള്ള ഗ്രീന്‍ലാന്‍ഡില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ മഞ്ഞ് കനത്തരീതിയില്‍ ഉരുകുന്നതായി പഠനങ്ങള്‍. ഇതുമൂലം ലോകത്താകമാനം സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധനയാണുണ്ടായത്. ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ …
സ്വന്തം ലേഖകൻ: വിചിത്ര തീരുമാനങ്ങളും അമ്പരപ്പിക്കുന്ന കാര്യങ്ങളും ചെയ്ത് ലോകത്തെ ഇടക്കിടെ ഞെട്ടിക്കുന്ന ആളാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. തന്റെ ബിസിനസിലെ പ്രധാനപ്പെട്ട ഒരു തീരുമാനത്തിന് അഭിപ്രായം ചോദിച്ചാണ് ഇലോൺ മസ്‌ക് വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെസ്ലയുടെ 10 ശതമാനം ഓഹരികൾ വിൽക്കാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ എന്നാണ് ഇലോൺ …
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ഈവർഷം മൂന്നാംപാദത്തിൽ 23.59 ശതമാനമായി ഉയർന്നു. ദേശീയ ലേബർ ഒബ്സർവേറ്ററി വിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻപാദത്തേക്കാൾ 0.96 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഇതേ കാലയളവിൽ സൗദി തൊഴിലാളികളുടെ എണ്ണം 60,000 ത്തോളം വർധിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാൻ സ്വദേശികളായ രണ്ടുലക്ഷത്തിലധികം യുവാക്കൾക്കും യുവതികൾക്കും സഹായം നൽകിയതായി മാനവ …
സ്വന്തം ലേഖകൻ: ചൈനീസ് സർക്കാരിനെതിരെ നിരാഹാര സമരം തുടരുന്ന മാദ്ധ്യമ പ്രവർത്തകയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മാദ്ധ്യമ പ്രവർത്തകയുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ അഭിഭാഷക കൂടിയായ ഷാംഗ് ഷാൻ എന്ന 38 കാരിയാണ് ഷിജിൻ പിംഗ് സർക്കാരിനെതിരെ ജയിലഴിയ്‌ക്കുള്ളിൽ ശക്തമായ നിരാഹാര സമരം തുടരുന്നത്. ദിവസങ്ങൾ നീണ്ട സമരത്തിന്റെ ഫലമായി ഷാന്റെ ഭാരം …
സ്വന്തം ലേഖകൻ: ആമസോണിൽ പാസ്പോർട്ട് കവർ ഓർഡർ ചെയ്തയാളിന് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനൽ പാസ്സ്‌പോർട്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിനാണ് ആമസോണിൽ നിന്ന് പാസ്പോർട്ട് ലഭിച്ചത്. ഒക്ടോബർ 30 നാണ് മിഥുൻ ബാബു ആമസോണിൽ പാസ്പോർട്ട് പൗച്ച് ഓർഡർ ചെയ്തത്. നവംബർ ഒന്നിന് പൗച്ച് കൈയ്യിലെത്തി. പൗച്ച്പരിശോധിച്ചപ്പോഴാണ് അതിൽ തൃശ്ശൂർ സ്വദേശിയുടെ ഒറിജനൽ പാസ്പോർട്ട് …
സ്വന്തം ലേഖകൻ: റുവാണ്ടയിലെ സാൻസിമാൻ എല്ലിയെ എല്ലാവർക്കും പരിചയം കാണും. കുറച്ചു നാളുകൾക്ക് മുമ്പാണ് സാൻസിമാൻ എല്ലി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യഥാർഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ സാൻസിമാന്റെ പുതിയ ഒരു ചിത്രമാണ് വൈറലാകുന്നത്. സ്യൂട്ട് ധരിച്ച് സ്കൂളിൽ പോകുന്ന ചിത്രമാണിത്. 1999–ൽ ജനിച്ച സാൻസിമാന് മൈക്രോസെഫാലി എന്ന രോഗം …
സ്വന്തം ലേഖകൻ: കന്നഡ സിനിമയുടെ രാജകുമാരൻ ‘പവർസ്റ്റാർ’ പുനീത് രാജ്കുമാർ അകാലത്തിൽ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് ആരാധകർ. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന, ഫിറ്റ്നസിൽ ശ്രദ്ധാലുവായ താരത്തിന്റെ മരണത്തോടെ പൊടുന്നനെ ആശുപത്രികളിൽ തിരക്കേറി. ആശുപത്രികളിൽ ഹൃദയസംബന്ധമായ പരിശോധനകൾ വർധിച്ചെന്നാണു റിപ്പോർട്ട്. ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായാണ് ഇത്രയധികം ആൾക്കൂട്ടമെന്ന് അധികൃതർ …
സ്വന്തം ലേഖകൻ: സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്. വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: ഖത്തർ നിരത്തുകളിൽ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകൾ സർവീസിനിറക്കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഇതിന്റെ മുന്നോടിയായി ഫുൾ ഓട്ടോമാറ്റിക് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. പരീക്ഷണം വിജയകരമായാൽ ഫിഫ അറബ് കപ്പിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിലെത്താൻ ഇ-മിനി ബസുകൾ ഏർപ്പെടുത്തും. ഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഖത്തർ ഫുൾ ഓട്ടോമാറ്റിക് ഇലക്ട്രിക് മിനി …