1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിയമസഭയില്‍ അടി, തിരിച്ചടി, പൊടിപൂരം. നാടകീയ രംഗങ്ങള്‍ക്കിടയില്‍ മാണി ബജറ്റ് അവതരിപ്പിച്ചു
നിയമസഭയില്‍ അടി, തിരിച്ചടി, പൊടിപൂരം. നാടകീയ രംഗങ്ങള്‍ക്കിടയില്‍ മാണി ബജറ്റ് അവതരിപ്പിച്ചു
അകത്തു കെട്ടു നടക്കുമ്പോള്‍ പുറത്തു വെട്ടു നടക്കുമെന്ന സിനിമാ ഡയലോഗ് പോലെയായി സംസ്ഥാന ബജറ്റ് അവതരണം. നടന്നത് ഇതുവരെ അകത്തും പുറത്തും വെട്ടാണെന്ന് മാത്രം. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ കാണാത്ത നാടകീയ രംഗങ്ങള്‍ക്കാണ് കേരള നിയമസഭ ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സഭവങ്ങളുടെ വിവരണം ചുവടെ. രാവിലെ നേരത്തെ തന്നെ കെ.എം.മാണി ഒഴികെയുള്ള ഭരണപക്ഷ നേതാക്കളെല്ലാം …
മാണിയെ തടയാന്‍ അഞ്ച് എംഎല്‍എമാര്‍, തലസ്ഥാനത്ത് യുദ്ധാന്തരീക്ഷം, കനത്ത സുരക്ഷാ വലയം
മാണിയെ തടയാന്‍ അഞ്ച് എംഎല്‍എമാര്‍, തലസ്ഥാനത്ത് യുദ്ധാന്തരീക്ഷം, കനത്ത സുരക്ഷാ വലയം
ധനമന്ത്രി മാണിയുടെ ബജറ്റ് അവതരണം ഏതു വിധത്തിലും തടയുമെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ തലസ്ഥാനത്ത് യുദ്ധാന്തരീക്ഷം. ഏത് സാഹചര്യവും നേരിടാനായി വന്‍ പോലീസ് സന്നാഹമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് തമ്പടിച്ചിട്ടുള്ളത്. അതേ സമയം ബജറ്റ് അവതരണം പതിവുപോലെ രാവിലെ 9 നു തന്നെ നടത്തുമെന്ന് ഭരണപക്ഷം അറിയിച്ചു. നിയമസഭയില്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് …
ഹര്‍ഭജന്‍ താലി കെട്ടാനൊരുങ്ങുന്നു, വധു ബോളിവുഡില്‍ നിന്ന്
ഹര്‍ഭജന്‍ താലി കെട്ടാനൊരുങ്ങുന്നു, വധു ബോളിവുഡില്‍ നിന്ന്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജനിത് കല്യാണയോഗം. പഞ്ചാബിലൊന്നും പോയി പെണ്ണുതിരയാതെ ഇന്ത്യന്‍ സ്പിന്നര്‍ നേരെ വച്ചുപിടിച്ചത് ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തേക്കാണ്. ബോളിവുഡ് നടി ഗീത ബസ്രയാണ് ഹര്‍ഭജന്റെ വധുവാകാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് പേജ് ത്രീ മാധ്യമങ്ങളുടെ ഇഷ്ട വിഭവമായിരുന്നു ഏറെ നാളായി ഹര്‍ഭജന്‍ ഗീതാ പ്രണയം. ഇരുവരേയും മാധ്യമങ്ങള്‍ പലതവണ വിവാഹം കഴിപ്പിക്കുകയും വേര്‍പിരിക്കുകയും ചെയ്തു. …
ഓസില്‍ ഇനി പാട്ടു കേക്കണ്ട, ഇളയരാജ സ്വരം മാറ്റുന്നു
ഓസില്‍ ഇനി പാട്ടു കേക്കണ്ട, ഇളയരാജ സ്വരം മാറ്റുന്നു
കുളിമുറിയില്‍ മൂളിപ്പാട്ടു പാടുന്ന സ്വഭാവക്കാരനാണോ നിങ്ങള്‍. മൂളുന്നത് ഇളയരാജയുടെ ഈണമാണെങ്കില്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. കുളി കഴിഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ വക്കീല്‍ നോട്ടീസാവും കാത്തിരിക്കുക. ദൈര്‍ഘ്യമേറിയ സംഗീത ജീവിതത്തില്‍ ആരാധകര്‍ക്ക് സമ്മാനിച്ച എല്ലാ ഈണങ്ങള്‍ക്കും കോപ്പി റൈറ്റ് പുതപ്പിടുകയാണ് ഇശൈജ്ഞാനി ഇളയരാജ. ഇനി മുതല്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും അദ്ദേഹത്തിന്റെ ഈണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മൊബൈലില്‍ …
വീടു വാങ്ങിയാല്‍ ഭാര്യ സൗജന്യമെന്ന് ഓണ്‍ലൈന്‍ പരസ്യം, എന്നാല്‍ യാഥാര്‍ത്യമോ?
