സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയും ശ്രീലങ്കയും നാല് കരാറുകളില്‍ ഒപ്പുവച്ചു. വിസ, കസ്റ്റംസ്, യൂത്ത് ഡവലപ്‌മെന്റ്, ശ്രീലങ്കയിലെ രബീന്ദ്രനാഥ ടാഗോര്‍ സ്മാരക നിര്‍മാണം എന്നിവയെ സംബന്ധിക്കുന്ന കരാറുകളിലാണ് ഒപ്പുവച്ചത്. ഇരുരാജ്യങ്ങളുടെയും കസ്റ്റംസ് അധികൃതര്‍ക്കിടയില്‍ സഹകരണത്തിനും ധാരണയായി. പുതിയ കരാറുകള്‍ വാണിജ്യത്തെ നടപടി ക്രമങ്ങളെ ലഘൂകരിക്കാനും നോണ്‍ താരിഫ് ബാരിയര്‍ …
സ്വന്തം ലേഖകന്‍: തനിക്ക് എയിഡ്‌സ് ബാധിച്ചെന്ന് തെറ്റിദ്ധരിച്ച ഐഐടി ബിരുദധാരി ഭാര്യയെയും രണ്ടു പെണ്‍മക്കളെയും തീയിട്ടു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്ധ്യപ്രദേശിലെ ബേതുലിലാണ് സംഭവം നടന്നത്. കുടുംബത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെന്ന് യുവാവ് പിന്നീട് പോലീസിനോട് വെളിപ്പെടുത്തി. യുവാവിന്റെ രക്ത പരിശോധനയില്‍ ഇയാള്‍ക്ക് എയിഡ്‌സ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 4 നാണ് പ്രവീണ്‍ …
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഘര്‍ഷ ഭരിതമായ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിച്ച കേരള നിയമസഭ സോഷ്യല്‍ മീഡിയയിലും താരമായി. ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും വിക്രിയകള്‍ കണ്ട് അന്തം വിട്ട ജനം പ്രതികരിച്ചത് രസകരമായ പോസ്റ്റുകളിലൂടെയാണ്. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എം.മാണിയെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത് വി.ശിവന്‍കുട്ടി എം.എല്‍.എയാണ്. ഒപ്പം ജമീല പ്രകാശം കടിച്ചു എന്ന് ആരോപണം …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയില്‍ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇടം പിടിച്ചു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ അവസാന റൗണ്ടിലെത്തിച്ചത്. പി കെ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനവുമായി അമീര്‍ ഖാനും ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടനവുമായി ഷാഹിദ് കപൂറും …
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് വിധി നടപ്പിലാക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ആഗ്രയിലെ ഷാഹ്ഗഞ്ചില്‍ മദ്യപിച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് 22 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ആഗ്ര സ്വദേശിയായ ജീത്തുവാണ് ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായത്. സമീപ പ്രദേശത്തുള്ള ഷൂ ഫാക്ടറിയില്‍ ജീവനക്കാരനാണ് ജീത്തു. മദ്യ ലഹരിയിലായിരുന്ന യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയാണ് …
മലയാളത്തിന്റെ സ്വന്തം ലാലേട്ടനെക്കുറിച്ച് തനിക്കറിയാവുന്ന ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാരിയര്‍. ഇരുവരും നായികാനായകന്മാരായി അഭിനയിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു ലാലേട്ടന്‍ എന്ന വ്യക്തിയെ കുറിച്ചും ഒരു ജോലിചെയ്യുന്നതിനെ കുറിച്ചും തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. മോഹന്‍ലാലിനെ ഒരു മാന്ത്രിക കണ്ണാടി എന്നാണ് മഞ്ജു …
സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തു. നിയമസഭയ്ക്കു അകത്തും പുറത്തും ഇന്ന് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കു വച്ച രണ്ട് ഫോട്ടോകള്‍ക്ക് നന്ദി പറഞ്ഞ് അത് വീണ്ടും ഷെയര്‍ ചെയ്യുമ്പോള്‍ അത് ഇത്രയും വലിയ പുകലാകുമെന്ന് മഞ്ജു വാരിയര്‍ കരുതിക്കാണില്ല. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണ് ബച്ചന്‍ ചെയര്‍ ചെയ്തത്. കല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, പ്രഭു, വെങ്കട് …
യാത്രക്കാര്‍ എയര്‍ ഇന്ത്യ സേവനമികവു കൊണ്ട് സഹികെട്ടുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മിക്ക യാത്രക്കാരും കൊള്ളാവുന്ന വിദേശ വിമാന കമ്പനികളെ ആശ്രയിക്കാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ വേണ്ടാത്ത അവസ്ഥയാണ്. അടുത്തിടെ കമാന്‍ഡര്‍മാരുടെ ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച ഒരു പരസ്യത്തിന് ലഭിച്ച പ്രതികരണമാണ് എയര്‍ ഇന്ത്യയെ ഞെട്ടിച്ചിരിക്കുന്നത്. …
പ്രണയിച്ചു എന്ന കുറ്റത്തിന് പട്ടാപ്പകല്‍ പോലീസുകാരന്‍ മകളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ബങ്കളുരുവിലാണ് വഴിയാത്രക്കാരെ സാക്ഷി നിര്‍ത്തി യുവതി ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. തമിഴ്‌നാട് മധുര പോലീസ് ഇന്‍സ്‌പെക്ടറായ രാം മാധവാണ് ബങ്കളുരുവില്‍ ജോലി ചെയ്യുന്ന മകള്‍ സൂര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചത്. സൂര്യക്ക് ബങ്കളുരുവില്‍ ജോലി ചെയ്യുന്ന ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു …