1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കടല മിഠായിയുടെ കഥ പറയുന്ന കടലമുട്ടായി
കടല മിഠായിയുടെ കഥ പറയുന്ന കടലമുട്ടായി
                  ‘എന്താ ..ഒരു ചായ കുടിച്ചാലോ ..? ‘ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഊറിച്ചിരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ,കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാ മലയാളികളും അതിരറ്റു സ്‌നേഹിച്ചിരുന്ന സഖാവ് ഇ കെ നായനാര്‍ കേരള …
സംഭാവന, ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ തിരിമറി
സംഭാവന, ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ തിരിമറി
2013 14 കാലയളവില്‍ പാര്‍ട്ടി സ്വീകരിച്ച സംഭാവനകളെ സംബന്ധിച്ച് ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ തിരിമറിയുള്ളതായി കണ്ടെത്തി. നാലു ലക്ഷം രൂപയുടെ അജ്ഞാത സംഭാവനകളാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒപ്പം ഒരു ചെക്ക് തന്നെ ഉപയോഗിച്ച് വിവിധ ഇടപാടുകള്‍ നടന്നതായും അസോസിയേഷന്‍ കണ്ടെത്തി. ഒരേ ചെക്ക് നമ്പറില്‍ മൂന്ന് …
കശ്മീരില്‍ ഇനി ബിജെപി പിഡിപി കൂട്ടുകെട്ട്
കശ്മീരില്‍ ഇനി ബിജെപി പിഡിപി കൂട്ടുകെട്ട്
കശ്മീര്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. രണ്ടു മാസത്തോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കശ്മീരില്‍ കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയും കശ്മീര്‍ കക്ഷിയായ പിഡിപിയും തമ്മില്‍ ധാരണയായി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നാണ് സൂചന. ഒരു ഹിന്ദു രാഷ്ട്രീയ …
ലൈംഗിക പീഡന ആരോപണം, ഇന്ത്യന്‍ നോബല്‍ ജേതാവ് യുഎന്‍ പദവി ഒഴിഞ്ഞു
ലൈംഗിക പീഡന ആരോപണം, ഇന്ത്യന്‍ നോബല്‍ ജേതാവ് യുഎന്‍ പദവി ഒഴിഞ്ഞു
ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നോബല്‍ സമ്മാന ജേതാവ് രാജേന്ദ്ര പചൗരി യുഎന്‍ കാലവസ്ഥാ വ്യതിയാന പാനല്‍ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. പചൗരി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ ഡല്‍ഹി ഓഫീസിലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജി. അനാവശ്യ ഇമെയിലുകളും ഫോണ്‍ മെസേജുകളും പചൗരി യുവതിക്ക് അയച്ചതായി പരാതിയില്‍ ആരോപിക്കുന്നു. …
ക്രിസ് ഗെയ്ല്‍ ചുഴലിക്കാറ്റായി, ലോകകപ്പില്‍ വിന്‍ഡീസ് മുന്നോട്ട്
ക്രിസ് ഗെയ്ല്‍ ചുഴലിക്കാറ്റായി, ലോകകപ്പില്‍ വിന്‍ഡീസ് മുന്നോട്ട്
ക്രിസ് ഗെയ്ല്‍ അടിച്ചു പറത്തുന്ന പന്തുകള്‍ പെറുക്കി കൂട്ടുക എന്നതായിരുന്നു ഇന്നലെ സിംബാബ്‌വെ കളിക്കാരുടെ പ്രധാന ജോലി. സിംബാബ്‌വെക്കെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ ഒറ്റക്ക് അടിച്ചെടുത്തത് 147 പന്തില്‍ 215 റണ്‍സാണ്. ഒപ്പം വിന്‍ഡീസ് 73 റണ്‍സിന് സിംബാബ്‌വെയെ തോല്‍പ്പിക്കുകയും ചെയ്തു. ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ക്രിസ് ഗെയ്‌ലിന്റേത്. രണ്ടാം വിക്കറ്റില്‍ …
ധൈര്യമായി പ്രസവിച്ചോളൂ, തുന്നലിടാന്‍ തൂപ്പുകാരന്‍ തയ്യാര്‍
ധൈര്യമായി പ്രസവിച്ചോളൂ, തുന്നലിടാന്‍ തൂപ്പുകാരന്‍ തയ്യാര്‍
