ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനും ലാറയും കണ്ടുമുട്ടുമ്പോഴെല്ലാം അത് വാര്‍ത്തയാകാറുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ വേദിയില്‍ കണ്ടുമുട്ടിയപ്പോഴും ആ പതിവ് തെറ്റിയില്ല. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ചൊവ്വാഴ്ചയാണ് സച്ചിന്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ചിത്രം പോസ്റ്റ് ചെയ്ത് മൂന്നു മണിക്കൂറിനകം 3,00,000 ലൈക്കുകള്‍ അടിച്ചാണ് ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചത്. കറുത്ത കോട്ടണഞ്ഞ സച്ചിനും ലാറയും …
നടന്‍ മുകേഷുമായുള്ള വിവാഹ മോചനക്കേസില്‍ കൗണ്‍സിലിങിനെത്തിയ മുന്‍ ഭാര്യയും നടിയുമായ സരിത കോടതി പരിസരത്ത് കുഴഞ്ഞു വീണു.നേരത്തേ കുടുംബ കോടതി മുകേഷിന് അനുകൂലമായാണ് കേസിന്റെ നടത്തിപ്പ് മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് സരിത ആരോപിച്ചിരുന്നു. ഉച്ചയോടെയാണ് കൗണ്‍സിലിങിനായി ഇരുവരും കോടതിയില്‍ എത്തിയത്. ജഡ്ജിയുമായി അരമണിക്കൂര്‍ സംസാരിച്ച സരിത പുറത്തിറങ്ങിയതും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ബോധം തെളിഞ്ഞപ്പോള്‍ മുകേഷ് …
ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ചതിന് ബിബിസി സംവിധായിക ലെസ്ലീ ഉഡ്‌വിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി മുകേഷ് സിംഗിന്റെ അഭിമുഖമാണ് ലെസ്ലീ ചിത്രീകരിച്ചത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥ പറയുന്ന ബിബിസിയുടെ ഡോക്യുമെന്ററി ഇന്താസ് ഡോട്ടറിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു അഭിമുഖം നടത്തിയത്. കടുത്ത …
ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലി വക അസഭ്യ വര്‍ഷം. വെള്ളിയാഴ്ച വിന്‍ഡീസെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനു ശേഷം ഇന്ത്യന്‍ ടീം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്ത്യന്‍ ടീമിനരികിലേക്ക് വന്ന മാധ്യമ സംഘത്തില്‍ ഉണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനു നേര്‍ക്ക് പെട്ടെന്ന് കോഹ്‌ലി തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. …
പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളോട് ശിവസേനാ ആഹ്വാനം.സംഘടനയുടെ മുഖപത്രമായ സാംനയിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്രയില്‍ മറാഠികള്‍ക്ക് തുല്യമായ സംവരണം മുസ്ലീങ്ങള്‍ക്കും നല്‍കണമെന്ന ആള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) നേതാവ് അസദുദീന്‍ ഓവൈസിയുടെ വിവാദ പ്രസംഗത്തോടുള്ള പ്രതികരണമായിരുന്നു സാംനയുടെ ആഹ്വാനം. മുസ്ലീങ്ങള്‍ക്ക് മറാഠികള്‍ക്ക് തുല്യമായ സംവരണം വേണമെന്നാണ് ഒവൈസി ശാഠ്യം …
മനുഷ്യ ബോംബാണെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം കൗമാരക്കാരിയെ തല്ലിക്കൊന്ന് കത്തിച്ചു. കിഴക്കന്‍ നൈജീരിയയിലെ ഒരു പ്രാദേശിക ചന്തയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ശരീരത്തില്‍ കെട്ടിവച്ച രണ്ടു കുപ്പികളുമായി ജനമധ്യത്തില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചന്തയില്‍ മനുഷ്യ ബോംബുണ്ടെന്ന വാര്‍ത്ത അതിവേഗം പ്രചരിക്കുകയും പെണ്‍കുട്ടിക്കു ചുറ്റും ഒരു ആള്‍ക്കൂട്ടം …
മഹാരാഷ്ട്രയില്‍ പശു, കാള, കാളക്കുട്ടി തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് പൂര്‍ണമായും നിരോധിച്ചു. മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.നിയമത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് അംഗീകാരം നല്‍കി. 1996 ല്‍ ബിജെപി ശിവസേന സര്‍ക്കാരാണ് ആദ്യമായി ബീഫ് നിരോധന ബില്ല് മുന്നോട്ട് വച്ചത്. 1976 …
പാലത്തിന് വീതി കൂട്ടാന്‍ പൊളിച്ച് മാറ്റിയത് 80 വര്‍ഷം പഴക്കമുള്ള കുരിശുപള്ളി
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തേക്കും എന്ന് സൂചന. ഏപ്രിലില്‍ ജയ്പൂര്‍ ചിന്തന്‍ ബൈഠകിനു സമാനമായ ഒരു സമ്മേളനത്തില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. 2013 ല്‍ ജയ്പൂര്‍ ചിന്തന്‍ ബൈഠകില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അടുത്ത നേതാവായി ഉയര്‍ത്തി കൊണ്ടുവരാനുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മാര്‍ച്ച് 28 …
കോളിവുഡില്‍ വീണ്ടും പ്രണയകാലത്തിന്റെ വരവറിയിച്ച് മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഒകെ കന്മണിയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയകഥയാണ് ഒകെ കണ്മണി. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ വേഗതയും താളവും തൊട്ടറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുന്നു. എആര്‍ റഹമാന്റെ ചടുല സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന കഥാപത്രങ്ങള്‍ ഒരു ബൈക്കില്‍ …