വീടു വാങ്ങിയാല്‍ ഭാര്യ സൗജന്യമെന്ന് ഓണ്‍ലൈന്‍ പരസ്യം, എന്നാല്‍ യാഥാര്‍ത്യമോ?
വീടു വാങ്ങുന്നവര്‍ക്ക് ഒരു ഭാര്യയെ സൗജന്യമായി കിട്ടുമെന്ന് കേട്ടാല്‍ ഒന്നു പോയി നോക്കാത്തവരുണ്ടോ? ഏറ്റവും ചുരുങ്ങിയത് ഭാര്യയുടെ ഫോട്ടോയെങ്കിലും കാണാന്‍ ശ്രമിക്കും. ഇന്ത്യോനേഷ്യയില്‍ നിന്നാണ് വ്യത്യസ്തമായ ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയ പരസ്യം ഇതിനകം വൈറലാകുകയും ചെയ്തു. പരസ്യത്തിലെ വീടിന്റെ വില 75,000 യുഎസ് ഡോളറാണ്. രണ്ടു കിടപ്പു മുറികള്‍, രണ്ടു …
ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിലും, നാല് അനുകൂലികള്‍ അറസ്റ്റില്‍
ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിലും, നാല് അനുകൂലികള്‍ അറസ്റ്റില്‍
ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നുവെന്ന ആശങ്ക ശക്തമാക്കി തീവ്രവാദ പ്രവര്‍ത്തകരായ നാലു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹരിബായി ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു പേരെ മഹാരാഷ്ട്രയില്‍ നിന്നും ഒരോരുത്തരെ കര്‍ണാടക, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് ആരെങ്കിലും ഏര്‍പ്പെടുന്നുണ്ടോ എന്ന …
കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ സാധ്യത, വെടിവപ്പുവരെ ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ സാധ്യത, വെടിവപ്പുവരെ ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭ വളയുമെന്ന് യുവമോര്‍ച്ചയും എല്‍ഡിഎഫും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. വെടിവയ്പുവരെ ഉണ്ടായേക്കാം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാന്‍ അവസരമില്ലാത്ത ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. അന്യജില്ലകളില്‍ നിന്ന് …
കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നു, പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍
കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നു, പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍
കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. 2014 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള 11 മാസത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 2868 വീട്ടമ്മമാരെയാണ്. അതായത് പ്രതിമാസം ശരാശരി 260 വീട്ടമ്മമാരെ കാണാതാവുന്നുണ്ട് എന്നര്‍ഥം. പോലീസ് രേഖകളിലുള്ള ഈ ഞെട്ടിക്കുന്ന കണക്ക് വിവരാവകാശ നിയമപ്രകാരം ഒരു പ്രമുഖ മലയാള പത്രമാണ് പുറത്തു വിട്ടത്. …
സന്തോഷ് പണ്ഡിറ്റും ഷക്കീലയും ദിലീപ് ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നു
സന്തോഷ് പണ്ഡിറ്റും ഷക്കീലയും ദിലീപ് ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നു
സന്തോഷ് പണ്ഡിറ്റും ഷക്കീലയും ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായിയായിരുന്ന ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റും ഷക്കീലയും ഒരുമിച്ച് അഭിനയിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത ചിത്രത്തില്‍ ഒരു ടെലിവിഷന്‍ അവതാരകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. നായികയായ ടെലിവിഷന്‍ റിപ്പോര്‍ട്ടറായി പുതുമുഖം മിഥിലയും വേഷമിടുന്നു.വാര്‍ത്താ ചാനലുകളുടെ …
കല്‍ക്കരി കുംഭകോണം, മന്മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു, കോടതി വിസ്തരിക്കും
കല്‍ക്കരി കുംഭകോണം, മന്മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു, കോടതി വിസ്തരിക്കും
കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പ്രത്യേക കോടതി വിസ്തരിക്കും. ഏപ്രില്‍ 8 ന് ഹാജരാകാനാണ് മന്മോഹന്‍ സിംഗിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ വ്യവസായിയായ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖ്, എന്നിവരേയും കോടതി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി അഴിമതി വിരുദ്ധ നിയമ …