സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കോപ് 26 ഉച്ചകോടിക്കിടെ വൈറലായി യു.എസ് പ്രസിഡൻറ് ജോ ബൈഡന്‍റെ ഉറക്കം. പ്രസംഗത്തിനിടെ കസേരയിൽ ബൈഡൻ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടറാണ് ആദ്യം വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. കേൾവിക്കാരനായി കസേരയിൽ ബൈഡൻ ഇരിക്കുന്നത് വിഡിയോയിൽ കാണാം. പ്രസംഗം തുടങ്ങുന്നതോടെ …
സ്വന്തം ലേഖകൻ: ജപ്പാനിൽ ബാറ്റ്മാൻ സീരീസിലെ ‘ജോക്കർ’ എന്ന കഥാപാത്രത്തിന്‍റെ വേഷത്തിലെത്തിയ അക്രമി റെയിൽവേ സ്റ്റേഷനിൽ 17 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഹാലോവിൻ ആഘോഷത്തിനായി പുറപ്പെട്ട ആളുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട 24 കാരൻ ട്രെയിനിന് തീയിട്ടു. പ്രതി അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെയോ എക്സ്പ്രസ് ലൈനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ദ്രാവകം ഒഴിച്ചാണ് …
സ്വന്തം ലേഖകൻ: ദേശീയപാത ഉപരോധ സമരത്തോട് രൂക്ഷമായി പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. സമരം അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജോജുവിന്റെ കാറിന്റെ പുറകിലെ ചില്ല് പൂർണമായി തകർന്നു. സമരത്തെ തുടർന്നുള്ള ഗതാഗത കുരിക്കിൽ ആംബുലൻസുൾപ്പെടെ കുടുങ്ങിക്കിടന്ന സാഹചര്യത്തിലായിരുന്നു സമരത്തിനെതിരെ രോഷാകുലനായി ജോജു ജോർജ് പ്രതികരിച്ചത്. വാഹനത്തിൽ …
സ്വന്തം ലേഖകൻ: പുസ്തക രൂപത്തിലുള്ള റേഷൻ കാർഡ് എടിഎം കാർഡിന്റെ വലുപ്പത്തിലുള്ള പിവിസി–പ്ലാസ്റ്റിക് കാർഡ് ആക്കാൻ സർക്കാർ അനുമതി. പുസ്തകരൂപത്തിലുള്ള റേഷൻ കാർഡും ഇ–റേഷൻ കാർഡും അസാധുവാകാത്തതിനാൽ ആവശ്യമുള്ളവർ മാത്രം പിവിസി–പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതി. കാർഡ് ആവശ്യമുള്ളവർ അക്ഷയ സെന്റർ വഴി അപേക്ഷിക്കണം. സോഫ്റ്റ്‌വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ പൊതുവിതരണ ഡയറക്ടർക്ക് സർക്കാർ നിർദേശം …
സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന് പിന്തുണയര്‍പ്പിച്ച് ആരാധകര്‍. ആര്‍തര്‍ ജയില്‍ മുതല്‍ ആര്യന്റെ ബംഗ്ലാവ് വരെയുള്ള വഴികളില്‍ ആര്യന് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡുകളുമായി ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. “കരുത്തനായിരിക്കു ആര്യന്‍, എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും“ എന്നായിരുന്നു ഒരു ആരാധകന്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആര്യന്‍ തെറ്റൊന്നും …
സ്വന്തം ലേഖകൻ: പരിസ്ഥിതി, മൃഗസംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. രാജ്യത്ത് അനുമതിയില്ലാതെ മരം മുറിക്കുന്നതിന് 20,000 റിയാല്‍ വീതം പിഴയീടാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിഴയൊടുക്കും വരെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. സൗദി കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമാണ് പരിസ്ഥിതി നിയമം ശക്തമായി നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആഗോള താപനം, മലിനീകരണം കുറക്കല്‍ എന്നിവ …
സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി ബോളിവുഡ്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. സോനു സൂദ്, സ്വര ഭാസ്കർ, ആർ മാധവൻ, രാം ഗോപാൽ വർമ, രൺവീർ ഷൂരി, മലൈക …
സ്വന്തം ലേഖകൻ: ജീവനക്കാർക്ക് ലോകത്ത് എവിടേക്കും 2 വിമാന ടിക്കറ്റും 10,000 ഡോളറും പ്രഖ്യാപിച്ച് പ്രമുഖ ഷേയ്പ് വെയർ കമ്പനിയായ സ്പാങ്‌സ്. ബ്ലാക്ക്‌സ്‌റ്റോണിൽനിന്ന് കമ്പനിക്ക് 1.2 ബില്യൺ ഡോളറിന്റെ നിക്ഷേപ ഓഫർ ലഭിച്ചതിനെതുടർന്ന് അത് ആഘോഷമാക്കാനാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകയുമായ സാറ ബ്ലേക്ക്‌ലി ജീവനക്കാർക്ക് വൻആനുകൂല്യം പ്രഖ്യാപിച്ചത്. 20 വർഷം മുമ്പ് വീടുതോറും ഫാക്‌സ് …
സ്വന്തം ലേഖകൻ: ആറു മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് നേരെ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരാക്രമണം നടത്തുമെന്ന് പെന്റഗൺ. അത്തരത്തിൽ ഒരു ആക്രമണം നടത്താനുള്ള ശേഷി ഐഎസിനുണ്ടെന്നും പെന്റഗൺ മുതിര്‍ന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കോൺഗ്രസിൽ അറിയിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് ഓഗസ്റ്റ് മാസത്തിൽ അഫ്ഗാനിസ്ഥിൽ നിന്നും അമേരിക്കയുടെ അവസാന സൈനികൻ മടങ്ങിയതിന് ശേഷവും അമേരിക്കയുടെ മേൽ ഗുരുതര …
സ്വന്തം ലേഖകൻ: എതിർപ്പുകളെ അതിജീവിച്ച്, അധികാരത്തിന്റെ പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു ജപ്പാൻ രാജകുമാരി മാകോയും കോളജിൽ കണ്ടുമുട്ടിയ കാമുകൻ കെയ് കൊമുറോവും ഒന്നിച്ചു. ചക്രവർത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി …