സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം കണ്ടതായും ഇടിമുഴക്കം കേട്ടതായും നാട്ടുകാര്‍ അവകാശപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടത്. നേരിയ ഭൂമി കുലുക്കം ഉണ്ടായെന്നും വാര്‍ത്തകളുണ്ട്. ആദ്യം ഏറണാകുളം ജില്ലയിലാണ് തീഗോളം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീഗോളത്തെ കണ്ടതായി ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടു. ആകാശത്തു നിന്ന് തീപിടിച്ച ഗോളാകൃതിയുള്ള …
ഒരു ദിവസം തൃപ്തിപ്പെടുത്തേണ്ടത് 50 പേരെ. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര കാറിന്റെ ഡിക്കിയില്‍ ശ്വാസം മുട്ടിയിരുന്ന്. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തു കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഗള്‍ഫിലെ ജോലി വാഗ്ദാനം വിശ്വസിച്ച് ദുബായില്‍ എത്തിപ്പെട്ട പെണ്‍കുട്ടികളാണ് പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍ പെട്ടത്. തിരക്കുള്ള ദിവസങ്ങളില്‍ ബോധം മറയും വരെ …
വാട്‌സാപ്പില്‍ തന്റെ പേരില്‍ അശ്ലീല ചിത്രം പ്രചരിപ്പുക്കന്നവരെ ഞെട്ടിക്കുന്ന പ്രതികരണവുമായി സിനിമാ താരം രചനാ നാരായണന്‍ കുട്ടി. ഫേസ്ബുക്കിലൂടെയാണ് താരം പ്രചാരകര്‍ക്ക് തീ പാറുന്ന മറുപടി നല്‍കിയത്. ആടിനെ പട്ടിയാക്കിയ കഥ എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ രചന തന്റെ പേരില്‍ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു. താനുമായി സാദൃശ്യം തോന്നുന്ന ഏതോ പെണ്‍കുട്ടിയുടെ ചിത്രമാണ് …
തീഹാര്‍ ജയിലില്‍ വച്ച് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജയിലിലെ ഒരു ഗുണ്ടയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. വാതിലില്‍ ഉരച്ച് മൂര്‍ച്ച കൂട്ടിയെടുത്ത ആയുധം ഉപയോഗിച്ചായിരുന്നു ഭീഷണി. ഇക്കാര്യം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ശ്രീശാന്തിന്റെ സെല്‍ മാറ്റി നല്‍കി. …
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി പാര്‍ലമെന്റില്‍ ഇന്ന് സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് ദിശാബോധം നല്‍കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വികസന നയപ്രഖ്യാപനം നടത്തുന്നതിനു കൂടിയാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുക. നിലവില്‍ രാജ്യത്തെ സാമ്പത്തിക രംഗത്തുള്ള ഉണര്‍വ് സാമ്പത്തിക സര്‍വേ അവതരണത്തില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നു. ഒപ്പം ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സില്‍ കുറച്ചു …
റയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ സമഗ്രമായ വികസനത്തിനും ദീര്‍ഘകാല ആസൂത്രണത്തിനും ഊന്നല്‍. ഇത്തവണ യാത്രക്കൂലിയില്‍ വര്‍ധനയില്ല. പകരം ചരക്കു കൂലിയില്‍ വര്‍ധന വരുത്തി. എന്നാല്‍ ബജറ്റില്‍ പുതിയ ട്രെയിനുകള്‍, പാതകള്‍, നിലവിലുള്ള ട്രെയിനുകളുടെ നീളം കൂട്ടല്‍ എന്നിവയുടെ പ്രഖ്യാപനങ്ങളില്ല. ഇവ അടുത്ത ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. …
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 147 വിമാനമാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.15 ന് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു അപകടം. പൈലറ്റിന് കൃത്യസമയത്ത് വിമാനത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടില്ല. 161 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അറ്റകുറ്റപ്പണിക്കായി പാര്‍ക്കിംഗ് …
അവസാന നിമിഷം വരെ നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ലോകകപ്പിലെ പുത്തന്‍ കുതിരകളായ അയര്‍ലന്‍ഡ് മറ്റൊരു കുഞ്ഞന്‍ ടീമായ യുഎഇയെ തകര്‍ത്തു വിട്ടു. ബ്രിസ്‌ബേനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎഇ 50 ഓവറില്‍ 278 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തെങ്കിലും അയര്‍ലന്‍ഡിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി. മത്സരം അവസാനിക്കാന്‍ നാലു പന്തും രണ്ട് വിക്കറ്റുകളും …
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മെയ് 3 മുതല്‍ ഇന്ത്യയിലെവിടേയും നമ്പര്‍ മാറാതെ തന്നെ സംസ്ഥാനം മാറാം. ട്രായിയുടെ പുതിയ ഉത്തരവോടെ ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പൂര്‍ണമായ തോതില്‍ പ്രാബല്യത്തില്‍ വരും. അതാത് സംസ്ഥാന സര്‍ക്കിളുകളില്‍ നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനി മാറാന്‍ ഉപയോക്താക്കള്‍ക്ക് നിലവില്‍ സൗകര്യമുണ്ട്. ടെലികമ്യൂണിക്കേഷന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലന്റി നിയമത്തിലെ ഏറ്റവും പുതിയ …
തെരെഞ്ഞെടുപ്പു പോരാട്ടത്തിന്റെ ചൂടില്‍ വെറുതെ വിളിച്ചു പറഞ്ഞതല്ല വാഗ്ദാനങ്ങള്‍ എന്ന് തെളിയിച്ചു കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണ പരിഷ്‌കരണങ്ങള്‍ തുടങ്ങി. സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയുമാണ് ഭരണത്തിലേറ്റിയ ജനങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ ആദ്യ സമ്മാനങ്ങള്‍. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് പാതി നിരക്ക് ബാധകമാവുക. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വൈദ്യുതി നിരക്ക് …