ഒഡിഷയിലെ കുജാങ്ങിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകത അവിടത്തെ തൂപ്പുകാരനു പോലും പ്രസവമെടുക്കാന്‍ അറിയാം എന്നതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രസവിച്ച യുവതിക്ക് തൂപ്പുകാരന്‍ തുന്നലിട്ടത്. സംഭവം പുറത്തായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. ബൗലാങ് ഗ്രാമവാസിയായ അമിത മാലിക് എന്ന യുവതിയാണ് തൂപ്പുകാരന്റെ സഹായ മനോഭാവത്തിന് ഇരയായത്. സാധാരണ പ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം …
ബാര്‍ കോഴ, കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ പ്രസിദ്ധീകരണം
ബാര്‍ കോഴ, കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ പ്രസിദ്ധീകരണം
ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അതിലുള്‍പ്പെട്ടവരേയും കേരള കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണം. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്‌സിന്റെ പുതിയ ലക്കത്തിലാണ് ആരേയും പേരെടുത്തു പറയാതെ രൂക്ഷ വിമര്‍ശനമുള്ളത്. തെളിവുകളും സാക്ഷികളും രേഖയും ഇല്ലെങ്കിലും കോഴ കൊടുക്കുന്നവനും വാങ്ങുന്നവനും സാമൂഹ്യ ദ്രോഹികളും കുറ്റവാളികളുമാണെന്ന് പ്രസിദ്ധീകരണം പറയുന്നു. അഴമതിക്കെതിരെ അണിചേരുക എന്ന …
കോണ്‍ഗ്രസ് എംപി ഷോപ്പിംഗിനു പോയി, വിമാനം വൈകിയത് 45 മിനിട്ട്
കോണ്‍ഗ്രസ് എംപി ഷോപ്പിംഗിനു പോയി, വിമാനം വൈകിയത് 45 മിനിട്ട്
കോണ്‍ഗ്രസ് എംപി രേണുകാ ചൗധരി ഷോപ്പിംഗിനു പോയതിനാല്‍ ഡല്‍ഹി ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനത്തിന് നഷ്ടപ്പെട്ടത് 45 മിനുട്ട്. എയര്‍ ഇന്ത്യയുടെ ചിക്കാഗോ ഡല്‍ഹി ഹൈദാരാബാദ് വിമാനത്തിലെ യാത്രക്കാരാണ് എംപിയുടെ ഷോപ്പിംഗ് കാരണം ബുദ്ധിമുട്ടിലായത്. വിമാനത്തില്‍ ഒരു കേന്ദ്രമന്ത്രിയും ഒരു സുപ്രീം കോടതി ജഡ്ജിയും യാത്രക്കാരായി ഉണ്ടായിരുന്നു. വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും രേണുകാ ചൗധരി …
സിപിഎമ്മില്‍ കൊടിയേരിയുടെ കൊടിയേറി, ചാടിക്കടക്കാന്‍ കടമ്പകള്‍
സിപിഎമ്മില്‍ കൊടിയേരിയുടെ കൊടിയേറി, ചാടിക്കടക്കാന്‍ കടമ്പകള്‍
സംഭവ ബഹുലമായ പിണറായി യുഗത്തിനു ശേഷം കൊടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേല്‍ക്കുമ്പോള്‍ മറികടക്കാന്‍ കടമ്പകള്‍ ഏറെയാണ്. ഗൗരവക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് സൗമ്യനായ പാര്‍ട്ടി സെക്രട്ടറിയിലേക്കുള്ള മാറ്റം അണികള്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ പ്രതിസന്ധി പരിഹരിക്കുക എന്നതായിരിക്കും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കൊടിയേരിയുടെ ആദ്യ വെല്ലുവിളി. അനുരഞ്ജന …
ജയലളിതയെ മുഖ്യമന്ത്രിയാക്കാന്‍ ആരാധകന്‍ സ്വയം കുരിശില്‍ തറച്ചു
ജയലളിതയെ മുഖ്യമന്ത്രിയാക്കാന്‍ ആരാധകന്‍ സ്വയം കുരിശില്‍ തറച്ചു
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യവുമായി ആരാധകന്‍ സ്വയം കുരിശില്‍ തറച്ചു. എ. ഐ. എ.ഡി.എം.കെ പ്രവര്‍ത്തകന്‍ ഷിഹാന്‍ ഹുസൈനിയാണ് സ്വന്തം ശരീരം ഒരു മരക്കുരിശില്‍ തറച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഹുസൈനി കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്. മരക്കുരിശില്‍ കയറി നിന്ന ഹുസൈനിയുടെ കാലുകളിലും കൈകളിലും പ്രവര്‍ത്തകര്‍ ഇരുമ്പാണികള്‍ അടിച്ചു കയറ്റുകയായിരുന്നു. …